Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
ഗുണ്ടയ്ക്ക് എതിരെയുള്ള പോലീസ് നടപടി യുപിയിൽ നിന്നും.
Fact
വീഡിയോ കർണാടകയിൽ നിന്നും.
ഗുണ്ടയ്ക്ക് എതിരെയുള്ള പോലീസ് നടപടിയുടെ വീഡിയോ ഉത്തർപ്രദേശിൽ നിന്നും എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കത്തിയുമായി കറങ്ങി നടന്ന് ചന്തയിൽ പൊതുജനങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരു പ്രതിയെ പോലീസ് വെടിവെക്കുന്നതും പരാതിയ്ക്ക് പരിക്കേൽക്കുന്നതുമാണ് വീഡിയോയിൽ. കേരളത്തിന്റെ ക്രമസമാധാന നിലയെ പരിഹസിക്കുന്ന കുറിപ്പിനൊപ്പമാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
“ഇത് ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ഗുണ്ട, അബ്‌ദുൾ ഗഫാർ. ഞായറാഴ്‌ച ചന്തയിൽ കച്ചവടക്കാരെ, ഭീഷണിപ്പെടുത്തുകയായിരുന്നു. യോഗിജിയുടെ പോലീസ് വന്നു. പിന്നീടുള്ള രംഗം നിങ്ങളുടെ മുന്നിലുണ്ട്! ഗുണ്ടക്ക് ഒരുണ്ട പദ്ധതി. കേരളത്തിൽ ആണെങ്കിൽ, ഇവൻ്റെ തോളിൽ കൈയിട്ട് കേസ് ഒതുക്കി തീർക്കും,” എന്നാണ് വീഡിയോയിലെ അവകാശവാദം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ച നടന്നോ?
വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, ഇതേ ദൃശ്യങ്ങൾ ഉള്ള വീഡിയോയുള്ള ഒരു റിപ്പോർട്ട്, ഫെബ്രുവരി 6,2023 ൽ ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ചു.
കർണാടകയിലെ കലബുറഗിയിൽ ആൾത്തിരക്കേറിയ മാർക്കറ്റിൽ കത്തി കാണിച്ച് ഒരാൾ ആളുകളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് വാർത്ത.
“ഇതുകണ്ട് നിന്നവർ പോലീസിനെ അവിടെ വിളിച്ചുവരുത്തി പോലീസ് അയാളുടെ കാലിൽ വെടിവെച്ചു,” വാർത്ത തുടരുന്നു.
അബ്ദുൾ സഫർ എന്നായിരുന്നു ഇയാളുടെ പേര് എന്ന് “ഇടിവി ഭാരത്” അവരുടെ ഫെബ്രുവരി 6,2023ലെ വാർത്തയിൽ പറഞ്ഞിട്ടുണ്ട്.
“കീഴടങ്ങാൻ പോലീസും ആവശ്യപ്പെട്ടെങ്കിലും അക്രമി സമ്മതിച്ചില്ല. പകരം പോലീസിനെ ആക്രമിക്കുകയായിരുന്നു,” വാർത്ത പറയുന്നു. ഈ വാർത്തയിലും കർണാടകയിലെ കലബുറഗിയിലാണ് സംഭവം എന്ന് വ്യക്തമാക്കുന്നുണ്ട്.
ഈ വീഡിയോയോടൊപ്പമുള്ള വാർത്ത ന്യൂസ് മിനിറ്റ് അവരുടെ ഫേസ്ബുക്ക് പേജിൽ ഫെബ്രുവരി6,2023ൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്.
“ഫെബ്രുവരി 5 ന് ഒരു മാർക്കറ്റിൽ കത്തി കാണിച്ച് ഒരാളെ കലബുറഗി പോലീസ് വെടിവെച്ച് പരിക്കേൽപ്പിച്ചുവെന്ന്,” വാർത്ത പറയുന്നു.
“തിരക്കേറിയ മാർക്കറ്റ് സ്ഥലത്ത് പ്രതിപൊതുജനങ്ങളെ കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രിയിലേക്ക് മാറ്റി,” വാർത്ത തുടർന്ന് പറയുന്നു.
ഇവിടെ വായിക്കുക:Fact Check: യെച്ചൂരിയുടെ മരണ വാര്‍ത്ത ദിവസം ദേശാഭിമാനി പരസ്യം ഒന്നാം പേജില്‍ കൊടുത്തോ?
ഗുണ്ടയ്ക്ക് എതിരെയുള്ള പോലീസ് നടപടിയുടെ വീഡിയോ ഉത്തർപ്രദേശിൽ നിന്നല്ല, കർണാടകയിൽ നിന്നാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: Fact Check: കേരളത്തിലെ ലൗ ജിഹാദിന്റെ ഇരയുടെ വീഡിയോ അല്ലിത്
Sources
News report by Times of India on February 6, 2023
News report by ETV Bharat on February 6, 2023
Facebook Post by News Minute on February 6, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Dipalkumar Shah
May 30, 2025
Kushel Madhusoodan
May 14, 2025
Sabloo Thomas
April 9, 2025