Monday, November 25, 2024
Monday, November 25, 2024

HomeFact CheckViralFact Check:1981-ൽ വിരമിച്ച ഗുജറാത്ത് സർവ്വകലാശാല വിസി പ്രധാനമന്ത്രി മോദിയുടെ 1983-ലെ എംഎ ബിരുദം ഒപ്പിട്ടോ?...

Fact Check:1981-ൽ വിരമിച്ച ഗുജറാത്ത് സർവ്വകലാശാല വിസി പ്രധാനമന്ത്രി മോദിയുടെ 1983-ലെ എംഎ ബിരുദം ഒപ്പിട്ടോ? ഒരു അന്വേഷണം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്ത് സർവ്വകലാശാല 1983ൽ നൽകിയ  എംഎ ബിരുദം 1981-ൽ വിരമിച്ച വൈസ് ചാൻസലർ  പ്രൊഫ.കെ.എസ്.ശാസ്ത്രിയാണ് ഒപ്പിട്ടത്.
Fact
പ്രൊഫ കെ എസ് ശാസ്ത്രി 1981 മുതൽ 1987 വരെ ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു.

ഗുജറാത്ത് ഹൈക്കോടതി ഒരു സമീപകാല വിധിയിൽ  പ്രധാനമന്ത്രി മോദിയുടെ ബിരുദങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ച 2016ലെ ഉത്തരവ് റദ്ദാക്കി. തൊട്ടു പിന്നാലെ, പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും രാഷ്ട്രീയ രംഗത്തും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാളിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തെ തുടർന്ന്, 2016-ൽ അന്നത്തെ കേന്ദ്ര വിവരാവകാശ കമ്മീഷൻ എം ശ്രീധർ ആചാര്യലു ഗുജറാത്ത് യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, പിഎംഒ എന്നിവരോട് പ്രധാനമന്ത്രി മോദിയുടെ  ബിരുദങ്ങളുടെ രേഖകൾ  നൽകാൻ നിർദ്ദേശിച്ചിരുന്നു. ഈ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഇതിന് പിന്നാലെ പ്രധാനമന്ത്രി മോദിയുടെ എംഎ, ബിഎ ബിരുദങ്ങളുടെ കോപ്പികൾ ബിജെപി പുറത്ത് വിട്ടു.

BJP’s Tweet

ഗുജറാത്ത് ഹൈക്കോടതി വിധിയോടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും ഓൺലൈനിൽ  തുടങ്ങിയതോടെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ബിരുദങ്ങളുടെ രേഖകൾ വീണ്ടും  ഉയർന്നു വന്നു.

 ഈ ചർച്ചകളുടെ പശ്ചാത്തലത്തിൽ, നിരവധി ഉപയോക്താക്കൾ രണ്ട് ചിത്രങ്ങളുടെ ഒരു സെറ്റ് പങ്കിട്ടു – 1983-ൽ ഗുജറാത്ത് സർവകലാശാല നൽകിയ പ്രധാനമന്ത്രി മോദിയുടെ എംഎ ബിരുദത്തിന്റെ പകർപ്പും പ്രൊഫ കെ എസ് ശാസ്ത്രിയുടെത് എന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയും. “1981ൽ വിരമിച്ച വൈസ് ചാൻസലർ കെ എസ് ശാസ്ത്രി എങ്ങനെ 1983ൽ ജി’യുടെ സർട്ടിഫിക്കറ്റിൽ ഒപ്പിടും,”എന്ന ചോദ്യത്തിനൊപ്പമാണ് ഈ ഫോട്ടോകൾ പങ്ക് വെക്കുന്നത്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു.  

The request we received in WhatsApp tipline
The request we received in WhatsApp tipline

ഫേസ്ബുക്കിലും ഈ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നുണ്ട്. DIFFERENT THINKERS വ്യത്യസ്‌ഥ ചിന്തകർ  എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ കാണും വരെ 231 ഷെയറുകൾ ഉണ്ടായിരുന്നു.

Post in the group DIFFERENT THINKERS വ്യത്യസ്‌ഥ ചിന്തകർ
Post in the group DIFFERENT THINKERS വ്യത്യസ്‌ഥ ചിന്തകർ

Sasikala Rahim എന്ന ഐഡിയിൽ നിന്നും 54 പേർ ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. 

Sasikala Rahim's Post 
Sasikala Rahim’s Post 

Fact Check/Verification

“Prof KS Shastri”, “Vice chancellor” എന്നി വാക്കുകൾ ഉപയോഗിച്ച്  ഗൂഗിളിൽ കീ വേർഡ് സേർച്ച് നടത്തിയപ്പോൾ Veer Narmad South Gujarat Universityയുടെ (VNSGU) ഔദ്യോഗിക വെബ്‌സൈറ്റിലെ “ഇൻകംബൻസി ചാർട്ട് ഓഫ് വൈസ് ചാൻസലേഴ്‌സ്” എന്ന ലിസ്റ്റിലേക്ക്  നയിച്ചു.

വൈറൽ കൊളാഷിൽ കാണുന്ന ഫോട്ടോയ്ക്ക് സമാനമായ ഫോട്ടോയും വൈസ് ചാൻസലറായിരുന്ന കാലവും രേഖപ്പെടുത്തി  പ്രൊഫ.കെ.എസ്.ശാസ്ത്രിയെയും ചാർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറൽ ക്ലെയിമിൽ പരാമർശിച്ച പ്രൊഫ. ശാസ്ത്രി 1980 മുതൽ 1981 വരെ സൂറത്ത് ആസ്ഥാനമായുള്ള VNSGUവിന്റെ വൈസ് ചാൻസലറായിരുന്നുവെന്നും പരക്കെ അവകാശപ്പെടുന്നതുപോലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗുജറാത്ത് സർവകലാശാലടേതല്ലെന്നും ഇതിൽ നിന്നും ബോധ്യമായി.

Screengrab from VNSGU website
Screengrab from VNSGU website

ഞങ്ങൾ Google ൽ “Gujarat University Vice Chancellor List” തിരഞ്ഞു. അത് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത ഒരു PDF കോപ്പിയിലേക്ക് നയിച്ചു. അതിൽ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ വിസി സ്ഥാനം വഹിച്ച ആളുകളുടെ പേരുകളുണ്ട്.
പട്ടിക പരിശോധിച്ചപ്പോൾ, 1981 മുതൽ 1987 വരെ ഗുജറാത്ത് സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിച്ച “പ്രൊഫസർ കെ.എസ്. ശാസ്ത്രിയുടെ” പേര് ഞങ്ങൾ കണ്ടെത്തി. പ്രൊഫ ശാസ്ത്രിയുടെ ഒപ്പുള്ള ബിരുദം 1983ലാണ് പ്രധാനമന്ത്രി മോദിയ്ക്ക് നൽകിയത് എന്ന കാര്യം ഓർക്കുക.

Screengrab from Gujarat University website
Screengrab from Gujarat University website

ഗുജറാത്ത് സർവ്വകലാശാലയുടെ മുൻ-വിസി പ്രൊഫസർ ശാസ്ത്രി,  VNSGU യുടെ വൈസ് ചാൻസലർ ആയിരുന്ന അതേ വ്യക്തിയാണെന്ന് SLERFന്റെ ഔദ്യോഗിക വെബ്സൈറ്റ് സ്ഥിരീകരിച്ചു.

Screengrab from SLERF website
Screengrab from SLERF website

VNSGUവിന്റെ വൈസ് ചാൻസലറായിരുന്നു പ്രൊഫ. ശാസ്ത്രി, പിന്നീട് 1981-ൽ ഗുജറാത്ത് സർവകലാശാലയിൽ അതേ തസ്തികയിൽ ചേർന്നു. ഗുജറാത്ത് സർവകലാശാലയിലെ അദ്ദേഹത്തിന്റെ കാലാവധി 1987-ൽ അവസാനിച്ചു.

വായിക്കുക:Fact Check: ദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്തുന്ന വീഡിയോയുടെ വാസ്തവം അറിയുക

Conclusion

പ്രധാനമന്ത്രി മോദിക്ക് 1983ൽ നൽകിയ എംഎ ബിരുദത്തിൽ 1981ൽ കാലാവധി അവസാനിച്ച വൈസ് ചാൻസലർ കെ.എസ്. ശാസ്ത്രിയുടെ ഒപ്പ് ഉണ്ടെന്നുള്ള അവകാശവാദം തെറ്റാണ്. 1981 മുതൽ 1987 വരെ ഗുജറാത്ത് സർവ്വകലാശാലയുടെ വിസി ആയിരുന്നു പ്രൊഫ ശാസ്ത്രി.

Result: False

Sources

Official Website Of Veer Narmad South Gujarat University

Official Website Of Gujarat University

Official Website Of SLERF

(ഈ ലേഖനം ആദ്യം ന്യൂസ്‌ചെക്കർ ഹിന്ദിയിൽ അർജുൻ ദിയോദിയ പ്രസിദ്ധീകരിച്ചതാണ്.)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular