Friday, March 14, 2025
മലയാളം

News

Fact Check: കോൺഗ്രസ്സിന് വോട്ട് കൊടുത്തിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ പറഞ്ഞോ?

Written By Sabloo Thomas
Oct 28, 2024
banner_image

Claim
കോൺഗ്രസ്സിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് കെ മുരളിധരൻ.

Fact
വീഡിയോ എഡിറ്റഡ് ആണ്.

 “നിങ്ങൾ കോൺഗ്രസ്സിന് വോട്ട് കൊടുത്തിട്ട് കാര്യമില്ല. ഇവരൊക്കെ നാളെ ബിജെപിക്കാരാവും,” എന്ന് കെ മുരളീധരൻ പറയുന്നത് കാണിക്കുന്ന ഒരു വീഡിയോ.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
Request we got in our tipline number

ഇവിടെ വായിക്കുക:Fact Check: ചൈനീസ് പട്ടാളക്കാർ ജയ് ശ്രീ റാം വിളിച്ചത് സേന പിന്മാറ്റ സമയത്താണോ?

Fact Check/Verification

ആകെ നാല് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ ഈ ഒരൊറ്റ വാചകമേയുള്ളൂ. പിന്നെ കാണുന്നത് മീഡിയവണിന്റെ ഒരു ലോഗോയും “കൈക്കൂലി ഓഫർ ചെയ്,” എന്ന അപൂര്ണമായുള്ള എഴുത്തുമാണ്. എഴുതിയിരിക്കുന്നത് കൈക്കൂലി ഓഫർ ചെയ്തുവെന്നാണ് എന്ന അനുമാനത്തിൽ ഈ വാക്ക് ഉപയോഗിച്ച് മീഡിയവണിന്റെ യൂട്യൂബ് പേജിൽ ഞങ്ങൾ സേർച്ച് ചെയ്തു.

അപ്പോൾ,”കെെക്കൂലി ഓഫർ ചെയ്ത തോമസ് കെ തോമസിനെ പുറത്താക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ കെ മുരളീധരൻ എന്ന പേരിൽ ഒരു വീഡിയോ ഒക്ടോബർ 25, 2024ൽ പ്രസിദ്ധീകരിച്ചത് കണ്ടെത്തി.

YouTube Video by Mediaone
YouTube Video by Mediaone

2.14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ ആദ്യ ഭാഗങ്ങൾ ഇങ്ങനെയാണ്, “കെെക്കൂലി ഓഫർ ചെയ്ത തോമസ് കെ തോമസിനെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ ധൈര്യമുണ്ടോ? കാരണം, തോമസ് കെ തോമസ് എംഎൽഎമാരെ ക്ഷണിച്ചത് എൽഡിഎഫിലേക്കല്ല. അവർ എൽഡിഎഫിന്റെ എംഎൽഎമാരാണല്ലോ? അവരെ എൻഡിഎയിലേക്കാ വിളിക്കുന്നേ. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിലും പിണറായി വിജയൻ കേരളം മുഴുവൻ നടന്ന് പ്രസംഗിച്ചത് നിങ്ങൾ കോൺഗ്രസ്സിന് വോട്ട് കൊടുത്തിട്ട് കാര്യമില്ല. ഇവരൊക്കെ നാളെ ബിജെപിക്കാരാവും എന്ന പറഞ്ഞേ. ഇപ്പൊ എന്തായി? മൂന്ന് എംഎൽഎമാരാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്. 

“ഒരു എംഎൽഎ തോമസ് കെ തോമസ് രണ്ടു എൽഡിഎഫിന്റെ എംഎൽഎമാരെ വിളിച്ച്‌ നിങ്ങൾക്ക് അമ്പത് കോടി വീതം തരാം. നമ്മുക്ക് അജിത് പവാറിന്റെ എൻസിപിഐയിൽ ചേരാം. അങ്ങനെ കേന്ദ്രത്തിൽ ബിജെപിയുടെ ഭാഗമാവാം. ഇവിടെ മുഖ്യമന്ത്രിയോട് ഒരു കാര്യം പറയാനുള്ളത് അൻവർ നിങ്ങൾക്കെതിരെ ഒരു അരിമണി ആരോപണം പറഞ്ഞപ്പോൾ, നിങ്ങൾ അൻവറിനെ എൽഡിഎഫിൽ നിന്നും പുറത്താക്കിയല്ലോ. ഈ കൈക്കൂലി ഓഫർ ചെയ്ത തോമസ് കെ തോമസിനെ നിങ്ങൾക്ക് മുന്നണിയിൽ നിന്നും പുറത്താക്കാൻ ധൈര്യമുണ്ടോ?,” എന്നാണ് വീഡിയോയുടെ ആദ്യം മുതൽ 1.10 മിനിറ്റ് വരെയുള്ള ഭാഗത്ത് പറയുന്നത്. ഇത് ക്ലിപ്പ് ചെയ്താണ് ഇപ്പോൾ വീഡിയോ പ്രചരിപ്പിക്കുന്നത്.

പിന്നീട്, മീഡിയവൺ ഓൺലൈനിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്റർ മുഹമ്മദ് ഷാഫിയുമായും ഞങ്ങൾ ഫോണിൽ സംസാരിച്ചു. മീഡിയവൺ  വീഡിയോയിൽ നിന്നും ഒരു ഭാഗം എഡിറ്റ് ചെയ്തു ഔട്ട് ഓഫ് കോണ്ടെക്സ്റ്റ് ആയി പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന തോമസ് കെ തോമസിനെതിരായ ആരോപണം ഉയർന്നിരുന്നു. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ എൻസിപിയുടെ മന്ത്രിയാക്കണമെന്ന ആവശ്യം ഉയർന്നപ്പോഴാണ് ഈ ആരോപണം ഉയർന്നത്. ഈ കാര്യത്തെ കുറിച്ചുള്ള മുരളീധരന്റെ പ്രതികരണമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്, എന്ന് ഇതിൽ നിന്നും മനസ്സിലായി.

Conclusion


 കോൺഗ്രസ്സിന് വോട്ട് കൊടുത്തിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ പറയുന്ന വീഡിയോ എഡിറ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

 Result: Altered Video 

ഇവിടെ വായിക്കുക:Fact Check: ഡോ സരിൻ സിപിഎമ്മിനെ വിമർശിക്കുന്ന വീഡിയോ അല്ലിത്

Sources
YouTube Video by Mediaone on October 28,2024 
Telephone conversation with the news editor in charge of Mediaone Online Mohammed Shafi 


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,430

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.