Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയെ മുസ്ലിങ്ങൾ അക്രമിക്കുന്ന ദൃശ്യമല്ലിത്

Fact Check: ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയെ മുസ്ലിങ്ങൾ അക്രമിക്കുന്ന ദൃശ്യമല്ലിത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് നേരെ മുസ്ലിം അക്രമം.
Fact: അയോധ്യയിലെ  പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി മുംബൈ മിരാ റോഡില്‍ നടന്ന സംഘർഷം.

തിരക്കേറിയ റോഡില്‍ ഏതാനും യുവാക്കള്‍ ബഹളമുണ്ടാക്കുന്നതും, ചിലര്‍ വടികൾ ഉപയോഗിച്ച് വാഹനങ്ങള്‍ അക്രമിക്കുന്നതും, വാഹനം  തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതും,  കടന്ന് പോവുന്ന കാറിലും ഇരുചക്ര വാഹനങ്ങളിലും കാവി കൊടി കെട്ടിയിരിക്കുന്നതും വിഡിയോയിൽ കാണാം.

“അവര്‍ എണ്ണത്തില്‍ കൂടുതലുള്ള സ്ഥലത്തൂടെ ഒരു ബിജെപി വോട്ടഭ്യര്‍ത്ഥന ജാഥ പോയപ്പോള്‍ കാണിച്ച കലാപമാണീ കാണുന്നത്.അല്‍പമെങ്കിലം വിവരമുണ്ടെങ്കില്‍ തീരുമാനിക്കു ആര്‍ക്ക് വോട്ട് ചെയ്താലാണിവിടെ ജീവിക്കാന്‍ കഴിയുക എന്ന,” അടിക്കുറിപ്പോടെയാണ്‌ പോസ്റ്റുകൾ.ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക: Fact Check: പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനിയല്ല രാഹുലിനൊപ്പം ഫോട്ടോയിൽ

Fact Check/Verification

വൈറലല്‍ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയ്മുകളാക്കി. അതിൽ ഒരു കീഫ്രെയിം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ  Aloto Naga TV എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നും ഈ വീഡിയോയിലെ ചില ദൃശ്യങ്ങൾ കൂടി ഉൾകൊള്ളുന്ന ഒരു വീഡിയോ കിട്ടി. ജനുവരി 23,2024ലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

“പ്രാൺ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഇന്നലെ രാത്രി മുംബൈക്ക് സമീപമുള്ള മിരാ റോഡിൽ രണ്ട് സമുദായങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നിർദ്ദേശപ്രകാരം 13 പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികളെ തിരിച്ചറിയുകയും ചെയ്തു,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം. ഇതിൽ നിന്നും ലോക്‌സഭാ ഇലക്ഷൻ പ്രചരണം തുടങ്ങും മുൻപുള്ളതാണ് ഈ വീഡിയോ എന്ന് മനസ്സിലായി.

Facebook Post by Aloto Naga TV
Facebook Post by Aloto Naga TV

ഇത് ഒരു സൂചനയായി എടുത്ത്, ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ഈ വീഡിയോയിലെ രണ്ടു കീ ഫ്രേമുകൾ ഉള്ള ഒരു റിപ്പോർട്ട് ബിസിനസ്സ് ടുഡേയിൽ ജനുവരി 22,2024ൽ പ്രസിദ്ധീകരിച്ചത് ഞങ്ങൾ കണ്ടെത്തി.

“നയാ നഗറിൽ നടന്ന റാലിക്കിടെയുണ്ടായ ചെറിയ സംഘർഷത്തിൻ്റെ പേരിൽ രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടി,” ആ ഫോട്ടോകളുടെ അടിക്കുറിപ്പ് പറയുന്നു. “മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള മിരാ റോഡിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഘർഷമുണ്ടായത്. സംസ്ഥാനത്ത് സമാധാനവും ക്രമസമാധാനവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ “സീറോ ടോളറൻസ്” നയമാണുള്ളത് എന്നാണ്  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഊന്നിപ്പറഞ്ഞത്,” എന്ന് റിപ്പോർട്ട് പറയുന്നു.

Report by Business Today
Report by Business Today

ഈ വീഡിയോയിലെ രണ്ടു കീ ഫ്രേമുകൾ ഉള്ള ഒരു റിപ്പോർട്ട് ഇന്ത്യ ടുഡേയിൽ ജനുവരി 22,2024ൽ പ്രസിദ്ധീകരിച്ചതും ഞങ്ങൾ കണ്ടെത്തി.”ഞായറാഴ്ച രാത്രി മിരാ റോഡിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെയും തിരിച്ചറിഞ്ഞുവരികയാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു,” എന്നാണ് റിപ്പോർട്ട് പറയുന്നത്.

Report by India Today
Report by India Today

ഇവിടെ വായിക്കുക:Fact Check: ലവ് ജിഹാദ് ഉണ്ടെന്ന് കെകെ ശൈലജ പറഞ്ഞിട്ടില്ല

Conclusion

അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി മുംബൈ മിരാ റോഡില്‍ നടന്ന റാലിയിലെ സംഘര്‍ഷമാണ് വീഡിയോയിൽ ഉള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.  അല്ലാതെ,ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയെ മുസ്ലിങ്ങൾ അക്രമിക്കുന്ന ദൃശ്യമല്ലിത്  എന്ന് വ്യക്തമായി.

ഇവിടെ വായിക്കുക: Fact Check:ഇസ്രായേലിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ അല്ലിത്

Sources
Facebook Post by Aloto Naga TV on January 23, 2024
Report by Business Today on January 22, 2024
Report by India Today on January 22, 2024

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular