Thursday, June 27, 2024
Thursday, June 27, 2024

HomeFact CheckViralFact Check: ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ ജനങ്ങൾ പിടിക്കുന്ന വീഡിയോ ആണോ ഇത്?

Fact Check: ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ ജനങ്ങൾ പിടിക്കുന്ന വീഡിയോ ആണോ ഇത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

“ഗുജറാത്തിൽ ബിജെപിയുടെ ഡ്യൂപ്ലിക്കേറ്റ് വോട്ടിംഗ് മെഷീൻ ജനങ്ങൾ കയ്യോടെ പൊക്കി,” എന്ന പേരിലൊരു പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക:Fact Check: സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെ വീഡിയോ ആണോ ഇത്?

Fact

വൈറൽ വീഡിയോയുടെ ഒരു കീ ഫ്രെയിം ഉപയോഗിച്ച് തിരഞ്ഞപ്പോൾ, ഈ വീഡിയോ നവ ഭാരത് ടൈംസിന്റെ യൂട്യൂബ് ചാനലിൽ 2022 മാർച്ച് 9 ന് ഈ വീഡിയോയുടെ നീളം കൂടിയ പതിപ്പ് അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.

Youtube video by Nava Bharat Times

Youtube video by Nava Bharat Times 

മിറർ നൗവും ഈ വീഡിയോയുടെ നീളം കൂടിയ പതിപ്പ് 2022 മാർച്ച് 9ന് അവരുടെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.

Facebook post by Mirror Now
Facebook post by Mirror Now

“വാരണാസി പഹാരിയാ മണ്ഡിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, ഇലക്ഷനിൽ കൃത്രിമം കാട്ടാൻ ബിജെപി കടത്തി കൊണ്ട് പോവുന്നുവെന്ന് സമാജ്‌വാദി പാർട്ടി ആരോപിക്കുന്നുവെന്ന് രണ്ടു വീഡിയോകളുടെയും വിവരണത്തിൽ പറയുന്നു. 2022ലെ ഉത്തർപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പ് വേളയിലാണാണിത്.

ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, മാർച്ച് 8,2022ൽ ഈ ആരോപണം സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഒരു പത്രസമ്മേളനം നടത്തി ഉന്നയിച്ചതിനെ പറ്റിയുള്ള എഎൻഐയുടെ എക്സ് പോസ്റ്റും ശ്രദ്ധയിൽ വന്നു. “പ്രാദേശിക സ്ഥാനാർത്ഥികൾക്ക് ഒരു വിവരവും നൽകാതെയാണ് വാരാണസി ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഇവിഎമ്മുകൾ കൊണ്ടുപോകുന്നത്. ഇലക്ഷൻ കമ്മീഷൻ ഇത് പരിശോധിക്കണമെന്ന് സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു,” എന്നാണ് ഈ എക്സ് പോസ്റ്റിന്റെ വിവരണം.

X Post by ANI
X Post by ANI

ഇതുമായി ബന്ധപ്പെട്ട് 2022 മാർച്ച് 8 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. അതിൽ പറയുന്നത്, “2022 മാർച്ച് 8ന്, വാരണാസിയിൽ ഒരു വാഹനത്തിൽ ചില ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കൊണ്ടുപോകുന്നത് അവിടെ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രതിനിധികൾ എതിർത്തുവെന്നാണ്.”

“ജില്ലാ ഇലക്ഷൻ ഓഫീസർ അയച്ച റിപ്പോർട്ട് അനുസരിച്ച്, ഈ ഇവിഎമ്മുകൾ പരിശീലനത്തിനായി അടയാളപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജില്ലയിലെ കൗണ്ടിംഗ് ഓഫീസർമാർക്കായി 2022 മാർച്ച് 9 ന് പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) വാരണാസി പഹാരിയാ മാണ്ഡിയിൽ സ്ഥിതി ചെയ്യുന്ന സൂക്ഷിപ്പ് കേന്ദ്രത്തിൽ നിന്നും യുപി കോളേജിലെ പരിശീലന വേദിയിലേക്ക് കൊണ്ടു പോവുന്ന ദൃശ്യങ്ങളാണിത്,”തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രക്കുറിപ്പ് പറയുന്നു.

Press Release by Election Commission
Press Release by Election Commission

ഇതിൽ നിന്നും വാരണാസി പഹാരിയാ മണ്ഡിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, പരിശീലന ആവശ്യങ്ങൾക്കായി കൊണ്ട് പോവുന്നതാണ് വീഡിയോയിൽ എന്ന് മനസ്സിലായി.

Result: False

ഇവിടെ വായിക്കുക:Fact Check: തുടർച്ചയായി ചുമച്ചും ശ്വസിച്ചും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ രക്ഷപ്പെടാനാവുമോ?

Sources
YouTube video by Nava Bharat Times on March 8, 2022
Facebook post by Mirror Now on March 9, 2022
X Post by ANI on March 8, 2022
X Post by Official handle of the CEO Office, Uttar Pradesh on March 8, 2022

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular