Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim: സുരേഷ് ഗോപിയ്ക്കെതിരെ പരാതി പറഞ്ഞ മാധ്യമ പ്രവർത്തക ആനപുറത്ത് കയറുന്നു. സുരേഷ് ഗോപി തൊട്ടപ്പോൾ പ്രതിഷേധിച്ച മാധ്യമ പ്രവർത്തകയ്ക്ക് മറ്റൊരാളുടെ അനുചിതമായ സ്പർശനത്തിൽ പ്രശ്‌നമില്ലെന്ന് സൂചന.
Fact: ടെലിവിഷൻ അവതാരിക ലക്ഷ്മി നക്ഷത്രയാണ് ഫോട്ടോയിൽ.
അപമര്യാദയായി പെരുമാറി എന്ന ആരോപണത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തത് കുറച്ച് ദിവസം മുൻപാണ്. നടക്കാവ് പൊലീസാണ് കേസെടുത്തത്.
സുരേഷ് ഗോപി തോളിൽ പിടിക്കുന്നു. മാധ്യമ പ്രവർത്തക അസ്വസ്ഥത പ്രകടിപ്പിക്കുന്നു. കൈയെടുത്തു മാറ്റുന്നു. തുടർന്നും അദ്ദേഹം മാധ്യമ പ്രവർത്തകയ്ക്ക് നേരെ കൈ നീട്ടുമ്പോൾ അവർ ഒഴിഞ്ഞു മാറുന്നു. ഈ രംഗങ്ങൾ അടങ്ങിയ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ഈ പ്രവർത്തിയെ കുറിച്ച് ഒരു ചർച്ചയ്ക്ക് കാരണമായി.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരേഷ് ഗോപിയ്ക്കെതിരെ പരാതി നൽകിയ മീഡിയ വണ്‍ ചാനലിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗതിനെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഒരാൾ ആനപ്പുറത്ത് ഒരു സ്ത്രീയെ തള്ളി കയറ്റുന്ന പടമാണ് പോസ്റ്റിൽ. “ഇതാണ് ആ മാധ്യമ മുതൽ ശ്രദ്ധിച്ചു പിടിച്ചോളൂ. തോളിൽ തൊടരുത്,” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
ഞങ്ങൾ കാണും വരെ Lalan Lalan എന്ന ഐഡിയിൽ നിന്നും 5 Kപേർ പോസ്റ്റ് ഷെയർ ചെയ്തു.
Karthik Dev എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 75 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
Arun Vayala Pillai എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കണ്ടപ്പോൾ 27 പേർ പോസ്റ്റ് ഷെയർ ചെയ്തു.
ഇവിടെ വായിക്കുക: Fact Check: ഇസ്രായേലി പട്ടാളക്കാർ ഹിസ്ബുല്ലയ്ക്ക് മുന്നിൽ കീഴടങ്ങുന്ന വീഡിയോയല്ലിത്
ഞങ്ങൾ പരിശോധിച്ചപ്പോൾ, Nixson Aluva എന്ന ഐഡി Karthik Dev ന്റെ പോസ്റ്റിലിട്ട ഒരു കമന്റ് കണ്ടു.
“ഈ ചിത്രത്തിലുള്ളത് ആ മാധ്യമ പ്രവർത്തകയല്ല മലരേ. ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്രയാണ് ഇത്,” എന്നാണ് കമൻറ്.
ആ കമൻറിലെ സൂചനയനുസരിച്ച്, ഞങ്ങൾ ലക്ഷ്മി നക്ഷത്രയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു. അപ്പോൾ, ഒക്ടോബർ 28,2023ൽ പ്രസിദ്ധീകരിച്ച വീഡിയോ കിട്ടി. അതിൽ ലക്ഷ്മി നക്ഷത്ര ആനപ്പുറത്ത് കയറുന്ന രംഗം ഉണ്ട്. അതിന്റെ ഒരു കീ ഫ്രേമാണ് ഈ ഫോട്ടോയിൽ ഉള്ളത്.
ഫേസ്ബുക്ക് വീഡിയോയിൽ ഇതിന്റെ വിപുലമായ പതിപ്പ് ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് ചാനലിൽ പ്രസീദ്ധീകരിച്ചതിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്.
തുടർന്ന് ഞങ്ങൾ ഷിദ ജഗതിനെ വിളിച്ചു. “ഫോട്ടോ എന്റെ ശ്രദ്ധയിൽ വന്നു. ഫോട്ടോയിൽ ഉള്ള ആൾ ഞാൻ അല്ലെന്ന് എന്നെ പരിചയമുള്ളവർക്ക് മനസ്സിലാവും,” ഷിദ പറഞ്ഞു.
ഇവിടെ വായിക്കുക:Fact Check: വന്ദേ ഭാരതിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോ ഫെബ്രുവരിയിലേത്
മാധ്യമ പ്രവർത്തക ഷിദ ജഗതല്ല, ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്രയാണ് ഇപ്പോൾ വൈറലായിരിക്കുന്ന ഫോട്ടോയിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Sources
Facebook Video by Lakshmi Nakshathra on October 28, 2023
Youtube video by Lakshmi Nakshathra on October 28, 2023
Telephone Conversation with Shida Jagath, Special correspondent, Mediaone
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
June 14, 2025
Sabloo Thomas
June 10, 2025
Sabloo Thomas
November 18, 2024