Fact Check
ഇന്ത്യ പോസ്റ്റ് ദീപാവലി സബ്സിഡി സന്ദേശം വ്യാജം
Claim
ദീപാവലിയോടനുബന്ധിച്ച് ഇന്ത്യ പോസ്റ്റ് സബ്സിഡി നൽക്കുന്നു.
Fact
വൈറലായ ഈ ലിങ്ക് ഇന്ത്യ പോസ്റ്റിന്റെ യഥാർത്ഥ ഓഫർ അല്ല. ഇത് തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫിഷിംഗ് ലിങ്ക് ആണെന്ന് ഔദ്യോഗിക ഉറവിടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യ പോസ്റ്റ് ദീപാവലി സബ്സിഡി നൽക്കുന്നുവെന്ന വാദത്തോടെ ഒരു സന്ദേശം ലിങ്ക് പ്രചരിക്കുന്നുണ്ട്.
ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ പ്രചരിക്കുന്ന ലിങ്കില്‍ പ്രവേശിക്കുമ്പോള്‍ കാണാനാകുന്നത് ഇങ്ങനെയാണ് —
‘അഭിനന്ദനങ്ങൾ! India Post ദീപാവലി സബ്സിഡികൾ. ചോദ്യാവലി വഴി, നിങ്ങൾക്ക് ₹30,000.00 ലഭിക്കാൻ അവസരം ലഭിക്കും.’
നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് പണം ലഭിക്കാമെന്നാണ് അവകാശപ്പെടുന്നത്.
വിശ്വാസ്യത തോന്നിക്കുന്നതിനായി, പണം ലഭിച്ചതായി കാണിക്കുന്ന നിരവധി കമന്റുകളും വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ കമന്റുകള്‍ മലയാളത്തിലാണെങ്കിലും പേരുകള്‍ മലയാളികളുടേതല്ല എന്നതും ശ്രദ്ധേയമാണ്.

ഇവിടെ വായിക്കുക:ആർഎസ്എസ് പ്രവർത്തകർ മദ്യം കിട്ടാത്തതിന്റെ പേരിൽ തമ്മിലടിച്ചെന്ന അവകാശവാദം വ്യാജം
Evidence
1. ഇന്ത്യ പോസ്റ്റ് ദീപാവലി സബ്സിഡി കുറിച്ച് അറിയിച്ചിട്ടില്ല
ഇന്ത്യ പോസ്റ്റ് ഈ ദീപാവലിക്ക് സബ്സിഡിയോ സമ്മാനത്തുകയോ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യ പോസ്റ്റിന്റെ ഓദ്യോഗിക വെബ്സെറ്റിലും എക്സ് ഹാൻഡിലും ദീപാവലി ഓഫറിനെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ല.
2. മുൻകാലങ്ങളിലും സമാനമായ വ്യാജ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട്
ഇന്ത്യ പോസ്റ്റിന്റെ പേരില്‍ മുമ്പും ഇത്തരത്തിലുള്ള വ്യാജ ലിങ്കുകൾ പ്രചരിച്ചിരുന്നു. അതിനെതിരെ 2022 ഏപ്രിൽ 21ന് ഇന്ത്യ പോസ്റ്റ് ഒരു മുന്നറിയിപ്പ് പോസ്റ്റ് പുറത്തിറക്കി.


പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്കും 2022 ഏപ്രിൽ 22ന് പോസ്റ്റ് വഴി ഇത്തരം വ്യാജ പ്രചരണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

3. സ്കാം ഡിറ്റക്റ്റർ സൈറ്റ് സംശയാസ്പദമെന്ന് വിലയിരുത്തുന്നു
ഞങ്ങൾ സ്കാം ഡിറ്റക്ടർ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഈ ലിങ്ക് (omhyq.top) പരിശോധിച്ചു.
സൈറ്റിന് 30.5/100 എന്ന റാങ്ക് ലഭിച്ചു — “ഇത് സംശയാസ്പദമാണ്, കൂടാതെ ഇടത്തരം-താഴ്ന്ന വിശ്വാസ്യത സ്കോറാണ്. ഞങ്ങൾ ഇത് ശുപാർശ ചെയ്യുന്നില്ല,” എന്നാണ് സ്കാം ഡിറ്റക്ടർ വിലയിരുത്തൽ.

Explainer
ഫിഷിംഗ് (Phishing) തട്ടിപ്പുകൾ സാധാരണയായി സർക്കാർ വകുപ്പുകളുടെയോ പ്രമുഖ കമ്പനികളുടെയോ പേരുപയോഗിച്ച് ആകർഷകമായ ഓഫറുകൾ പ്രചരിപ്പിക്കാറുണ്ട്.
ഉപയോക്താക്കളെ ലിങ്ക് ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിച്ച്, അവരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യ പോസ്റ്റ് പോലുള്ള സർക്കാർ സ്ഥാപനങ്ങൾ സാധാരണയായി ഇത്തരം സമ്മാന ഓഫറുകൾ വാട്ട്സ്ആപ്പ് അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാറില്ല.
Verdict
വൈറലായ ലിങ്ക് വ്യാജമാണ്.ഇത് ഇന്ത്യ പോസ്റ്റുമായി ബന്ധപ്പെട്ട യഥാർത്ഥ ദീപാവലി ഓഫർ അല്ല, മറിച്ച് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനുള്ള ഫിഷിംഗ് തട്ടിപ്പ് ആണെന്ന് ഉറവിടങ്ങൾ സ്ഥിരീകരിക്കുന്നു.
ഇവിടെ വായിക്കുക: ബഹ്റൈനിൽ ഒരു പള്ളിയിൽ അഫ്ഗാൻ–പാക്കിസ്ഥാൻ സംഘർഷം: യാഥാർത്ഥ്യം എന്ത്?
FAQ
1. ഇന്ത്യ പോസ്റ്റ് ദീപാവലി സബ്സിഡി നൽകുന്നുണ്ടോ?
ഇല്ല.ഇന്ത്യ പോസ്റ്റ് ഇത്തരം സബ്സിഡി പ്രഖ്യാപിച്ചിട്ടില്ല.
2. ലിങ്കിൽ കാണുന്ന ഓഫർ വിശ്വസിക്കാമോ?
ഇല്ല. അത് ഫിഷിംഗ് ലിങ്കാണ്, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
3. ഇത്തരം തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഔദ്യോഗിക വെബ്സൈറ്റുകൾ അല്ലെങ്കിൽ സർവീസ് ആപ്പുകൾ മാത്രമേ ഉപയോഗിക്കാവൂ. സംശയാസ്പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്.
4. ഇത്തരം വ്യാജ പ്രചരണങ്ങൾ എവിടെ റിപ്പോർട്ട് ചെയ്യാം?
സൈബർക്രൈം പോർട്ടൽ (www.cybercrime.gov.in) വഴി റിപ്പോർട്ട് ചെയ്യാം.
5. മുമ്പും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ടോ?
അതെ. 2022-ൽ ദീപാവലി ഓഫറുകളെ കുറിച്ചും സമാനമായ വ്യാജ ലിങ്കുകൾ പ്രചരിച്ചിരുന്നു.
Sources
India Post Official X Handle – 21/04/2022
PIB Fact Check – 22/04/2022
Scam Detector Report – 20/10/2025