Authors
Claim
കർണ്ണാടകയിൽ നിന്നുള്ള ഐഎഎസ് ഓഫീസർ രേവതി. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളാണ് രേവതി.
Fact
രേവതി ഐഎഎസ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടില്ല. മറിച്ച് പോലീസിൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടറായായാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്.
“കർണ്ണാടക സ്വദേശിയായ ഐഎഎസ് ഓഫീസർ രേവതി തന്റെ കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കൊപ്പം തന്റെ കുടിലിന്റെ മുന്നിൽ നിൽക്കുന്നവെന്ന പേരിൽ ഒരു പടം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ഇത് രേവതി. കർണ്ണാടകയിൽ നിന്നുള്ള ഐഎഎസ്സുകാരി കൂലിപ്പണിക്കാരായ തന്റെ മാതാപിതാക്കൾക്കൊപ്പം. ഈ മിടുക്കിയെ ഒന്ന് അഭിനന്ദിച്ചൂടെ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
ഇവിടെ വായിക്കുക: Fact Check: അച്ഛനും മകനും ഒരു പെണ്ണിനെ കല്യാണം കഴിച്ചോ?
Factcheck / Verification
രേവതി അച്ഛനും അമ്മയ്ക്കുമൊപ്പം വിജയം ആഘോഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രം 2017 മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് എന്ന് റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ ഞങ്ങൾ കണ്ടെത്തി. മൂന്നാം റാങ്കോടെ ഐഎഎസ് നേടിയ പെണ്‍കുട്ടിയെന്ന വാദമാണ് അക്കാലത്തെ പോസ്റ്റുകളില്‍ കുടുതലും കണ്ടത്.
അത് കൊണ്ട് ഞങ്ങൾ 2017-ൽ പുറത്തിറക്കിയ 2016-ലെ ഐഎഎസ് ജേതാക്കളുടെ പട്ടിക പരിശോധിച്ചു. ഈ പട്ടികയിൽ രേവതിയുടെ പേര് മൂന്നാം റാങ്കിന്റെ സ്ഥാനത്തുണ്ടായിരുന്നില്ല. ഗോപാലകൃഷ്ണ റൊണാംഗിയ്ക്കാണ് ആ കൊല്ലം മൂന്നാം റാങ്ക് കിട്ടിയത്.
പോരെങ്കിൽ, ചിത്രത്തിലെ വ്യക്തിയുടെ പേര് രേവതി ആണെന്നും അവർ 2017 ൽ ആന്ധ്രാപ്രദേശ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്നും വ്യക്തമാക്കുന്ന ചില പോസ്റ്റുകൾ കിട്ടി. അവർ പഠിച്ചിരുന്ന ശിവാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോലീസിൻ്റെ ഫേസ്ബുക്ക് പേജിൽ മാർച്ച് 29,2017ന് ആന്ധ്രാപ്രദേശ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രേവതിയെക്കുറിച്ചുള്ള ഒരു പത്ര വാർത്ത ഷെയർ ചെയ്തിരിക്കുന്നത് ഞങ്ങൾ കണ്ടു. അതിൽ മാതാപിതാക്കൾക്കൊപ്പം കുടിലിന് മുന്നിൽ രേവതി നിൽക്കുന്ന ഇപ്പോൾ പ്രചരിക്കുന്ന ചിത്രവും ഉണ്ടായിരുന്നു.
രേവതിയെ അനുമോദിക്കാൻ നടത്തിയ ചടങ്ങിന്റെ ഫോട്ടോയും ശിവാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോലീസിൻ്റെ ഫേസ്ബുക്ക് പേജിൽ മാർച്ച് 28,2017ന് പോസ്റ്റ് ചെയ്തതായി ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.
ഇതിനുശേഷം, ഞങ്ങൾ ആന്ധ്രാപ്രദേശ് പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി ബന്ധപ്പെടുകയും രേവതിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അവർ ഞങ്ങൾക്ക് രാജമുണ്ട്രിയിലെ ദിശ പോലീസ് സ്റ്റേഷനിൽ അസിസ്റ്റൻ്റ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന രേവതിയുമായി ബന്ധപ്പെട്ടാനുള്ള നമ്പർ തന്നു.
ഞങ്ങൾ രേവതിയോട് സംസാരിച്ചപ്പോൾ, തൻ്റെ മുഴുവൻ പേര് മാഡി വെങ്കിട രേവതി എന്നാണെന്നും ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ആവണികുടയിലെ മൊദുമുടി ഗ്രാമത്തിൽ നിന്നാണ് വൈറലായ ചിത്രം പകർത്തിയതെന്നും രേവതി വെളിപ്പെടുത്തി. താൻ ആന്ധ്രാപ്രദേശ് പോലീസിൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സന്ദർഭത്തിലെ ഫോട്ടോയാണെന്നും അവർ വ്യക്തമാക്കി. ഐഎഎസ് പരീക്ഷയിൽ താൻ വിജയിച്ചിട്ടില്ലെന്നും രേവതി കൂട്ടിചേർത്തു.
Conclusion
കർണ്ണാടകയിൽ നിന്നുള്ള തൊഴിലാളിയുടെ മകൾ ഐഎഎസ് ഓഫീസർ രേവതി എന്ന പേരിൽ പ്രചരിക്കുന്ന വിവരം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഫോട്ടോയിൽ ഉള്ള രേവതി ആന്ധ്രാപ്രദേശ് പോലീസിൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടറായി തിരഞ്ഞെടുക്കപ്പെട്ട സന്ദർഭത്തിലെ ഫോട്ടോയാണിത്.
ഇവിടെ വായിക്കുക: Fact Check: ലിങ്ക് ക്ലിക്ക് ചെയ്ത് ₹5000 നേടൂ എന്ന അവകാശവാദം തട്ടിപ്പാണ്
Result: Partly False
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ടീമാണ്. അത് ഇവിടെ വായിക്കാം.)
Sources
UPSC 2016 Results
Facebook post from SivajiInstituteOfPolice, Dated March 29, 2017
Facebook post from SivajiInstituteOfPolice, Dated March 28, 2017
Phone Conversation with Mathi Venkata Revathi, Assistant Sub Inspector of Police
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.