Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: ശരിയത്ത് നിയമത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് മലപ്പുറം എസ്ബിഐ മാത്രമല്ല

Fact Check: ശരിയത്ത് നിയമത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് മലപ്പുറം എസ്ബിഐ മാത്രമല്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: മലപ്പുറം എസ്ബിഐ നിക്ഷേപങ്ങൾ ശരിയത്ത് നിയമത്തിൽ സ്വീകരിക്കുന്നു.

Fact: രാജ്യവ്യാപകമായി നടപ്പാക്കിയതാണ് ശരിയത്ത് മ്യൂച്വൽ ഫണ്ടുകൾ.

മലപ്പുറം എസ്ബിഐ നിക്ഷേപങ്ങൾ ശരിയത്ത് നിയമത്തിൽ സ്വീകരിക്കുന്നുവെന്ന പ്രചരണം ഫേസ്ബുക്കിൽ വ്യാപകമായി നടക്കുന്നുണ്ട്. എസ്ബിഐ മലപ്പുറം സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ വാതിലിൽ പതിപ്പിച്ച ഒരു പോസ്റ്റാറിനൊപ്പമാണ് പ്രചരണം. പോസ്റ്ററിൽ ബ്രാഞ്ച് മാനേജരുടെയും ഒരു എക്സികൂട്ടിവിന്റെയും ഫോൺ നമ്പറുകൾ ഉണ്ട്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

 Request for Fact check we received in our tipline
 Request for Fact check we received in our tipline

ഫേസ്ബുക്കിലും പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. Hari Thambayi എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 221 ഷെയറുകൾ ഉണ്ടായിരുന്നു.

Hari Thambayi's Post
Hari Thambayi’s Post

Thushara Ajith Kallayil എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 92 ഷെയറുകൾ ഉണ്ടായിരുന്നു.

Thushara Ajith Kallayil's Post
Thushara Ajith Kallayil’s Post

Murukesh MV എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 74 ഷെയറുകൾ ഉണ്ടായിരുന്നു.

Murukesh MV's Post
Murukesh MV’s Post

ഇവിടെ വായിക്കുക: Fact Check: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യാചകരെ കുറിച്ചുള്ള പോലീസ് മുന്നറിയിപ്പ് വ്യാജം

Fact Check/Verification

ഒരു ജില്ലയ്ക്കായി മാത്രം എസ്ബിഐയ്‌ക്ക് ഒരു നിക്ഷേപ പദ്ധതി കൊണ്ടുവരാൻ കഴിയുമോ എന്ന് ഞങ്ങൾക്ക് സംശയം ഉണ്ടായി. തുടർന്ന്, ഞങ്ങൾ ശരിയത്ത്  നിബന്ധനകൾ പാലിക്കുന്ന നിക്ഷേപങ്ങളെ കുറിച്ച് ഒരു കീവേർഡ് സേർച്ച് നടത്തി. അപ്പോൾ, എസ്ബിഎ നടത്തുന്ന ഇത്തരം മ്യൂച്വൽ ഫണ്ടുകളുടെ മാർഗ്ഗ രേഖ റെഗുലേറ്ററി ബോഡിയായ സെബിയുടെയും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെയും വെബ്‌സൈറ്റിൽ കണ്ടു.

ശരിയത്ത് നിയമം പാലിച്ച് ശരിയത്ത് ബോർഡിന്റെ അംഗീകാരത്തോടെ നടത്തുന്ന മ്യൂച്വൽ ഫണ്ടാണിത് എന്ന് മനസ്സിലായി. ശരിയത്ത് തത്വങ്ങൾ പാലിക്കുന്ന സ്റ്റോക്കുകളിൽ മാത്രമേ ഈ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപങ്ങളിൽ നിന്നുള്ള പണം മുടക്കു എന്നും മാർഗ രേഖ പറയുന്നു.  ഈ  മ്യൂച്വൽ ഫണ്ടുകൾ – ഇനിപ്പറയുന്നതുമായി ബന്ധപ്പെട്ട ബിസിനസ് പ്രവർത്തനങ്ങൾ ഒഴിവാക്കും: പന്നിയിറച്ചി, മദ്യം, ചൂതാട്ടം, പരസ്യവും മാധ്യമവും (പത്രങ്ങൾ അനുവദനീയമാണ്, ഉപ വ്യവസായങ്ങൾ വ്യക്തിഗതമായി വിശകലനം ചെയ്യുന്നു), അശ്ലീലം, പുകയില, പണം പിന്നീടേക്ക് മാറ്റി വെച്ചുള്ള സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വ്യാപാരം.

Guidelines for SBI's Shariah compliant mutual funds
Guidelines for SBI’s Shariah compliant mutual funds

ശരിയത്ത് നിയമത്തിൽ നടത്തുന്ന നിക്ഷേപങ്ങളുടെ സവിശേഷതകൾ

പിന്നീട് ഗുഡ് ഫിനാൻസ് എന്ന വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ശരിയത്ത് നിയമത്തിൽ നടത്തുന്ന നിക്ഷേപങ്ങളുടെ സവിശേഷതകൾ ഞങ്ങൾ പരിശോധിച്ചു.

ശരിയത്ത് അനുസരിച്ചുള്ള നിക്ഷേപത്തിൻ്റെ പ്രധാന തത്വങ്ങലെ കുറിച്ച് വെബ്‌സൈറ്റ് പറയുന്നത് താഴെ ചേർക്കുന്നു.
      1. റിബയുടെ നിരോധനം (പലിശ അല്ലെങ്കിൽ മൂലധനച്ചെലവ്
പലിശയുടെ ഇസ്ലാമിക പദമാണ് റിബ.   ശരിയത്ത് പ്രകാരം ഇത് നിരോധിച്ചിട്ടുണ്ട്.  ഇത് ഈ  നിക്ഷേപ സമ്പ്രദായത്തിൻ്റെ അടിസ്ഥാന തത്വമാണ്, അടിസ്ഥാനപരമായി ഇത് അർത്ഥമാക്കുന്നത് സാമ്പത്തിക വ്യവസ്ഥകളുടെ ഭാഗമായി പലിശ അടയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഇടപാടുകൾ ഒഴിവാക്കാൻ മുസ്ലീങ്ങളെ ഇത്‌ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്.

      2. ഹറാം ഒഴിവാക്കൽ
 ഒരു അറബി പദമാണ് ഹറാം. അത്  നിയമപ്രകാരം ‘നിഷിദ്ധമോ അലംഘനീയമോ പവിത്രമോ’ ആയ എന്തിനേയും സൂചിപ്പിക്കുന്നു . സാമൂഹിക നിക്ഷേപവുമായി ബന്ധപ്പെട്ട്, ഇത് പ്രത്യേകമായി പലിശയുള്ള സാമ്പത്തിക കരാറുകളെയാണ് സൂചിപ്പിക്കുന്നത്, എന്നാൽ ചൂതാട്ടം, മദ്യം, ആയുധങ്ങൾ, ചില മാംസം അടിസ്ഥാനമാക്കിയുള്ള വ്യാപാരം എന്നിവയുൾപ്പെടെയുള്ള നിരോധിത പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മേഖലകളിലേക്കുള്ള വായ്പകൾ/നിക്ഷേപങ്ങൾ എന്നിവയും  ശരിയത്ത് നിയമ പ്രകാരം നിഷിദ്ധമാണ്.
  .

Feature of Sharia-compliant mutual fund published on Good Finance website
Feature of Sharia-compliant mutual fund published on Good Finance website

നവംബർ 26,2014 ലെ ഇക്കണോമിക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഡിസംബർ 1, 2014 ൽ ശരിയത്ത് നിയമ പ്രകാരമുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എസ്ബിഐ ആരംഭിച്ചു.  

Report by Economic Times
Report by Economic Times

തുടർന്ന് ഞങ്ങൾ എസ്ബിഐ മലപ്പുറം സിവിൽ സ്റ്റേഷൻ ബ്രാഞ്ചിന്റെ വാതിലിൽ പതിപ്പിച്ച ഒരു പോസ്റ്ററിൽ കൊടുത്തിട്ടുള്ള എക്സികൂട്ടിവ് സഞ്ജിത് ബാബുവിന്റെ ഫോൺ നമ്പറിൽ വിളിച്ചു.

“താൻ ഇപ്പോൾ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ നിന്നും കോട്ടക്കൽ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ആയി,” എന്ന് അദ്ദേഹം പറഞു. എന്നാൽ, “എസ്ബിഐ രാജ്യ വ്യപകമായി നടപ്പാക്കിയതാണ് ശരിയത്ത് നിയമ പ്രകാരമുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം,” എന്ന് വ്യക്തമാക്കി. “ഇസ്ലാം മത വിശ്വാസ പ്രകാരം നിഷിദ്ധമായ വ്യാപാരങ്ങളുടെ ഓഹരിയിൽ നിക്ഷേപിക്കാത്ത മ്യൂച്വൽ ഫണ്ടാണിവ,” അദ്ദേഹം വ്യക്തമാക്കി.

Conclusion

എസ്ബിഐ രാജ്യവ്യാപകമായി നടപ്പാക്കിയതാണ് ശരിയത്ത് മ്യൂച്വൽ ഫണ്ടുകൾ, അല്ലാതെ മലപ്പുറത്ത് മാത്രമല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: Missing Context 

Sources
Guidelines of SBI Sharia-compliant mutual fund published on SEBI Website
Guidelines of SBI Sharia-compliant mutual fund published on the Association of Mutual Funds in India website
Feature of Sharia-compliant mutual fund published on Good Finance website
Report by Economic Times on November 26, 2014
Telephone conversation with SBI Executive Sanjith Babu


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular