Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralമക്കയിൽ മഞ്ഞുവീഴ്ച എന്ന പേരിൽ വൈറലാവുന്ന വൈറൽ വീഡിയോ എഡിറ്റഡ് ആണ് 

മക്കയിൽ മഞ്ഞുവീഴ്ച എന്ന പേരിൽ വൈറലാവുന്ന വൈറൽ വീഡിയോ എഡിറ്റഡ് ആണ് 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ മക്കയിൽ മഞ്ഞുവീഴ്ചയിൽ അകപ്പെട്ടു പോയ ഭക്തരെ കാണിക്കുന്ന ഒരു വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. ഒരു ഉപയോക്താവ് പറയുന്നതനുസരിച്ച്, മസ്ജിദ് അൽ ഹറം മഞ്ഞുവീഴ്ച കൊണ്ട് വെള്ള നിറത്തിൽ മൂടിയെന്നാണ്. മഞ്ഞുവീഴ്ച മക്കയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് മറ്റു ചിലർ പറയുന്നു.

@noumi1971’s Tweet

ഇംഗ്ലീഷും മറ്റു ഭാഷയ്ക്കും പുറമേ മലയാളത്തിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

Muhammed Younus S’s post 

Fact check

“Mecca snow”, എന്ന് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ,2 023 ജനുവരി 1-ന് മക്കയിൽ നിന്നുള്ള വാർത്താ പ്രസിദ്ധീകരണമായ ഹറമൈൻ ഷരീഫൈനിൽ നിന്നുള്ള ഈ ട്വീറ്റിലേക്ക് ഞങ്ങളെ നയിച്ചു.ദേശീയ കാലാവസ്ഥാകേന്ദ്രത്തെ ഉദ്ധരിച്ച് പ്രസിദ്ധീകരണം വീഡിയോയിലെ അവകാശവാദം  നിഷേധിച്ചു. 2023 ജനുവരി 1 ന് സൗദി ഗസറ്റിൽ നിന്നുള്ള ഒരു ട്വീറ്റും ഇത് ആവർത്തിച്ചു.

 Haramain Sharifain‘S Tweet
@Saudi_Gazette’s Tweet

ഇതിൽ നിന്ന് ഒരു സൂചന സ്വീകരിച്ച്, ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ (സൗദി അറേബ്യ) കാലാവസ്ഥാ സംഭവവികാസങ്ങൾ ട്രാക്ക് ചെയ്യുന്ന “ഏറ്റവും വലിയ ആപ്പ്” ആയ @ArabiaWeatherSAയുടെ ഈ ട്വീറ്റിലേക്ക് അത്‌ ഞങ്ങളെ നയിച്ചു.അറബിയിൽ നിന്ന് വിവർത്തനം ചെയ്‌ത ട്വീറ്റ് അനുസരിച്ച്, വൈറൽ വീഡിയോ ഫിൽട്ടറുകൾ ഉപയോഗിച്ച് “സാങ്കേതികമായി പരിഷ്‌ക്കരിച്ചതാണ്” എന്നും 2023 ജനുവരി 1 ന് മക്കയിലെ താപനില 30 ° C ആയിരുന്നു. ഇത് മഞ്ഞുവീഴ്ചയ്ക്ക് അനുയോജ്യമല്ല,”എന്നും ട്വീറ്റ് പറയുന്നു.

@ArabiaWeatherSA’s Tweet

മക്ക പ്രവിശ്യയിലെ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ പ്രതിനിധീകരിച്ച് എമിറേറ്റ് ഓഫ് മക്ക പ്രവിശ്യയുടെ ഔദ്യോഗിക ഹാൻഡിൽ നിന്നുള്ള ഒരു ട്വീറ്റ്, വീഡിയോയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന്  വ്യക്തമാക്കുന്നു.

@makkahregion‘s Tweet

 നിരവധി വാർത്താ ഔട്ട്‌ലെറ്റുകളും വീഡിയോ വ്യാജമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം. ഡെയ്‌ലി പാകിസ്ഥാൻ പറയുന്നതനുസരിച്ച്, “മക്ക, ജിദ്ദ, റാബിഗ്, അൽ-കാമിൽ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയുടെ വടക്കൻ പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്. ഒരു പുണ്യസ്ഥലങ്ങളിലും മഞ്ഞുവീഴ്ച സാധ്യതയില്ല.”

വായിക്കുക:ലയണൽ മെസ്സി വേൾഡ് കപ്പ് നേടിയ  ചിത്രം പതിച്ച 1000 പെസോ നോട്ടുകൾ അർജന്റീനിയൻ സർക്കാർ അച്ചടിച്ചോ? വസ്തുത  അറിയിക്കുക

Conclusion  

മക്കയിൽ മഞ്ഞുവീഴ്ചയിൽ അകപ്പെട്ട ഭക്തരെ കാണിക്കുന്ന വീഡിയോ ഡിജിറ്റലായി മാറ്റം വരുത്തിയ ക്ലിപ്പാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ  കണ്ടെത്തി.

Result: Altered Media

Sources
Tweet by Haramain Sharifain, January 1, 2023
Tweet by @Saudi_Gazette, January 1, 2023
Tweet by @ArabiaWeatherSA, January 1, 2023
Tweet by @makkahregion, January 1, 2023

(ഈ വസ്തുതാ പരിശോധന ആദ്യമായിനടത്തിയത് ന്യൂസ്‌ചെക്കർ ഉറുദുവിൽ  മുഹമ്മദ് സക്കറിയയാണ്. അത് ഇവിടെ വായിക്കാം)

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular