പെട്രോളും മദ്യവും പ്രതിമയുമായിരുന്നു ഈ ആഴ്ചത്തെ വ്യാജ പ്രചരണങ്ങളുടെ ഇതിവൃത്തം. ഇന്ത്യയിലേക്കാൾ വില കുറവിന് ശ്രീലങ്കയിലും നേപ്പാളിലും പെട്രോൾ കിട്ടുമെന്ന് പറയുന്ന പോസ്റ്റുകൾ. സർദാർ പട്ടേലിന്റെ പ്രതിമ മധ്യപ്രദേശിൽ ബിജെപിക്കാർ തകർത്തെന്ന പ്രചരണം. സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന അവകാശ വാദം. ഒഴിഞ്ഞ സദസിനെ നോക്കി ബിജെപി നേതാവ് സംസാരിക്കുന്ന ഫോട്ടോ തുടങ്ങിയവയായിരുന്നു കഴിഞ്ഞ ആഴ്ച വൈറലായ പ്രധാന വ്യാജ പ്രചരണങ്ങളിൽ ചിലത്.

Fact Check: സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്നത് ബിജെപിക്കാരല്ല
ഞങ്ങളുടെ അന്വേഷണത്തിൽ, ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഭീം ആർമിയുടെ പ്രവർത്തകർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്ന ദൃശ്യമാണ് എന്ന് തെളിഞ്ഞു. വൈറൽ വൈരത്തിൽ പോസ്റ്റിൽ അവകാശപ്പെടുന്നത് പോലെ ബിജെപിക്കാരല്ല വീഡിയോയിൽ ഉള്ളത് എന്ന് ഇതിൽ നിന്നും വ്യക്തം.

Fact Check: സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നത് നയതന്ത്ര പ്രതിനിധികൾക്ക് മാത്രമായി
ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിൽ നിന്നും പൊതുജനങ്ങൾക്ക് ഈ മദ്യഷോപ്പിൽ മദ്യം കിട്ടില്ല.

Fact Check: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവാണോ?
ശ്രീലങ്കയിലും നേപ്പാളിലും പെട്രോൾ വില ഇന്ത്യയിലേതിനെക്കാൾ കൂടുതലാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായത്.

Fact Check: ഒഴിഞ്ഞ സദസിനെ നോക്കി ബിജെപി നേതാവ് സംസാരിക്കുന്ന ഫോട്ടോ പഴയത്
കുറഞ്ഞ പക്ഷം 2018 മുതൽ പ്രചരിക്കുന്നതാണ് ഫോട്ടോ എന്ന് മനസ്സിലായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.