Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
സംഘ സാരഥി എന്ന ഫേസ്‍ബുക്ക് പേജിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ വൈറലായ ഡാൻസ് ചെയ്ത ഡോക്ടർമാരിൽ പുരുഷൻ മുസ്ലിമായത് കൊണ്ട് അത് ലൗ ജിഹാദ് ആണ് എന്ന് ആരോപിച്ച അഡ്വക്കേറ്റ് കൃഷ്ണരാജിന്റെ ഒരു ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. ആ ഇന്റർവ്യൂവിൽ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ താൻ ആ ഡാൻസ് ലൗ ജിഹാദ് ആണ് എന്ന് വാദിച്ചിട്ടില്ല എന്നാണ് കൃഷ്ണരാജ് പറയുന്നത്. കൃഷ്ണരാജ് തുടർന്ന് പറയുന്നതും പ്രസക്തമാണ്. ദുഃഖിക്കേണ്ട വേറൊരു നിമിഷേ ആവരുത്. ജാനകി. എന്നേ ഞാൻ പറഞ്ഞുള്ളൂവെന്നാണ്. .തുടർന്ന് ലൗ ജിഹാദ് വിഷയത്തിൽ നാലായിരം ഹേബിയസ് കോർപസ് കേസുകൾ നടത്തിയ ആളാണ് ആളാണ് ഞാൻ എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
കൃഷ്ണരാജ് പോസ്റ്റിൽ ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല എന്നത് ശരിയാണ് . പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെയാണ് “ ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറലാകുന്നു. ജാനകി ഓംകുമാറും നവീൻ കെ റസാഖുമാണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്.”
തൃശൂർ മെഡിക്കൽ കോളേജിന്റെ കോറിഡോറിൽ രണ്ടു വിദ്യാർഥികൾ ഡഡാൻസ് ചെയ്യുന്ന വിഡിയോ വൈറൽ ആയതിനെ തുടർന്ന് ഈ വിഡിയോയെ അപഹസിക്കുന്ന കൃഷ്ണരാജിന്റെ പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത് ഏപ്രിൽ ഏഴാം തിയതി ആണ്.
38,000ത്തിൽ അധികം ലൈക്കുകളും 35,000 കമന്റുകളും 3500 അധികം ഷെയറുകളും ആ ഫേസ്ബുക്ക് പോസ്റ്റിനു കിട്ടി.
ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന് എന്നാണ് പോസ്റ്റിൽ കൃഷ്ണരാജ് പറയുന്നത്. ലൗ ജിഹാദിൽ കുടുങ്ങി വിവാഹിതയായ ശേഷം അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയതായി ആരോപിക്കപ്പെടുന്ന നിമിഷ ഫാത്തിമയുടെ കഥയുമായി ഈ ഫേസ്ബുക്ക് പ്രൊഫൈൽ ജാനകിയെ ഉപമിച്ചു.
Fact Check/Verification
നാലായിരം ലൗ ജിഹാദ് കേസുകൾക്ക് എതിരെ ഹേബിയസ് കോർപസ് ഹർജി നൽകിയിട്ടുള്ള ആളാണ് താൻ എന്നാണ് കൃഷ്ണരാജിന്റെ ഒരു വാദം.
എന്നാൽ കേരളത്തിൽ ലൗ ജിഹാദ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നു കേന്ദ്ര സര്ക്കാർ തന്നെ വ്യക്തമാക്കിയതാണ്, ലോക്‌സഭയിൽ ബെന്നി ബെഹന്നാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ഇക്കാര്യം അറിയിച്ചത്.കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്ന സീറോ മലബാർ സഭയുടെ നിലപാടിലാണ് ബെന്നി ബെഹന്നാൻ എംപി ചോദ്യം ഉന്നയിച്ചത്. ക്രിസ്ത്യൻ പെൺകുട്ടികൾ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിന്‍റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് 2020 ൽ പറഞ്ഞിരുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ലോക്സഭയിൽ ബെഹനാൻ ചോദ്യം ഉന്നയിച്ചത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തിൽ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിശദീകരണം.
കേരളത്തില്‍ പെണ്‍കുട്ടികളെ മതംമാറ്റാനായി സംഘടിതരീതിയില്‍ പ്രണയക്കെണിയില്‍പ്പെടുത്തുന്നതിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പും മുൻപ് പറഞ്ഞിരുന്നു.
ലൗ ജിഹാദ് പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നതായി യാതൊരു വിവരവവും ലഭിച്ചിട്ടില്ലെന്ന് കേരള ഹൈക്കോടതിയും ഒരു വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മത പരിവർത്തനങ്ങൾക്കായി വിദേശത്തു നിന്നും ധനസഹായം സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എൻ ഡി എഫ്, പി എഫ് എ എന്നീ സംഘടനകളുടെ ചില അനുഭാവികൾ ഗൾഫിലേക്ക് പോയിട്ടുണ്ടെന്നും അവർ പിന്തുണയ്ക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ഇതിന്റെ കൃത്യമായ വസ്തുത ഇനിയും കണ്ടെത്താനായിട്ടില്ല.
“ലവ് ജിഹാദ്” അല്ലെങ്കിൽ “റോമിയോ ജിഹാദ്” എന്ന പേരിൽ ഒരു സംഘടനയും കേരളത്തിൽ പ്രവർത്തിക്കുന്നതായി ഒരു വിവരവുമില്ല. എന്നിരുന്നാലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രൊഫഷണൽ കോളേജുകളിലുംകാമ്പസ് ഫ്രണ്ട് എന്നറിയപ്പെടുന്ന എൻഡിഎഫിന്റെയും പിഎഫ്‌ഐയുടെയും വിദ്യാർത്ഥി വിഭാഗം മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതായിറിപോർട്ടുകൾ ഉണ്ടെന്നു കോടതി പറയുന്നു. ഈ പ്രവർത്തനങ്ങളിൽ മുസ്‌ലിം യൂത്ത് ഫോറം, ഷഹീൻ ഫോഴ്‌സ് തുടങ്ങിയവരുടെ പങ്കാളിത്തത്തെക്കുറിച്ചും ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നു. സൗദി അറേബ്യയിലെ ചില സംഘടനകൾ യുവാക്കൾക്ക് “സ്കോളർഷിപ്പ്” എന്ന തലക്കെട്ടിൽ ഈ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്നും, ഈ റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകി എം ഓംകുമാറും നവീൻ കെ റസാക്കുമാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. ജാനകി ഓംകുമാർ തന്നെ തന്റെ യൂട്യൂബ് ചാനലിൽ ഏപ്രിൽ ഒന്നിനു പോസ്റ്റ് ചെയ്തതാണ് ഈ വിഡിയോ.
തുടർന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നവീൻ റസാക്ക് ഈ വിഡീയോ കുറിച്ച് ഒരു കമന്റ് ഏപ്രിൽ ഒന്നാം തീയതി തന്നെ പോസ്റ്റ് ചെയ്തിരുന്നു.
ഈ വിദ്വേഷ പോസ്റ്റ് വൈറൽ ആയതിനെ തുടർന്ന് തൃശൂർ ഗവർമെൻറ് മെഡിക്കൽ കോളേജിലെ കോളേജ് യൂണിയൻ ജാനകിക്കും നവീനുമെതിരെ ലൗ ജിഹാദ് മുറവിളികൾ ഉയർത്തുന്നവരെയും, അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവരെയും ശക്തമായി നേരിടും എന്ന മുന്നറിയിപ്പുമായി ഫേസ്ബുക്കിൽ എത്തി.
ഐ എം എ മെഡിക്കൽ സ്റ്റുഡന്റസ് നെറ്റ്‌വർക്ക് ഈ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി രംഗത്ത് എത്തി.
തുടർന്ന് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു റാസ്പുട്ടിൻ ചാലഞ്ച് എന്ന ഒരു നൃത്ത മത്സരം പ്രഖ്യാപിച്ചു.
ഈ നൃത്ത മത്സരത്തിന് നവീനും ജാനകിയും ആശംസ അറിയിച്ചു ഒരു വിഡീയോ സന്ദേശം നല്കുകയും ചെയ്തു.
ഡാൻസ് ജിഹാദ് എന്ന ആരോപണത്തോട് നവീൻ പ്രതികരിച്ചത് തമാശയോടെയാണ് ”ഞാൻ അറിയാതെ ഞാൻ ഒരു അധോലോകമായി മാറി.” എന്ന് നവീൻ ഒരു വിഡിയോയിൽ പ്രതികരിച്ചു.ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന ചോദ്യത്തിനു ജാനകി ഇതേ വിഡിയോയിൽ പറഞ്ഞ മറുപടി ഇതാണ്, ”കോളേജിൽ ആരോട് ചോദിച്ചാലും പറയും. അയ്യേ ഇവരോ ?”
വ്യത്യസ്‍ത മതത്തിൽ ഉൾപ്പെടുന്ന ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു ഡാൻസ് ചെയ്തത് കൊണ്ട് മാത്രം അത് ഒരിക്കലുംലൗ ജിഹാദ് ആവില്ല.
Conclusion
കേരളത്തിൽ ലൗ ജിഹാദ് എന്ന പേരിൽ സംഘടിതമായി മറ്റു പെൺകുട്ടികളെ മുസ്ലിം മതത്തിലേക്ക് ആകർഷിക്കാൻ ശ്രമം നടക്കുന്നില്ലെന്നു ഞങ്ങളുടെ ഗവേഷണത്തിൽ തെളിഞ്ഞു . ഇത് 2009 ലെ ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനു വിശ്വാസ്യത നൽകാൻ ഇതിനൊപ്പം ആ ഹൈക്കോടതി വിധിയെ കുറിച്ചുള്ള ഇന്ത്യൻ കാനുൺ എന്ന വെബ്‌സൈറ്റിൽ കൊടുത്ത റിപ്പോർട്ട് ചേർക്കുന്നു.
Result: False
Our Sources
https://www.mathrubhumi.com/print-edition/kerala/thiruvananthapuram-1.2500433
https://indiankanoon.org/docfragment/576406/?formInput=love%20jihad
https://www.facebook.com/CollegeUnionThrissur/videos/489817285709051
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.