Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
കൊച്ചു പെൺകുട്ടി ഭജൻ പാടുന്ന ദൃശ്യം.
Fact
ഈ ദൃശ്യങ്ങൾ കൃത്രിമായി ഉണ്ടാക്കിയതാണ്.
കൊച്ചു പെൺകുട്ടി ഭജൻ പാടുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. “റാം അയേംഗേ” എന്ന ഹിന്ദി ഗാനം ഈ കൊച്ചു പെൺകുട്ടി പാടുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. “പുനർജ്ജന്മമില്ലെന്നാർക്ക് ഉറപ്പിച്ചു പറയാം. ഒരു പക്ഷേ എതോ കടന്നുപോയ ജന്മത്തിൻ്റെ ബാക്കി പത്രം,” എന്ന വിവരണത്തോടൊപ്പമാണ് വീഡിയോ വൈറലാവുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: ഈ പാലത്തിന്റെ പടം പാകിസ്ഥാനിലേതാണ്
Fact Check/Verification
ഗാനം ആലപിക്കുമ്പോൾ പെൺകുട്ടിയുടെ മുഖവും ചുണ്ടുകളും കണ്ണുകളും മാത്രമേ ചലിക്കുന്നുള്ളൂവെന്ന് വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മനസ്സിലായി. മറ്റ് ശരീരഭാഗങ്ങൾ അനങ്ങുന്നില്ല. അത് ഞങ്ങളിൽ സംശയം വളർത്തി. തുടർന്ന് ഞങ്ങൾ വീഡിയോയുടെ ചില കീ ഫ്രേമുകൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ Pinterest എന്ന വെബ്‌സൈറ്റിൽ വൈറലായ വീഡിയോയിലെ കൊച്ചു പെൺകുട്ടിയുടെ അതേ ഫോട്ടോ കണ്ടെത്തി.
വീണ്ടും ഞങ്ങൾ വേറെ ചില കീ ഫ്രേമുകളുടെ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ സെറ്റ് ഇന്ത്യ യൂട്യൂബ് ചാനലിൽ വൈറലായ വീഡിയോയ്ക്ക് സമാനമായ ചില ദൃശ്യങ്ങൾ ഞങ്ങൾ കണ്ടെത്തി. യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ ഇന്ത്യൻ ഐഡൽ ഷോയിൽ നിന്നുള്ളതാണ്. 2024 മാർച്ച് 25നാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തത്. ഗായകൻ ഉദിത് നാരായണും ഭാര്യ ദീപ നാരായണുമാണ് ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയ എപ്പിസോഡിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.
YouTube video by SET India
വൈറലായ വീഡിയോയുടെയും യൂട്യൂബിൽ കണ്ടെത്തിയ വീഡിയോയുടെയും ചില കീഫ്രേമുകൾ താരതമ്യം ചെയ്തപ്പോൾ, ഇക്കാര്യം ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
വീണ്ടും ഞങ്ങൾ വീഡിയോയിലെ മറ്റ് ചില കീ ഫ്രേമുകളുടെ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2022 ഡിസംബർ 22 ന് അപ്‌ലോഡ് ചെയ്ത സെറ്റ് ഇന്ത്യ യൂട്യൂബ് ചാനലിലെ മറ്റൊരു വീഡിയോ കണ്ടെത്തി. ഈ കീ ഫ്രേമുകൾക്കും വൈറലായ വീഡിയോയിലെ ചില ദൃശ്യങ്ങളുമായി സമാനതകൾ ഉണ്ടായിരുന്നു. യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഈ വീഡിയോയും ഇന്ത്യൻ ഐഡൽ ഷോയിൽ നിന്നുള്ളതായിരുന്നു. ഗായകൻ സന്തോഷ് ആനന്ദുമായുള്ള സംഭാഷണം കാണിക്കുന്ന ഭാഗങ്ങളാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്.
വൈറലായ വീഡിയോയിലും ഈ യൂട്യൂബ് വീഡിയോയിലും ചില സമാനമായ ദൃശ്യങ്ങൾ ഉണ്ടായിരുന്നു.
ഇന്ത്യൻ ഐഡൽ ഷോയിലെ വിവിധ ദൃശ്യങ്ങളും പിൻറസ്റ്റിൽ ലഭ്യമായ ഫോട്ടോയും എഡിറ്റ് ചെയ്ത് അറ്റാച്ച് ചെയ്താണ് വൈറലായ വീഡിയോ ചെയ്തതെന്ന് ഇതിൽ നിന്നും വ്യക്തമായി. ഫോട്ടോകളെ വീഡിയോകളായി മാറ്റുന്ന വിവിധ ടൂളുകൾ ഓൺലൈനിൽ ലഭ്യമാണ്.
ഇവിടെ വായിക്കുക:Fact Check: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മദർഷിപ്പിന്റെ ട്രയൽ റണ്ണിനിടയിൽ പൂജ നടന്നോ?
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന്, വൈറലായ അവകാശവാദം തെറ്റാണെന്ന് എന്ന് തെളിഞ്ഞു. വീഡിയോയിൽ, “റാം അയേംഗേ” എന്ന ഹിന്ദി ഗാനം കുഞ്ഞ് പെൺകുട്ടി പാടുന്ന രംഗം കൃത്രിമമായി സൃഷ്‌ടിച്ചതാണ്. കുഞ്ഞ് പെൺകുട്ടിയുടെ ഒറിജിനൽ ഫോട്ടോ എഡിറ്റ് ചെയ്ത് വീഡിയോ ആക്കി ഇന്ത്യൻ ഐഡൽ ഷോയിലെ വിവിധ രംഗങ്ങൾ ചേർത്താണ് ഈ വൈറൽ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
Result: Altered Video
Sources
Pinterest
YouTube video by SET India on March 25, 2024
YouTubevideo by SET India on December 22, 2022
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.