Tuesday, November 19, 2024
Tuesday, November 19, 2024

HomeFact CheckViralFact Check: അയോധ്യയിൽ രാമക്ഷേത്രത്തിൽ  നിർമ്മിച്ച ടോയ്‌ലെറ്റുകളാണോയിത്?

Fact Check: അയോധ്യയിൽ രാമക്ഷേത്രത്തിൽ  നിർമ്മിച്ച ടോയ്‌ലെറ്റുകളാണോയിത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: ഉദ്ഘാടനത്തോട് അനുബന്ധിച്ച് അയോധ്യയിൽ രാമക്ഷേത്രത്തിൽ നിർമ്മിച്ച ടോയ്‌ലെറ്റുകൾ.

Fact: വാരണാസിയിലെ സർവ്വേദ് മഹാമന്ദിർ ധാമിലെ ദൃശ്യം. 

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിർമ്മിച്ച ടോയ്‌ലെറ്റുകൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

“അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് കാറ്റും വെളിച്ചവും കണ്ട് സൊറ പറഞ്ഞ് നിരന്നിരുന്നു … കക്കൂസ് റെഡി.” എന്ന വിവരണത്തോടെയാണിത് ഷെയർ ചെയ്യപ്പെടുന്നത്.

 ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

വേടത്തി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 964 ഷെയറുകൾ ഉണ്ടായിരുന്നു.

വേടത്തി's Post
വേടത്തി’s Post

The Legend എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 118 ഷെയറുകൾ ഉണ്ടായിരുന്നു.

The Legend 's Post
The Legend ‘s Post

REDARMY എന്ന പ്രൊഫൈൽ ഷെയർ ചെയ്ത വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 62 ഷെയറുകൾ ഉണ്ടായിരുന്നു.

REDARMY's Post
REDARMY’s Post

2024 ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെയാണ് പ്രചരണം.

ഇവിടെ വായിക്കുക: Fact Check: ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ച ദൃശ്യമാണോ ഇത്?

Fact Check/Verification

ഞങ്ങൾ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അതിൽ ഹിന്ദിയിൽ, “എ ദൃശ്യ ബനാറസ് സെ ആ രഹാ ഹേ,” എന്ന് എഴുതിയിരിക്കുന്നത് കണ്ടു. വാരണാസിയിൽ നിന്നും ദൃശ്യം എന്നാണ് അതിന്റെ മലയാള അർത്ഥം. ബനാറസ് എന്നത് വരാണസിയുടെ മറ്റൊരു പേരാണ്. 

അത് ഒരു സൂചനയായി എടുത്ത് ഈ സൂചനകൾ സ്വീകരിച്ച്, ഞങ്ങൾ കീവേഡ് സേർച്ച് നടത്തി. അത് വാരണാസിയിലെ സർവേദ് മഹാമന്ദിർ ധാമിനെക്കുറിച്ചുള്ള അങ്കിത് പ്രോമോ എന്ന ആളുടെ ഡിസംബർ 13,2023ലെ  YouTube ബ്ലോഗിലേക്ക് ഞങ്ങളെ നയിച്ചു. അവിടെ വ്ലോഗർ സന്ദർശകർക്കുള്ള താമസവും ശുചിത്വവും ഉൾപ്പെടെ വിശദമായ ക്രമീകരണങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്.  ഈ വിഡിയോയിൽ കാണുന്ന തുറന്നിരിക്കുന്ന ടോയ്‌ലെറ്റുകൾ ഈ വിഡിയോയിലും കാണാൻ കഴിയും. ഈ ടോയ്‌ലെറ്റുകൾ തുറന്നിട്ടില്ലെന്നും ഷീറ്റ് കൊണ്ടോ പർദ്ദ കൊണ്ടോ മറയ്ക്കുമെന്നും യൂട്യൂബ് വീഡിയോയുടെ ഓഡിയോയിൽ പറയുന്നുണ്ട്.

Youtube video by Ankit Promo
Youtube video by Ankit Promo

എഎംടി യൂട്യൂബർ എന്ന ആൾ ഡിസംബർ 11, 2023ൽ ചെയ്ത സർവേദ് മഹാമന്ദിർ ധാമിനെക്കുറിച്ചുള്ള മറ്റൊരു വിഡിയോയിലും ഈ ദൃശ്യം ഉണ്ട്.

Youtube video by AMT YOUTUBER
Youtube video by AMT YOUTUBER

2023 ഡിസംബർ 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർവേദ് മഹാമന്ദിർ ധാം ധ്യാനകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ് ഈ വ്ലോഗുകൾ ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്ത വിഡിയോകളാണിത് എന്ന് രണ്ടു വിഡിയോകളുടെയും വിവരണത്തിൽ നിന്നും മനസ്സിലായി.

പോരെങ്കിൽ ന്യൂസ് 18 ഉത്തർപ്രദേശിന്റെ ഫേസ്ബുക്ക് പേജിൽ ഡിസംബർ 18,2023ൽ  അയോധ്യയിൽ നിർമ്മിക്കുന്ന  ടോയ്‌ലെറ്റുകളുടെയും  ചേഞ്ചിങ്ങ് റൂമുകളുടെയും വിഡിയോയുണ്ട്. അത് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ  നിന്നും വ്യത്യസ്തമാണ്. “അയോധ്യയിൽ 1500 ഫൈബർ ടോയ്‌ലറ്റുകൾ നിർമ്മിക്കും.150 സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ള മുറികൾ നിർമിക്കും,” എന്നാണ് ആ വാർത്ത പറയുന്നത്.

Facebook video by News18 Uttar Pradesh
Facebook video by News18 Uttar Pradesh

അമൃത് വിചാർ എന്ന യൂട്യൂബ് ചാനലും ഡിസംബർ 18 അയോധ്യയിൽ രാമക്ഷേത്രത്തിൽ നിർമ്മിക്കുന്ന ടോയ്‌ലെറ്റുകളുടെ വീഡിയോയുണ്ട്. “അയോധ്യയിൽ മുനിസിപ്പൽ കോർപ്പറേഷൻ, 1500 ശൗചാലയങ്ങളും 150 വസ്ത്രങ്ങൾ മാറാനുള്ള മുറികളും നിർമ്മിക്കും,” എന്നാണ് ഈ വാർത്ത പറയുന്നത്.

ഇവിടെ വായിക്കുക:Fact Check: ‘യേശു ചെകുത്താനെന്ന്’ എന്ന് ഗുജറാത്തിലെ പാഠപുസ്തകത്തിൽ വന്നത് 2017ൽ 

Conclusion

വൈറൽ വീഡിയോ അയോധ്യയിലെ രാമക്ഷേത്രത്തിൽ  നിന്നുള്ളതല്ലെന്ന് വ്യക്തമായി. വീഡിയോ വാരാണസിയിലെ  സർവേദ് മഹാമന്ദിർ എന്ന ക്ഷേത്രത്തിൽ നിന്നുള്ളതാണെന്നാണ് ഞങ്ങൾക്ക് കിട്ടിയ സൂചന. 

Result: False 

ഇവിടെ വായിക്കുക:  Fact Check: ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ്: വീഡിയോ സ്‌ക്രിപ്റ്റഡ് ആണ്

Sources
Youtube video by Ankit Promo on December 13,2023
Youtube video by AMT YOUTUBER on December 11,2023
Facebook video by News18 Uttar Pradesh on December 18,2023
Youtube video by Amrit Vichar on December 18,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular