Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: ഗാസയിലെ ഹമാസിന്റെ ടണലാണോ ഇത്? 

Fact Check: ഗാസയിലെ ഹമാസിന്റെ ടണലാണോ ഇത്? 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: ഇസ്രായേൽ സേന കണ്ടെത്തിയ ഗാസയിലെ ഹമാസിന്റെ ഒരു ടണൽ.
Fact: ഈ വീഡിയോ യുദ്ധം തുടങ്ങും മുമ്പ് റാമല്ലയിൽ നിന്നുള്ളത്.

ഗാസയിലെ ഹമാസിന്റെ ഒരു ടണൽ ഇസ്രേയേൽ സേന കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വാട്ട്സ്ആപ്പിലാണ് ഇത് കൂടുതൽ പ്രചരിക്കുന്നത്. “ഷോപ്പിങ്ങ് മാളൊന്നുമല്ല. ഇസ്രായേൽ സേന ഗാസയിലെ ഹമാസിന്റെ ഒരു ടണലിൽ കയറിയപ്പോൾ കണ്ടതാണ്,”എന്നാണ് പോസ്റ്റ് പറയുന്നത്

പ്രധാനമായും വാട്ട്സ്ആപ്പിലാണ് പോസ്റ്റുകൾ. ഫേസ്ബുക്കിലും ചില പോസ്റ്റുകൾ ഉണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got for factcheck in our tipline
Request we got for factcheck in our tipline

അനില്‍ കുമാര്‍ വി അയ്യപ്പന്‍ എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 141 ഷെയറുകളാണ് ഉണ്ടായിരുന്നത്.

അനില്‍ കുമാര്‍ വി അയ്യപ്പന്‍'s Post 
അനില്‍ കുമാര്‍ വി അയ്യപ്പന്‍’s Post 

ഇവിടെ വായിക്കുക: Fact Check: കോണ്‍ഗ്രസ്‌ എംപിമാർ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചത് എന്തിന്?

Fact Check/Verification

ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ, @hananamiur എന്ന ഐഡിയിൽ നിന്ന്  ഓഗസ്റ്റ് 31,2023 ൽ ചെയ്ത ഇതേ വീഡിയോയുള്ള ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു. മീഡിയ റിവ്യൂ വെബ്‌സൈറ്റ് ‘പെർസ്‌പെക്‌റ്റിവ’യുടെ എഡിറ്ററും ‘കോൺഷ്യസ്‌നെസ് എഞ്ചിനീയറിംഗ് വർക്ക്‌ഷോപ്പ്’ എന്ന പുസ്തകത്തിന്റെ രചയിതാവും എന്നാണ് അദ്ദേഹത്തിന്റെ വെരിഫൈഡ് അക്കൗണ്ടിലെ പ്രൊഫൈലിൽ ഹിബ്രു ഭാഷയിൽ  കൊടുത്തിട്ടുള്ള അദ്ദേഹത്തെ കുറിച്ചുള്ള വിവരണം.

”ഇന്ന് റാമല്ലയിൽ നിന്ന് പിടികൂടി. സയണിസ്റ്റ് സംരംഭത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരവും വിനാശകരവുമായ തെറ്റ് ആയ  ഓസ്ലോയുടെ 30-ാം വാർഷികം അടയാളപ്പെടുത്തുന്നതിനുള്ള ഉചിതമായ സമ്മാനം എന്നാണ്,”ആ ചിത്രത്തിനൊപ്പമുള്ള ഹിബ്രു ഭാഷയിലുള്ള വിവരണം. ഒക്ടോബർ 7,2023 ൽ ഹമാസ് ഇസ്രേയലിലെ വിവിധ ഭാഗങ്ങൾ അക്രമിച്ചപ്പോഴാണ് യുദ്ധം ആരംഭിക്കുന്നത്.

Screen shot of the Tweet by @hananamiur
Screen shot of the Tweet by @hananamiur

മിസ്ബാർ എന്ന വെബ്‌സൈറ്റ് നവംബർ 13, 2023ൽ ഓഗസ്റ്റ് 31, 2023 ൽ ടൈംസ് ഓഫ് ഇസ്രേയേൽ പത്രം കൊടുത്ത ഒരു റിപ്പോർട്ടിനെ ഉദ്ധരിച്ച് ഇത് ശരി വെക്കുന്നുണ്ട്.

“2023 ഓഗസ്റ്റ് 31 ന്, ഗാസ മുനമ്പിലേക്കുള്ള ഇസ്രായേൽ അധിനിവേശത്തിന് ഏകദേശം രണ്ട് മാസം മുമ്പ് ഈ വീഡിയോ പ്രസിദ്ധീകരിച്ചു. അക്കാലത്ത്, വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നിന്ന് കണ്ടുകെട്ടിയ ആയുധങ്ങൾ ചിത്രീകരിച്ചതായി വീഡിയോ പ്രസീദ്ധീകരിച്ചവർ അവകാശപ്പെട്ടുന്നു. മിസ്ബാറിന് ഈ അവകാശവാദം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഓഗസ്റ്റിൽ പുറത്തിറങ്ങിയ വീഡിയോ തെളിയിക്കുന്നത്, യുദ്ധസമയത്ത് ഗാസ മുനമ്പിലെ ഹമാസിന്റെ തുരങ്കങ്ങൾക്കുള്ളിൽ നിൽക്കുന്ന ഇസ്രായേൽ സൈനികരല്ല വീഡിയോയിൽ എന്ന് തെളിയുന്നു,” മിസ്ബാറിന്റെ റിപ്പോർട്ട് പറയുന്നു

ഞങ്ങൾ വൈറൽ ആയ വീഡിയോയുടെ  ഫ്രെയിമുകളെ ഓഗസ്റ്റ് 31, 2023ലെ ട്വീറ്റിലെ വീഡിയോയുമായി  താരതമ്യം ചെയ്തു. അപ്പോൾ അവ തമ്മിലുള്ള  സമാനതകൾ കണ്ടെത്താൻ കഴിഞ്ഞു.

ഇവിടെ വായിക്കുക: Fact Check: സിപിഎം പ്രവർത്തകർ തമ്മിൽ അടിക്കുന്ന വീഡിയോയാണോയിത്?

Conclusion

ഇസ്രേയൽ- ഹമാസ് യുദ്ധം തുടങ്ങുന്നതിന് രണ്ട്  മാസം മുമ്പ്, ഓഗസ്റ്റിൽ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നിന്നാണ് ഈ വീഡിയോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അത് കൊണ്ട് യുദ്ധ സമയത്ത് ഇസ്രായേൽ സേന ഗാസയിലെ ഹമാസിന്റെ ഒരു ടണലിൽ കയറിയപ്പോൾ കണ്ട കാഴ്ചയാണിത് എന്ന അവകാശവാദം തെറ്റാണ് എന്ന് ബോധ്യപ്പെട്ടു.

Result: False

ഇവിടെ വായിക്കുക:Fact Check: വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലിയ്ക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനാണോ ഇത്?

Sources
Tweet by @hananamiur on August 31, 2023
Article by Misbar on November 13, 2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular