Authors
Claim
അയോധ്യയിൽ റോഡ് തകർന്ന് ഒരു സ്ത്രീ കുഴിയിൽ വീഴുന്ന വീഡിയോ.
Fact
2022ൽ ബ്രസീലിൽ നടന്ന സംഭവത്തിന്റെ വീഡിയോ.
രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും നിർത്താതെയുള്ള മഴയെ ത്തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഈ സാഹചര്യത്തിൽ, കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന്,റോഡ് തകർന്ന് ഒരു സ്ത്രി കുഴിയിൽ വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട് . “844 കോടി മുടക്കി ഒരു ഗുജറാത്തി കമ്പനി പണിത അയോധ്യയിലേക്കുള്ള റോഡാണിത്. വെറും 13 കിലോമീറ്റർ നീളമുള്ള റോഡ് പണിയാനാണ് 884 കോടി. അതായത് ഒരു കിലോമീറ്റർ പണിയാൻ വെറും 68 കോടി രൂപ.മോങ്ങിജീക്കാ തള്ള് ഗ്യാരൻറ്റി,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കമൻറ്.
ധാരാളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കൾ അയോധ്യയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: പൊതിച്ചോറെന്ന പേരിൽ കടത്തിയ കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായോ?
Fact Check/Verification
വൈറൽ വിഡിയോയോടൊപ്പമുള്ള പോസ്റ്റുകളുടെ കമൻ്റ് വിഭാഗങ്ങളിലൂടെ സെർച്ച് ചെയ്തപ്പോൾ, ഈ ക്ലിപ്പ് യഥാർത്ഥത്തിൽ ബ്രസീലിൽ നിന്നുള്ളതാണെന്ന് നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത് ഞങ്ങൾ കണ്ടെത്തി.
ഈ സൂചനയനുസരിച്ച്, ഞങ്ങൾ യൂട്യൂബിൽ പോർച്ചുഗീസ് ഭാഷയിൽ “സ്ത്രീ”, “വീഴ്ച”, “കുഴി”, “വീഡിയോ” എന്നീ കീവേഡുകൾ സേർച്ച് ചെയ്തു. അപ്പോൾ 2022 ജൂൺ 3-ന് ബ്രസീൽ ആസ്ഥാനമായുള്ള UOL എന്ന വാർത്താ ഔട്ട്‌ലെറ്റ് കൊടുത്ത റിപ്പോർട്ട് കിട്ടി.
അതേ വീഡിയോയുടെ മറ്റൊരു ആംഗിളിൽ ഉള്ള ദൃശ്യങ്ങൾ ഉള്ള വീഡിയോ ഇങ്ങനെ പറയുന്നു.
“സിയറയിലെ കാസ്‌കാവൽ നഗരത്തിലെ ഒരു തെരുവിലെ സുരക്ഷാ ക്യാമറകൾ, നിലത്ത് നിറയെ വെള്ളം ഉള്ള ഒരു ഗർത്തം രൂപപ്പെടുകയും പോകുകയായിരുന്ന ഒരു സ്ത്രീ കുഴിയിൽ വീഴുകയും ചെയ്യുന്ന നിമിഷം റെക്കോർഡുചെയ്‌തു. സ്ത്രീ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് എന്ന് നഗരസഭ അവകാശപ്പെടുന്നു. (പോർച്ചുഗീസിൽ നിന്ന് ഗൂഗിൾ വഴി വിവർത്തനം ചെയ്തത്)”
ഇതേ സംഭവം വിശദീകരിക്കുന്ന, 2022 ജൂണിലെ ഒരു OPOVO റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “മരിയ റോസിലീൻ എന്ന് തിരിച്ചറിഞ്ഞ ഒരു സ്ത്രീ, ഈ വ്യാഴാഴ്ച, 2-ാം തീയതി രാവിലെ, ഫോർട്ടാലിസയിൽ നിന്ന് 62.9 കിലോമീറ്റർ അകലെയുള്ള കാസ്‌കാവെലിൻ്റെ മധ്യഭാഗത്ത് തുറന്ന ഒരു ഗർത്തത്തിൽ വീണു. ചാൻസലർ എഡ്‌സൺ ക്വിറോസ് അവന്യൂവിലാണ് സംഭവം നടന്നത്, ലൊക്കേഷനിലെ സുരക്ഷാ ക്യാമറകളിൽ ഇത് പതിഞ്ഞിട്ടുണ്ട്. പൂർണമായും വെള്ളത്തിനടിയിലായ പൊതുപ്രവർത്തകയെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. (പോർച്ചുഗീസിൽ നിന്ന് ഗൂഗിൾ വഴി വിവർത്തനം ചെയ്തത്.)”
വൈറൽ ഫൂട്ടേജിൽ നിന്ന് ഒരു സ്‌ക്രീൻ ഗ്രാബ് കൊടുത്തിട്ടുള്ള Istoeയുടെ മറ്റൊരു റിപ്പോർട്ട് ഇത് സ്ഥിരീകരിക്കുന്നു. “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയെത്തുടർന്ന്, നടപ്പാത, തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറിയ ഈ പ്രദേശത്തിലൂടെ കടന്നുപോയ മരിയ ഗർത്തത്തിൽ വീണു. ഇന്ന് ഉച്ചകഴിഞ്ഞ് മഴ നിന്നതിനെ തുടർന്ന്, പൊതുമരാമത്ത് വകുപ്പ് സംഘം ഇതിനകം തന്നെ ഈ പ്രദേശത്തെപ്രശ്നം പരിഹരിക്കുന്നുണ്ട്. (പോർച്ചുഗീസിൽ നിന്ന് ഗൂഗിൾ വഴി വിവർത്തനം ചെയ്തത്) ”കാസ്‌കാവൽ സിറ്റി ഹാൾ പ്രസ്താവനയിൽ പറഞ്ഞു,” ഇസ്റ്റോയുടെ റിപ്പോർട്ട് പറയുന്നു.
ബ്രസീൽ ആസ്ഥാനമായുള്ള മറ്റ് ഒന്നിലധികം ഔട്ട്‌ലെറ്റുകൾ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.
എന്നാൽ, കനത്ത മഴയെത്തുടർന്ന്, യുപിയിലെ അയോധ്യയിലെ റാംപഥിൽ റോഡിൽ കുഴികളും രൂക്ഷമായ വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിനെ തുടർന്ന്, സിവിൽ ഏജൻസികളിൽ നിന്നുള്ള ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പക്ഷേ, ഈ പ്രത്യേക വീഡിയോ ബ്രസീലിൽ നിന്നുള്ളതാണ്, ഇന്ത്യയിൽ നിന്നുള്ളതല്ല.
ഇവിടെ വായിക്കുക: Fact Check: മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകർ പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സിയണിഞ്ഞോ?
Conclusion
റോഡിൽ രൂപപ്പെട്ട വെള്ളം നിറഞ്ഞ കുഴിയിൽ ഒരു സ്ത്രീ വീഴുന്നത് കാണിക്കുന്ന വൈറൽ ദൃശ്യങ്ങൾ അയോധ്യയിൽ നിന്നുള്ളതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2022ൽ ബ്രസീലിലാണ് സംഭവം നടന്നത്.
Result: False
ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കിയോ?
Sources
YouTube Video By UOL, Dated June 3, 2022
Report By OPOVO, Dated June 2, 2022
Report By Istoe, Dated June 3, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
1