Saturday, May 17, 2025

Fact Check

Weekly Wrap:ബെഹ്റ, ചന്ദ്രയാൻ, പോപ്കോൺ വ്യാപാരി:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ 

Written By Sabloo Thomas
Jul 22, 2023
banner_image

കൊച്ചി മെട്രോ എംഡിയുടെ ശമ്പളം. ആകാശത്ത് നിന്നുള്ള ചന്ദ്രയാൻ വിക്ഷേപണ കാഴ്ചകൾ. എണ്ണയിൽ മൂത്രം ഒഴിച്ച പോപ്കോൺ വ്യാപാരി. ഒഡിഷ ട്രെയിൻ അപകടത്തിന് കാരണക്കാരനായ മുഖ്യ പ്രതിയെ സിബിഐ ചോദ്യം ചെയ്യുന്ന വീഡിയോ. ബംഗ്ലാദേശ്-ഇന്ത്യ ഫുട്ബോൾ മത്സരത്തിലെ കൈയാങ്കളിയുടെ വീഡിയോ. കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്തകളിൽ ചിലതായിരുന്നു ഇത്.

Loknath Behra

Fact Check: കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റയുടെ ശമ്പളം ₹ 5 ലക്ഷമാണോ?

ബെഹ്റയ്ക്ക് ശമ്പളമായി ലഭിക്കുക  ₹1,12,500യാണ്. അതിനൊപ്പം പെൻഷനും ചേർത്ത് ₹ 2,25,000യാണ് അദ്ദേഹത്തിന് കയ്യിൽ ലഭിക്കുക എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Chandrayaan

Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം

അതിനാൽ, വിമാന യാത്രക്കാർ പകർത്തിയ ചന്ദ്രയാൻ 3 ന്റെ ലിഫ്റ്റ് ഓഫ് കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോകൾ  യഥാർത്ഥത്തിൽ  യുഎസിലെ റോക്കറ്റ് വിക്ഷേപണങ്ങളുടെ പഴയ വീഡിയോകളാണ് എന്ന് ഞങ്ങൾക്ക് ബോധ്യമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Popcorn

Fact Check:  ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ വിറ്റ ആളെ അറസ്റ്റ് ചെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം


ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ വിറ്റതിനല്ല, എണ്ണയിൽ തുപ്പി എന്ന ആരോപണത്തെ തുടർന്നാണ് നവാസ് പാഷ എന്ന  പോപ്കോൺ കച്ചവടക്കാരൻ അറസ്റ്റ് 2022ൽ  ചെയ്യപ്പെട്ടത്  എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

odisha train tragedy

Fact Check: ഒഡീഷ ട്രെയിൻ അപകടത്തിലെ പ്രതിയെ സിബിഐ ചോദ്യം ചെയ്യുന്ന വീഡിയോ അല്ലിത്

ഒരു വർഷത്തിലേറെ പഴക്കമുള്ള വീഡിയോയാണ്  ഒഡീഷ ട്രെയിൻ അപകടത്തിന്റെ സൂത്രധാരൻ എഞ്ചിനീയർ അമീർ ഖാനെ സിബിഐ ചോദ്യം ചെയ്യുന്നത് എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

football

Fact Check: ഈ വീഡിയോ ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിന്റേതല്ല


ഇന്ത്യ ബംഗ്ലാദേശ് ഫുട്‌ബോള്‍ മത്സരത്തില്‍ അല്ല, 2018ലെ ബംഗ്ലാദേശ് ഫെഡറേഷൻ കപ്പ് ഫൈനൽ മത്സരത്തിനിടയിലാണ് ഈ സംഭവം നടന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
ifcn
fcp
fcn
fl
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

18,269

Fact checks done

FOLLOW US
imageimageimageimageimageimageimage