Wednesday, March 26, 2025

Fact Check

Fact Check: കർണാടകയിൽ ബിജെപി ജനങ്ങൾക്ക് വോട്ടിനായി പണം നൽകിയോ? ഒരു അന്വേഷണം 

banner_image

Claim
കർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകി.
Fact
തെലങ്കാനയിലെ ഹുസുറാബാദ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ളതാണ് വീഡിയോ.

കർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകിയെന്ന്  ഒരു പ്രചരണം നടക്കുന്നുണ്ട്. ഒരു വിഡിയോയ്‌ക്കൊപ്പമാണ് പ്രചരണം.ഒ രു സ്ത്രീ ഭരണകക്ഷിയായ ബിജെപിയുടെ ചിഹ്നമുള്ള ഒരു കവറിൽ നിന്നും ₹ 2000 നോട്ടുകൾ പുറത്തെടുക്കുന്നത്  വീഡിയോയിൽ കാണാം. 2023 മെയ് 10ന് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീഡിയോ പ്രചരിക്കുന്നത്.

 “തനി വർഗീതയും ഒപ്പം യഥേഷ്ടം പണവും. ബിജെപി കർണാടകയിൽ തന്ത്രങ്ങൾ പുറത്തിറക്കി തുടങ്ങി,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റുകൾ.
ലീഡർ കെ സുധാകരൻ  എന്ന ഐഡിയിൽ  നിന്നും ഞങ്ങൾ കാണും വരെ 4 k  ആളുകൾ പോസ്റ്റ് ഷെയർ ചെയ്തു.

ലീഡർ കെ സുധാകരൻ 's Post
ലീഡർ കെ സുധാകരൻ ‘s Post

Bhadraprasad Bhadraprasad എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 229 പേർ ഷെയർ ചെയ്തു.

Bhadraprasad Bhadraprasad's Post
Bhadraprasad Bhadraprasad’s Post

ഞങ്ങൾ കണ്ടപ്പോൾ ഖലീൽ തിടിൽ ഇബ്രാഹിം എന്ന ഐഡിയിൽ നിന്നും  37 പെർ പോസ്റ്റ് ഷെയർ ചെയ്തു.

ഖലീൽ തിടിൽ ഇബ്രാഹിം's Post
ഖലീൽ തിടിൽ ഇബ്രാഹിം‘s Post

Fact Check/Verification

റിവേഴ്സ് ഇമേജ് സെർച്ചിൽ, വോട്ടിനായി  ബിജെപി പണം വിതരണം ചെയ്യുന്നതായി ആരോപിച്ച് കൊണ്ട് പ്രചരിക്കുന്ന വീഡിയോ 2021ൽ നടന്ന തെലങ്കാനയിലെ ഹുസുറാബാദ് ഉപ തെരഞ്ഞെടുപ്പിൽ നിന്നുള്ളതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഇന്ത്യ എഹെഡ് ന്യൂസ് ഇതേ വീഡിയോ ഒക്ടോബർ 29,2021-ന് പോസ്റ്റ് ചെയ്തിരുന്നു

@IndiaAheadNews’s Tweet
@IndiaAheadNews’s Tweet

.കറൻസി നോട്ടുകൾ അടങ്ങിയ എൻവലപിലെ വ്യക്തി ബിജെപി നേതാവ് ഈറ്റല രാജേന്ദർ ആണെന്ന് റിവേഴ്‌സ് ഇമേജ്  സെർച്ചിൽ ബോധ്യപ്പെട്ടു. ഈറ്റല രാജേന്ദറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ചിത്രവുമായി താരത്യമം ചെയ്തപ്പോൾ അത് വ്യക്തമായി.

2021 ഒക്‌ടോബർ 28, 2021-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കർണാടകയുടെ സോഷ്യൽ മീഡിയ ഡിപ്പാർട്ട്‌മെന്റ് ജനറൽ സെക്രട്ടറി എം.ഡി കരീമിന്റെ ഒരു ട്വീറ്റ് റിവേഴ്‌സ് ഇമേജ് സെർച്ചിൽ ഞങ്ങൾ കണ്ടെത്തി. ലോകത്തിലെ ഏറ്റവും സമ്പന്ന പാർട്ടിയായ ബിജെപി തെലങ്കാനയിലെ ഹുസുറാബാദിൽ വോട്ടിന് ₹ 10,000 നൽകുന്നുവെന്നും എന്നിട്ടും ബിജെപി അഴിമതി നടത്തുന്നില്ലെന്ന് ആളുകൾ ഇപ്പോഴും കരുതുന്നുവെന്നും കരീം ട്വീറ്റിൽ ആരോപിച്ചു. വീഡിയോ വൈറലായ വീഡിയോയിൽ നിന്നും വ്യത്യസ്തമാണ്. എന്നത് രണ്ടും തമ്മിൽ സമാനതകൾ കാണാം. പോരെങ്കിൽ, സ്ഥാനാർത്ഥിയുടെ ചിത്രത്തോടുകൂടിയ  ഈറ്റല രാജേന്ദറിന്റെ ഫോട്ടോ ഉള്ളതിന് സമാനമായ എൻവലപ്പിൽ പണം വിതരണം ചെയ്യുന്നത് ഈ വിഡിയോയിലും കാണാം.

MD Kareem’s tweet
MD Kareem’s tweet

നവംബർ 2,2021 ലെ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം,തെലങ്കാനയിലെ മുൻ മന്ത്രി ഈറ്റല രാജേന്ദർ ഹുസുറാബാദ് സീറ്റിൽ നിന്ന് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) സ്ഥാനാർത്ഥിയായി വിജയിച്ചു.  90,533 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.മുൻ ആരോഗ്യമന്ത്രിയായിരുന്ന രാജേന്ദർ ഭരണകക്ഷിയായ ടിആർഎസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് സീറ്റ് ഒഴിഞ്ഞത്. ഭൂമി കയ്യേറ്റ ആരോപണത്തെ തുടർന്ന് സംസ്ഥാന മന്ത്രി സഭയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് 2021 ജൂണിൽ രാജേന്ദർ രാജി സമർപ്പിച്ചിരുന്നു.”

ഇവിടെ വായിക്കുക:Fact Check:കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിച്ചുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക

Conclusion

കർണാടകയിൽ ബിജെപി വോട്ടിനായി പണം നൽകിയെന്ന പേരിൽ  പ്രചരിക്കുന്ന വീഡിയോ തെലങ്കാനയിൽ നിന്നുള്ളതാണ്  എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ വീഡിയോ 2021ലേതാണ്. 

Result: False

Sources
Tweet by India Ahead News on October 29, 2021
News report by Hindustan Times on November 2,2021
Tweet by MD Kareem on on October 28 2021
Official Facebook page of Eatala Rajender


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,571

Fact checks done

FOLLOW US
imageimageimageimageimageimageimage