Fact Check
Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ
കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളിൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജ്, കോൺഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധു,എന്നീ രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള പ്രചാരണങ്ങൾമുന്നിട്ട് നിന്നു. അഫ്ഗാനിസ്ഥാൻ പോസ്റ്റുകളിൽ മുഖ്യ വിഷയമായി തുടർന്നു.
ഓണം ബംപർ ലോട്ടറി, രാഷ്ട്രീയക്കാരനെ പത്രപ്രവർത്തകൻ തള്ളുന്ന ആക്ഷേപ ഹാസ്യ പോസ്റ്റുകളും വൈറലായിരുന്നു.

Journalist രാഷ്ട്രീയക്കാരനെ അടിക്കുന്ന ദൃശ്യം വിനോദ പരിപാടിയുടേത്
മാധ്യമ പ്രവർത്തകൻ രാഷ്ട്രീയ നേതാവിനെ തല്ലുന്ന വീഡിയോ അല്ല ഇത്. വിനോദ ആവശ്യങ്ങൾക്ക് എടുത്ത വീഡിയോ ആണ്. ആക്ഷേപ ഹാസ്യമാവാം ഇത്. എങ്കിലും ഒരു യഥാർഥ സംഭവമായി തെറ്റിദ്ധരിപ്പിക്കപ്പെടാം.

യു പ്രതിഭ MLA വീണ ജോർജ്ജ് ഫോൺ എടുക്കില്ലെന്ന പറഞ്ഞിട്ടില്ല
യു പ്രതിഭ എം എൽ എയുടെ പരാമർശത്തിന്റെ വീഡിയോ കേട്ടു. അതിൽ പറയുന്നത് ഇങ്ങനെയാണ്: “മറ്റൊരു മന്ത്രിയുണ്ട്. പലതവണ വിളിച്ചിട്ടും ഫോണ് എടുക്കുന്നില്ല.” ആ മന്ത്രിയാരാണ് എന്ന് പ്രതിഭ പറഞ്ഞിട്ടില്ല.

ഓണം ബംപറിന്റെ 12 കോടി ദുബായിലുള്ള ആൾക്കല്ല
ഞങ്ങളുടെ പരിശോധനയുടെയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിൽ ദുബായിലുള്ള വയനാട് പനമരം സ്വദേശി സൈതലവിയ്ക്കല്ല 12 കോടിയുടെ ഒന്നാം സ്ഥാനം എന്ന് പറയാൻ കഴിയും. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ചു കൊച്ചി മരട് സ്വദേശി ജയപാലൻ ആണ് സമ്മാനാർഹൻ. അദ്ദേഹം ടിക്കറ്റ് ഒരു ദേശസാൽകൃത ബാങ്കിൽ ഏല്പിച്ചു. അവർ അതിൽ ഒരു പ്രാഥമിക പരിശോധന നടത്തി. അന്തിമമായി അദ്ദേഹം തന്നെയാണ് സമ്മാനർഹൻ എന്ന് ഉറപ്പിക്കാൻ ലോട്ടറി ഡയറക്റ്ററിലെ പരിശോധന കൂടി കഴിയണം.

സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ്
ദൃശ്യത്തിൽ ഉള്ളത് താലിബാൻ തന്നെയാണ്. എന്നാൽ 2015 ൽ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം ആണിത്, എന്നാണ് താലിബാൻ പറയുന്നത്. എന്നാൽ 2020 നടന്നതാണ് സംഭവം എന്ന് മനുഷ്യാവകാശ പ്രവർത്തകരും പത്രപ്രവർത്തകരും പറയുന്നു. എന്തായാലും 2017 വീഡിയോ നെറ്റിൽ ഉണ്ട്, എന്നാണ് ഞങ്ങളുടെ അന്വേഷണം തെളിയിക്കുന്നത്.

സിദ്ധു തക്ബീർ മുഴക്കുന്ന വിഡിയോ: സത്യമെന്താണ്?
PTC Newsന്റെ ഒറിജിനൽ വിഡിയോയ്ക്ക് 4.50 മിനിറ്റ് ദൈർഘ്യമുണ്ട്. ആ വീഡിയോയുടെ 10 സെക്കന്റ് മാത്രം എടുത്താണ് മലയാളത്തിൽ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വിവിധ മതങ്ങളെ സംബന്ധിക്കുന്ന മുദ്രാവാക്യങ്ങൾ സിദ്ധു വിളിക്കുന്നുണ്ട്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.