Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കഴിഞ്ഞ ആഴ്ച വൈറലായ സാമൂഹ്യ രാഷ്ട്രീയ പോസ്റ്റുകളിൽ രമ്യ ഹരിദാസ് എം പിയുടെയും ആരോഗ്യ മന്ത്രി വീണ ജോർജിന്റെയും പഴയ പടങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി പ്രസിദ്ധീകരിച്ചത് ഉൾപ്പെടും.
ഒളിംപിക്സിലെ high jump സ്വർണവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വൈറൽ പോസ്റ്റ്.കുറവാ മോഷണ സംഘം കേരളത്തിലേക്ക് കടന്നുവെന്നും വാക്സിൻ എടുത്തവർ ചിക്കൻ കഴിക്കാൻ പാടില്ലെന്നും പറയുന്ന പോസ്റ്റുകളും വൈറലായി.
ആരോഗ്യവകുപ്പ് സ്‌പെഷ്യൽ ഡയറക്ടർ എന്ന ഒരു തസ്തികയില്ല. പോരെങ്കിൽ ഈ സന്ദേശത്തിൽ പറയുന്ന വിവരങ്ങൾ തെറ്റുമാണ്.
ഇറ്റലിയുടെ താരത്തിന് പരിക്ക് ഉണ്ടായിരുന്നില്ല. പരിക്ക് കൊണ്ട് ഇറ്റലിയുടെ താരം പിന്മാറിയപ്പോൾ ഖത്തർ താരം മാനവികത കാട്ടിയത് കൊണ്ടല്ല സ്വർണം പങ്കു വെച്ചത്. രണ്ടു പേർക്കും gold പങ്ക് വെച്ചത്, ഹൈജമ്പിന്റെ നിയമം അനുസരിച്ചാണ്.
ഈ പടം സംസ്ഥാന സർക്കാർ കിറ്റ് വിതരണം ആരംഭിക്കുന്നതിനു മുൻപ്പുള്ളതാണ്. അത് 2019ലെ പ്രളയ സമയത്തെ പടമാണ്.
കേരളത്തിൽ അവർ കടന്നതിനു ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. കേരളാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള മധുകരയിൽ നിന്നുള്ള സിസി ടി വി ദൃശ്യങ്ങളാണ് കവർച്ച സംഘത്തിന്റെ എന്ന പേരിൽ പ്രചരിക്കുന്നത്.
ഈ പടം വീണ ജോർജ് മന്ത്രിയാവുന്നതിനു മുൻപ് ഉള്ളതാണ്. അത് കൊണ്ട് ആരോഗ്യ മന്ത്രിയുടെ മാസ്ക് നേരെ ധരിക്കാതെ ഉള്ള പടം എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
April 21, 2022
Sabloo Thomas
December 28, 2021
Sabloo Thomas
December 25, 2021