കഴിഞ്ഞ ആഴ്ചത്തെ അഞ്ചു പ്രധാന വൈറൽ പോസ്റ്റുകൾ IAS officer ആരതി ഡോഗ്ര, യോഗയെ കരിങ്കൊടി കാണിച്ച വിദ്യാർഥികൾ, യുവതിയെ സഹായിക്കുന്നസൈനികർ എന്നിവർ കഴിഞ്ഞ ആഴ്ചത്തെ വൈറൽ പോസ്റ്റുകളിൽ ചിലതാണ്. ഇത് കൂടാതെ ക്രിസ്‌മസ് കരോൾ, കെറെയിലിനു വേണ്ടിയുള്ള സ്ഥലം എടുപ്പ് എന്നി സംഭവങ്ങളും കഴിഞ്ഞ ആഴ്ച വൈറലായി.

യുപി മുഖ്യമന്ത്രി Yogiയ്ക്ക് എതിരെ കരിങ്കൊടി കാട്ടുന്ന വീഡിയോ 2017ലേത്
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെയുള്ള പ്രേതിഷേധത്തിന്റെ വീഡിയോ ആണിത് എന്നത് ശരിയാണ്. എന്നാൽ സംഭവം നടന്നത് ഇപ്പോഴല്ല. 2017 ജൂൺ ഏഴിന് ലക്‌നൗ സർവകലാശാലയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൽ യോഗിയെ കരിങ്കൊടി കാണിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

ക്രിസ്മസ് കരോളുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നത്
കരോളുകൾക്ക് സംസ്‌ഥാന തലത്തിൽ ഇത്തരം ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. കോഴഞ്ചേരിയിൽ നിന്നും മംഗളം പത്രത്തിൽ വന്ന ഒരു പ്രാദേശിക വാർത്തയെ അടിസ്ഥാനമാക്കിയാണ് ഈ പ്രചാരണം നടക്കുന്നത്.
ക്രിസ്തുമസിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ നടത്തുന്ന കരോളുകളെ കുറിച്ച് ജില്ലാ കളക്‌ടർ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പോസ്റ്റിൽ പറയുന്ന നിയന്ത്രണങ്ങൾ ഒന്നും ആ നിർദ്ദേശങ്ങളിൽ ഇല്ല.

K rail പ്രൊജക്റ്റിനു വേണ്ടി ഭൂമി ഏറ്റെടുക്കലിനു ഇടയിൽ വാതിൽ ചവിട്ടി പൊളിക്കുന്ന വീഡീയോയുടെ യാഥാർഥ്യം ഇതാണ്
K rail പ്രോജക്ടിന് കല്ലിടാനായി വാതിൽ ചവിട്ടി പൊളിക്കുന്ന കെ റെയിൽ ഉദ്യോഗസ്ഥരല്ല വീഡിയോയിൽ ഉള്ളത്. കെ റെയിലിനു വേണ്ടി സ്ഥലമെടുക്കാൻ വന്ന ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാൻ ആത്മഹത്യ ഭീഷണി മുഴക്കി വാതിൽ അടച്ച കുടുംബത്തെ വാതിൽ ചവിട്ടി തുറന്നു പുറത്ത് കൊണ്ട് വരാൻ നാട്ടുകാർ ശ്രമിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്..കൊട്ടിയം തഴുത്തല വഞ്ചിമുക്ക് കാർത്തികയിൽ സിന്ധുവിന്റെ വീട്ടിലാണ് സംഭവം നടന്നത്.

പ്രധാനമന്ത്രി കാലിൽ തൊട്ട് പ്രണമിക്കുന്നത് IAS officer ആരതി ഡോഗ്രയെ അല്ല

ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്
ഗർഭിണിയായ സ്ത്രീയെ പട്ടാളക്കാർ പടി കയറാൻ സഹായിക്കുന്ന വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്. യഥാർത്ഥ സംഭവം എന്ന രീതിയിൽ വ്യാജമായി അത് ഷെയർ ചെയ്യപ്പെടുന്നുണ്ട്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.