വൃന്ദ കാരാട്ട്,രാഹുൽ ഗാന്ധി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇഫ്‌താർ രാമാനവമി തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ കഴിഞ്ഞ അഴ്ചയിൽ സമൂഹ മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിന്നവയാണ്.

ശോഭ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ മുസ്ലിം സ്ത്രികളെ അറസ്റ്റ് ചെയ്യുന്നുവെന്ന പേരിൽ വർഗീയമായ ഉള്ളടക്കത്തോടെ യുപിയിൽ നിന്നുള്ള 2 വർഷം പഴക്കമുള്ള വീഡിയോ വൈറലാവുന്നു
യുപിയിലെ രണ്ട് വർഷം പഴക്കമുള്ള വീഡിയോയാണ് ശോഭ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ മുസ്ലിം സ്ത്രികളെ അറസ്റ്റ് ചെയ്യുന്നവെന്ന പേരിൽ വർഗീയമായ ഉള്ളടക്കത്തോടെ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന തരത്തിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

ബൃന്ദ കാരാട്ട് സിൽവർ ലൈൻ കല്ലിടൽ തടയുന്നുവെന്ന മീഡിയവൺ ന്യൂസ് കാർഡ് കൃത്രിമമായി സൃഷ്‌ടിച്ചത്
ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ ബുൾഡോസർ കൊണ്ട് കെട്ടിടം പൊളിക്കുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞ സംഭവത്തിന്റെ ന്യൂസ് കാർഡ് എഡിറ്റ് ചെയ്താണ് ഈ വൈറൽ പോസ്റ്റ് ഉണ്ടാക്കിയത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

എ എ റഹിം ഡിവൈഎഫ്ഐ സമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോയിലെ ഓഡിയോ എഡിറ്റ് ചെയ്തു വ്യാജ പ്രചരണം നടത്തുന്നു
ഡിവൈഎഫ്ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ എ എ റഹിം നടത്തിയ പ്രസംഗത്തിലെ ഓഡിയോ എഡിറ്റ് ചെയ്താണ് ഈ വൈറൽ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി ബേക്കറിയിൽ നിൽക്കുന്ന പടം 2021 ലേത്
രാഹുൽ ഗാന്ധി ബേക്കറിയിൽ കയറിയപ്പോൾ എടുത്ത പടം 2021 ജനുവരിയിലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ എന്ന പേരിൽ ഷെയർ ചെയ്യുന്ന ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്നത്
വൈറലായ ചിത്രം കാണിക്കുന്നത് “സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ഇഫ്താർ വിരുന്നാണ്,” എന്ന വാദം തെറ്റാണ്. ആദ്യത്തെ ഇന്ത്യൻ വംശജനായ ഗവർണർ ജനറലായി സി. രാജഗോപാലാചാരിയെ നിയമിച്ചത് ആഘോഷിക്കാൻ സർദാർ വല്ലഭായ് പട്ടേൽ സംഘടിപ്പിച്ച ഉച്ചഭക്ഷണത്തിൽ നിന്നുള്ളതാണ് ഫോട്ടോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.