കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ ചർച്ചകളിൽ പ്രധാനപ്പെട്ടവ ഇലക്ട്രിക് ബസ്, പ്രേം നസീറിന്റെ വീട്, മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗംബർ കാമത്ത്, സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ വധം എന്നിവയെ കുറിച്ചായിരുന്നു.

പ്രേം നസീറിന്റെ വീട് വിൽക്കുന്നുവെന്ന പ്രചരണം തെറ്റ്
പ്രേം നസീറിന്റെ ചിറയിന്‍കീഴുള്ള വീട് കുടുംബം വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകൾ കുടുംബത്തിലെ അംഗങ്ങൾ തന്നെ നിഷേധിച്ചിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം: ദേശാഭിമാനി വാർത്ത എന്ന പേരിൽ വ്യാജ പ്രചരണം
സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്ന്റെ വധവുമായി ബന്ധപ്പെട്ടു ദേശാഭിമാനിയുടെ പേരില്‍ പ്രചരിക്കുന്ന ഈ വാർത്ത വ്യാജമായി സൃഷ്‌ടിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ദിഗംബർ കാമത്ത് ബിജെപിയിൽ ചേർന്നിട്ടില്ല
ഗോവയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ദിഗംബർ കാമത്ത് ബി.ജെ.പിയിൽ ചേർന്നുവെന്ന പ്രചരണവും കെ.വി. തോമസിനെതിരെ നടപടിയെടുക്കാൻ പോകുന്ന അച്ചടക്ക സമിതിയിലെ അംഗമായിരുന്നു അദ്ദേഹം എന്ന പ്രചാരണവും തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഇറ്റലിയിലെ പെറുഗ്വിയയിൽ ഇലക്ട്രിക് ബസ് പൊട്ടിത്തെറിച്ചുവെന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്
ഞങ്ങളുടെ അന്വേഷണത്തിൽ ഇറ്റലിയിലെ പെറുഗ്വിയയിൽ പൊട്ടി തെറിച്ചത് ഇലക്ട്രിക്ക് ബസല്ല സിഎൻജി ബസാണ് എന്ന് മനസിലായി.
മുഴുവൻ ഫാക്ടചെക്ക് ഇവിടെ വായിക്കുക
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.