കർണാടകത്തിലെ ഹിജാബ് വിവാദം, യുപിയുടെ പിന്നോക്കാവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ, ശബരിമല യുവതി പ്രവേശനം ഇതൊക്കെ കഴിഞ്ഞ അഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ചിലതാണ്.

തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ പടം യുപിയിൽ നിന്നുള്ളതല്ല
2017 ഒക്ടോബര്‍ 2ന് മഹാരാഷ്ടയിൽ നിന്നും എടുത്തതാണ് ഈ ചിത്രം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി, യുപിയിൽ നിന്നുള്ളത് എന്ന പേരിൽ ഈ ചിത്രം ഉപയോഗിച്ച് നടത്തുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ഈ റിക്ഷ അപകടത്തിന്റെ ദൃശ്യങ്ങൾ ഉത്തര്‍പ്രദേശിൽ നിന്നുള്ളതല്ല
സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്ന വീഡിയോ നിന്നുള്ളതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.ഗുജറാത്തിലെ ഉത്തര്‍പ്രദേശിൽ സുരേന്ദ്ര നഗറിലെ ചോട്ടിലയിൽ 2018 നടന്ന ഒരു റിക്ഷാ അപകടത്തിന്റെ വീഡിയോ ആണിത്.

ചിരഞ്ജീവിയോടൊപ്പം 50 വയസിന് താഴെയുള്ള സ്ത്രി ശബരിമല ദർശനം നടത്തിയില്ല
ശബരിമലയിൽ 50 വയസിന് താഴെയുള്ള സ്ത്രീ പ്രവേശിച്ചുവെന്നത് തെറ്റായ പ്രചാരണമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

ഹിജാബ് വിവാദം മുൻനിർത്തി പ്രചരിക്കുന്ന വീഡിയോ Moroccoയിൽ നിന്നുള്ളത്

ബുർജ് ഖലീഫ ലേസർ ഷോയിൽ മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടില്ല
ബുർജ് ഖലീഫയിലെ ലേസർ ഷോയുടെ നിലവിലുള്ള ഫൂട്ടേജുകളിൽ മുഷ്‌കന്റെ പേരും ചിത്രവും സൂപ്പർഇമ്പോസ് ചെയ്‌തിരിക്കുകയാണ് എന്ന നിഗമനത്തിൽ ഞങ്ങൾ എത്തിച്ചേർന്നു. ബുർജ് ഖലീഫ ലേസർ ഷോയിൽ ‘മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചു’എന്ന വാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.