ഉക്രയ്‌നിലെ യുദ്ധം മുതൽ ഹിജാബ് വിവാദം വരെ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച സജീവ ചർച്ചയായിരുന്നു.

ഉക്രയ്‌നിൽ നിന്നുള്ളത് എന്ന പേരിൽ വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വീഡിയോകളുടെ വസ്തുത പരിശോധന
മലയാള മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത വിഷയമാണ് ഉക്രയ്‌നിൽ റഷ്യ നടത്തിയ സൈനിക നീക്കം എന്നാൽ പലപ്പോഴും അവർ ഉക്രയ്‌നിൽ നിന്നുള്ളത് എന്ന പേരിൽ പങ്ക് വെച്ച ദൃശ്യങ്ങൾ തെറ്റിദ്ധാരണാജനകവും തെറ്റായവയും ആയിരുന്നു.

2017ൽ മറാത്ത ക്രാന്തി മോർച്ച നടത്തിയ റാലിയുടെ വീഡിയോ കർണാടകയിലെ ഹിജാബ് വിരുദ്ധ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു
ഞങ്ങളുടെ അന്വേഷണത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോ കർണാടകയിൽ നിന്നുള്ളതല്ല. മുംബൈയിൽ നിന്നുള്ളതാണെന്ന് തെളിഞ്ഞു. കൂടാതെ, വീഡിയോ 2017ലേതാണ്.ഹിജാബ് വിവാദവുമായി ഇതിന് ഒരു ബന്ധവുമില്ല.

പോലീസ് പിടികൂടിയ ഹിജാബ് ധരിച്ചയാളുടെ വീഡിയോയ്ക്ക് കർണാടകത്തിലെ ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല
ഞങ്ങളുടെ അന്വേഷണത്തിൽ, കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത് ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒന്നര വർഷം പഴക്കമുള്ള വീഡിയോ ആണ് എന്ന് വ്യക്തമായി.

ഈ ബാലവേല ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ളത്
ബംഗ്ലാദേശിൽ നിന്നുള്ള ബാലവേലയുടെ ദൃശ്യങ്ങളാണ് ഇന്ത്യയിലേത് എന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

200 വയസ്സുള്ള ഹിമാലയൻ സന്യാസി മഹാരുദ്രയുടെ ചിത്രമല്ലിത്
200 വയസ്സുള്ള ഹിമാലയൻ സന്യാസി മഹാരുദ്ര എന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത്,ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 109 വയസ്സുകാരനായ ലുവാങ് ഫോ യായിയുടെ വീഡിയോ ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.