യോഗി ആദിത്യനാഥ്, സ്‌മൃതി ഇറാനി, കുഞ്ചാക്കോ ബോബൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എംഎൽഎയായ എ എൻ ഷംസീർ എന്നിവരെല്ലാം കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്ക് ഇരയായിട്ടുണ്ട്.

7 വയസ്സുള്ള കുട്ടിയുടെ ദേഹത്ത് ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കുന്ന ദൃശ്യം Iraqൽ നിന്ന് 2017ൽ എടുത്തത്
2017 മാർച്ച് 18ന് Iraqലെ മൊസ്യൂൾ നഗരത്തിൽ നടന്നതാണ് സംഭവം.അല്ലാതെ ഫേസ്ബുക്ക് പോസ്റ്റുകളിൽ അവകാശപ്പെടുന്നത് പോലെ ഇറാനിൽ അല്ല സംഭവം നടന്നത്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ ഈ കുട്ടിയ്‌ക്കൊപ്പം ഇതേ പ്രായത്തിലുള്ള പത്ത് കുട്ടികൾ കൂടി പിടിക്കപ്പെട്ടുവെന്നു ഇതിനെ കുറിച്ചുള്ള ഒരു വാർത്തയിലും സൂചനയില്ല.

സ്‌മൃതി ഇറാനിയെ ജനങ്ങൾ തടയുന്ന വീഡിയോ 1 വർഷം പഴക്കമുള്ളതാണ്
2022ലെ ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെടുത്തി ഷെയർ ചെയ്യുന്ന സ്‌മൃതി ഇറാനിയുടെ വൈറൽ വീഡിയോ യഥാർത്ഥത്തിൽ 1 വർഷം പഴക്കമുള്ളതാണ്. അത് മോദിയുടെ മണ്ഡലമായ വാരണാസിയിൽ നിന്നുള്ളതാണ്. സ്‌മൃതിയുടെ മണ്ഡലമായ അമേഠിയിൽ നിന്നുള്ളതല്ല,എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

യുപി മുഖ്യമന്ത്രി യോഗിയുടെ ഫോട്ടോ ഷൂട്ട് എന്ന പേരിൽ വൈറലാവുന്ന പടം കിസാൻ കല്യാൺ മിഷൻ ഉദ്ഘാടനത്തിൽ നിന്നുള്ളത്
ഏതെങ്കിലും ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്തതല്ല ഈ ചിത്രം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. ജനുവരി 6,2021 ന് ലക്നൗവിൽ നടന്ന കിസാൻ കല്യാൺ മിഷന്‍റെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധമായി നടന്ന പ്രദർശനം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാണുന്ന പടമാണിത്.

എരഞ്ഞോളി പുതിയ പാലം ഉദ്‌ഘാടനം: വാസ്തവമിതാണ്
“ക്ഷണിച്ചു വരുത്തി മരുമോനിട്ട് ഷംസീറിന്റെ എട്ടിന്റെ പണി,” എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. എരഞ്ഞോളി പുതിയ പാലം ഉദ്‌ഘാടനം ചെയ്തത് മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ്. ഷംസീർ മുറിയ്ക്കുന്നത് പാലത്തിന്റെ അപ്പുറത്തെ ഭാഗത്തെ നാടയാണ്.

കുഞ്ചാക്കോ ബോബൻ പോസ്റ്റ്മാന്റെ വേഷത്തിലുള്ള പടം വന്നത് കർണ്ണാടക സംസ്‌ഥാന സിലബസ് സ്‌കൂൾ പാഠപുസ്തകത്തിലല്ല
കുഞ്ചാക്കോ ബോബന്റെ പടം പ്രസിദ്ധികരിച്ചത് കർണാടക സർക്കാരിന്റെ ടെക്സ്റ്റ്ബുക്കിൽ അല്ല,ഒരു സ്വകാര്യ പ്രസാധകരുടെ പിക്ച്ചർ ബുക്കിലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.