താൻ അറസ്റ്റ് ചെയ്യപ്പെട്ടാൽ ആരും കരയരുതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞതാണ് കഴിഞ്ഞ ആഴ്ച വൈറലായ ഒരു രാഷ്ട്രീയ പോസ്റ്റ്. യുഎപിഎ പ്രകാരം തടവിലായിരുന്നപ്പോൾ അന്തരിച്ച Fr Stan Swamiയുടെ കാലുകൾ ആശുപത്രി കിടക്കയിൽ ചങ്ങലയിലിട്ട നിലയിൽ എന്ന പേരിൽ ഒരു ചിത്രം വൈറൽ ആയിരുന്നു.Bharuch Police അറസ്റ്റ് ചെയ്യുന്നത് ഡൽഹി കലാപത്തിലെ പ്രതി എന്ന പേരിൽ ഒരു വീഡിയോ വൈറലായിരുന്നു.വ്യാജവാറ്റ് കേന്ദ്രത്തില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍,KIIFB, Masala Bond, എന്നിവ കേരളത്തിന് ബാധ്യതയാകും എന്ന് തമിഴ്‌നാട് ധനകാര്യ മന്ത്രി പറഞ്ഞുവെന്ന് വാദിക്കുന്ന പോസ്റ്റുകൾ എല്ലാം കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Reporter TVയുടെ Screenshot വ്യാജമാണോ?
ഇത് വ്യാജ വാർത്തയാണ് എന്ന് ബിജെപിയും Reporter TVയും സ്ഥീരീകരിച്ചു.

ചങ്ങലയിലുള്ളത് Father Stan Swamy ആണോ?
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണശേഷം, അദ്ദേഹത്തിന്റെ പേരിൽ വൈറലാകുന്ന ചിത്രം യഥാർത്ഥത്തിൽ 92 കാരനായ ബാബുറാം ബൽവാന്റേതാണ്. യുപിയിലെ എറ്റായിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നയാളാണ് ബാബുറാം.

Bharuch Police അറസ്റ്റ് ചെയ്യുന്നത് ഡൽഹി കലാപത്തിലെ പ്രതിയെയോ?
ദില്ലി കലാപവുമായി ബന്ധപ്പെട്ട് മുഹമ്മദ് സിറാജ് അൻവറിനെ Bharuch Police അറസ്റ്റുചെയ്ത ദൃശ്യം എന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ് എന്ന് ഞങ്ങളുടെ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കവർച്ച, ബലാത്സംഗം എന്നിവയിൽ ഉൾപ്പെട്ട പ്രതികളെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നതാണ് വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ. ഈ അറസ്റ്റിനു ദില്ലി കലാപവുമായി യാതൊരു ബന്ധവുമില്ല.

വ്യാജവാറ്റ് കേന്ദ്രത്തില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍: വാസ്തവമെന്ത്?
ഒരു യുട്യൂബ് ചാനലിന് വേണ്ടി കൃത്രിമമായി സൃഷ്ടിച്ചതാണ് വീഡിയോ.അതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

KIIFB, Masala Bond, എന്നിവ കേരളത്തിന് ബാധ്യതയാകും എന്ന് തമിഴ്‌നാട് ധനകാര്യ മന്ത്രി പറഞ്ഞോ?
കിഫ്ബി കേരളത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലായെന്ന് തമിഴ്‌നാട് ധനമന്ത്രി ഡോ.പി ത്യാഗരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.