കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍,നടൻ വിക്രം,കെ വി തോമസ്, ടെക്‌സാസിലെ മുസ്ലിങ്ങൾ,എന്നിവരെല്ലാം കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചരണങ്ങൾക്ക് ഇരയായിരുന്നു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സത്യാഗ്രഹ പന്തലിൽ വത്സന്‍ തില്ലങ്കേരി നിൽക്കുന്ന ചിത്രം 2018ലേത്
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ സത്യാഗ്രഹ പന്തലിൽ ആര്‍എസ്എസ് സംസ്ഥാന നേതാവ് വത്സന്‍ തില്ലങ്കേരി നിൽക്കുന്ന ഒരു ചിത്രം 2018ലേതാണ്.ഹൈബ് വധത്തിലെ പ്രതികളെ പിടിക്കാത്തതിന് എതിരെ കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് കെ സുധാകരൻ നടത്തിയ സത്യാഗ്രഹത്തിന്റെ സമയത്തുള്ള ഫോട്ടോയാണിത്.

ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനം തടസ്സപ്പെടുത്തുന്ന സ്ത്രീയുടെ വീഡിയോ 2015ലേത്
ടെക്‌സാസ് മുസ്‌ലിംസ് ക്യാപിറ്റൽ ദിനം തടസ്സപ്പെടുത്തുന്ന സ്ത്രീയുടെ വൈറൽ വീഡിയോ 2015-ൽ നിന്നുള്ള പഴയ വീഡിയോയാണെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.

ചിയാൻ വിക്രം ആരാധകർക്ക് ആശംസ അറിയിക്കുന്ന വീഡിയോ 2017 ലേത്
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം നടൻ വിക്രം ആരാധകർക്ക് നന്ദി പറയുന്നതായി അവകാശപ്പെടുന്ന വൈറൽ പോസ്റ്റുകൾ വ്യാജമാണ്. വീഡിയോ 2017 മുതൽ പ്രചാരത്തിലുണ്ട്. നടൻ തന്റെ ജന്മദിനത്തിന് ശേഷം ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്ന വീഡിയോ ആണത്.

മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞുവെന്ന പ്രചരണം വ്യാജം
പ്രചരണം വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഏപ്രിൽ 7ന് വ്യക്തമാക്കിയിരുന്നു. കെ.വി.തോമസും തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പ്രചരണം വ്യാജമാണ് എന്ന് വ്യക്തമാക്കിയിരുന്നു.
ഇത് കൂടാതെ മങ്കി പോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആ രോഗത്തെ കുറിച്ചുള്ള ഒരു എക്സ്പ്ലൈനറും ഞങ്ങൾ ചെയ്തു .

കേരളത്തിൽ മങ്കിപോക്സ്: മങ്കിപോക്സ് വൈറസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.