
മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിൽ അവഗണിച്ചുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഷെയർ ചെയ്യുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്
മുൻ രാഷ്ട്രപതി കോവിന്ദിന്റെ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹത്തെ പ്രധാനമന്ത്രി മോദി അവഗണിച്ചുവെന്ന വൈറൽ വീഡിയോയിലെ വാദം തെറ്റാണ്. തെറ്റായ വിവരണം പ്രചരിപ്പിക്കുന്നതിനായി ദൈർഘ്യമേറിയ വീഡിയോയുടെ ഒരു ഭാഗം സന്ദർഭത്തിന് അടർത്തി മാറ്റി ഷെയർ ചെയ്യപ്പെടുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന കഫേയിൽ ബീഫും പോർക്കും കിട്ടുമോ? വൈറൽ മെനു കാർഡിനെക്കുറിച്ചുള്ള സത്യം അറിയുക
സൊമാറ്റോയിലെ സില്ലി സോൾ കഫേയുടെയും ബാറിന്റെയും മെനു നോക്കി. മെനു ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, അത് വൈറൽ ഇമേജിൽ കൊടുത്തിരിക്കുന്ന മെനുവിൽ നിന്ന് വ്യത്യസ്തമാണെന്ന് ഞങ്ങൾ കണ്ടെത്തി. ഗോവയിലെ റാഡിസൺ ബ്ലൂ റിസോർട്ടിലെ അപ്പർ ഡെക്ക് റസ്‌റ്റോറന്റിന്റെ മെനു കാർഡ് അതിൽ ഉണ്ടായിരുന്നു. അപ്പർ ഡെക്ക് റെസ്റ്റോറന്റിന്റെ മെനു കാർഡുമായി വൈറലായ ചിത്രം താരതമ്യം ചെയ്തപ്പോൾ, അവ സമാനമാണെന്ന് ഞങ്ങൾ കണ്ടെത്തി.

വൈറൽ വീഡിയോയിലെ കവിതാ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നുള്ള യുവതി അല്ല
വീഡിയോയിൽ ഗുസ്തി കൂടുന്ന രണ്ട് വനിതകളും ഇന്ത്യക്കാരാണ്. തമിഴ്നാടുകാരിയല്ല പഞ്ചാബിയാണ് സൽവാർ കമീസ് വേഷത്തിൽ ഗുസ്തി ജയിച്ച കവിത എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

വീഡിയോയിൽ കാണുന്നത് യഥാർത്ഥ മത്സ്യ കന്യക അല്ല
ഞങ്ങളുടെ അന്വേഷണത്തിൽ, യഥാർത്ഥ മത്സ്യ കന്യക എന്ന വീഡിയോയിലെ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. കമ്പ്യൂട്ടർ ജനറേറ്റഡ് സീക്വൻസുകളുടെ സഹായത്തോടെയാണ് യഥാർത്ഥത്തിൽ ഈ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്.

മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്ന വീഡിയോ 2016 ലേത്
മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്ന വീഡിയോ 2021ലേതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.