കെപിസിസി പ്രസിഡന്റ് കെ സുധാകരൻ,ഹിജാബ് വിവാദം,പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന വാദം, തെക്കൻ ചൈനയിൽ നടന്ന വിമാന അപകടം, 2014 ജൂലൈ 17 ന് മലേഷ്യൻ വിമാനമായ MH 17നുണ്ടായ അപകടം,കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട സാമൂഹ്യ മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിന്ന പ്രധാന വിവാദ വിഷയങ്ങൾ.

ഹനുമാൻ സേനയുടെ സമ്മേളനത്തിൽ കെ സുധാകരൻ പങ്കെടുക്കുമെന്ന പോസ്റ്റർ 1 കൊല്ലം പഴയത്,അവരുടെ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുമില്ല
കെ സുധാകരൻ ഹനുമാൻ സേനയുടെ പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റർ ഒരു കൊല്ലം പഴയതാണ്. ആ പരിപാടിയിൽ സുധാകരൻ പങ്കെടുത്തിട്ടുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഹിജാബ് വിവാദം:മുംബൈ ഹൈക്കോടതി വിധി പഴയതാണ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാനുള്ള അവകാശം ഉയർത്തി പിടിച്ചു കൊണ്ടുള്ള മുംബൈ ഹൈക്കോടതിയുടെ ഒരു സമീപകാല വിധിയെക്കുറിച്ച് ഫേസ്ബുക്കിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ തെറ്റാണ്. സമീപകാലത്ത് മുംബൈ ഹൈക്കോടതി അങ്ങനെയൊരു വിധി പ്രഖ്യാപിച്ചിട്ടില്ല. യഥാർത്ഥത്തിൽ 2018-ൽ ഹൈക്കോടതി ഒരു റിട്ട് ഹർജി പരിഗണിക്കുമ്പോൾ പുറപ്പെടുവിച്ച വിധിയാണ് സമീപ കാലത്ത് മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെന്ന പേരിൽ പ്രചരിക്കുന്നത്.

കാട്ടുതീയുടെ വീഡിയോയ്ക്ക് 132 യാത്രക്കാരും മരിച്ച തെക്കൻ ചൈനയിലെ വിമാനാപകടവുമായി ബന്ധമില്ല
മാർച്ച് 20 ന് പൂർവ്വികരെ ആരാധിക്കുന്ന ചടങ്ങിന് ശേഷം ചൈനയിലെ ഫുജിയാനിൽ ഉണ്ടായ കാട്ടുതീയുടെ വീഡിയോ, തെക്കൻ ചൈനയിൽ അടുത്തിടെയുണ്ടായ വിമാനാപകടത്തിന് ശേഷമുള്ള ദൃശ്യങ്ങൾ എന്ന പേരിൽ തെറ്റായി പങ്കിടുന്നതായി ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന് വ്യക്തമാക്കുന്ന ഉത്തരവ് കേന്ദ്ര സർക്കാർ ഇറക്കി എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.മാസ്ക് ധരിക്കുന്നതും കൈകളുടെ ശുചിത്വവും തുടരണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2014ൽ മലേഷ്യൻ വിമാനമായ MH 17ന് നേരെയുള്ള മിസൈൽ ആക്രമണത്തിൽ ഉക്രൈന് പങ്കുണ്ടോ?
2014ൽ മലേഷ്യൻ വിമാനമായ MH 17ന് നേരെയുള്ള മിസൈൽ ആക്രമണത്തിൽ ഉക്രൈന് പങ്കുണ്ടെന്ന വാദം ശരിയല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇന്ത്യയല്ല ഓസ്‌ട്രേലിയയും നെതർലാൻഡ്‌സുമാണ് ICAOൽ ഈ വിഷയത്തിൽ പരാതി സമർപ്പിച്ചിരിക്കുന്നത് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.