ഭക്ഷ്യ സുരക്ഷയുമായും രാഹുൽ ഗാന്ധിയുടെ നേപ്പാൾ യാത്രയുമായും ബന്ധപ്പെട്ട പോസ്റ്റുകൾ ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 650 kg കോഴിയിറച്ചി പിടിച്ചെടുത്ത വാർത്ത പഴയതാണ്
കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 650 കിലോ പഴകിയ കോഴിയിറച്ചി പിടിച്ച വാര്‍ത്ത 2020ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

കേണൽ അശുതോഷ് ശർമ വീര മൃത്യു വരിച്ച വാർത്ത 2020ലേതാണ്
കേണൽ അശുതോഷ് ശർമയും കൂടെ ഉണ്ടായിരുന്നവരും വീരമൃത്യുവരിച്ച സംഭവം 2020ലേത് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

‘സോഫ്റ്റ് ഡ്രിങ്ക്സിൽ എബോള എന്ന് ഹൈദരാബാദ് പോലീസ്’ പറഞ്ഞതായുള്ള പ്രചാരണം തെറ്റാണ്
ഹൈദരാബാദ് പോലീസ് ട്വീറ്റിലൂടെ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കിയിരുന്നു.

രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള സ്ത്രീ ചൈനീസ് നയതന്ത്രജ്ഞ ഹൗ യാങ്കിയല്ല
നേപ്പാളിലെ ചൈനീസ് അംബാസഡർ ഹൗ യാങ്കിയോടൊപ്പം രാഹുൽ ഗാന്ധി പാർട്ടി നടത്തിയെന്ന വൈറലായ അവകാശവാദം വാസ്തവ വിരുദ്ധമാണ്. ഫോട്ടോയിലെ സ്ത്രീ ഹൗ യാങ്കി അല്ല. അവൾ സിഎൻഎനിൽ ജോലി ചെയ്തിട്ടുള്ള ഒരു പഴയ പത്രപ്രവർത്തകയാണ്.

ബിജെപി പതാക ഉയർത്തിയുള്ള പ്രകടനത്തിന്റെ വീഡിയോ പാകിസ്ഥാനിൽ നിന്നല്ല
ബിജെപി പതാകയുമായി ആളുകൾ പാക്കിസ്ഥാനിൽ മാർച്ച് ചെയ്യുന്നത് എന്ന പേരിലുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. സംഭവം നടന്നത് പാക്കിസ്ഥാനിലല്ല; ഇന്ത്യയിലെ ജമ്മു കശ്മീരിലാണ് ഇത് നടന്നത്.
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.