കെഎസ്ആര്‍ടിസി ഡ്രൈവർ ധരിച്ചിരുന്ന വസ്ത്രം,പൈപ്പ് പൊട്ടൽ, കൊച്ചി മെട്രോ,ക്വാഡ് ഉച്ചകോടി,പ്രളയം ഈ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾക്ക് കാരണമായ വിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു.
തീർത്തും പ്രാദേശികമായ വിഷയങ്ങൾ മുതൽ അന്താരാഷ്ട്ര വിഷയങ്ങൾ വരെ ഇവയിലുണ്ട്. വർഗീയവും രാഷ്ട്രിയവും സാമുഹിമ്മാവുമായ വിഷയങ്ങളിലെ പോസ്റ്റുകൾ സമൂഹ മാധ്യമ ചർച്ചകളിൽ ഉൾപ്പെടുന്നു.

കെഎസ്ആര്‍ടിസി ഡ്രൈവർ ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ചുള്ള പോസ്റ്റ് വാസ്തവ വിരുദ്ധം
അദ്ദേഹം കെഎസ്ആര്‍ടിസിയുടെ യൂണിഫോം തന്നെയാണ് ധരിച്ചിട്ടുള്ളത് എന്ന് ഞങ്ങളുടെ അന്വേഷത്തിൽ തെളിഞ്ഞു.

ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി മോദിയെ അവഗണിച്ചോ? തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി അപൂർണ്ണമായ വീഡിയോ വൈറലാകുന്നു
ഞങ്ങളുടെ അന്വേഷണത്തിൽ,അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഗണിച്ച് അവഹേളിക്കുകയാണ് എന്ന പേരിൽ പങ്കുവെക്കപ്പെടുന്ന വൈറൽ വീഡിയോയിൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. സത്യത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ അവഗണിച്ചില്ല, ക്വാഡ് ഉച്ചകോടിയുടെ വേദിയിൽ നിന്നുള്ള ക്രോപ്പ് ചെയ്ത വീഡിയോയാണ് പങ്കുവെക്കുന്നത്. ആശയക്കുഴപ്പം സൃഷ്‌ടിക്കാനായാണ് ഇത് പ്രചരിപ്പിക്കുന്നത്.

കേരളത്തിൽ നിന്നുള്ളത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന പ്രളയ ദൃശ്യം 2020ൽ അസമിൽ നിന്നുള്ളത്
2020 മുതൽ ഫോട്ടോ പ്രചാരത്തിലുണ്ട്.അസം പ്രളയത്തിൽ നിന്നുള്ളതാണ് ഫോട്ടോ.

പ്രചരിക്കുന്ന പടത്തിലെ സിപിഎം സമരം കൊച്ചി മെട്രോ പദ്ധതി നിർമാണം വേഗത്തിലാക്കാനാണ്, അല്ലാതെ പദ്ധതിയ്ക്ക് എതിരെയല്ല
ഈ ചിത്രം കൊച്ചി മെട്രോക്കെതിരെ സിപിഎം നടത്തിയ സമരത്തിന്റേതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പദ്ധതിയുടെ നിർമ്മാണഘട്ടത്തിൽ പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ സ പിഎം 2014ൽ നടത്തിയ കെഎംആർഎൽ ഓഫീസ് മാർച്ചിന്റെ പടമാണിത്.

കേരളത്തിലെ പൈപ്പ് പൊട്ടിയ ദൃശ്യം എന്ന പേരിൽ ഷെയർ ചെയ്യുന്നത് കന്യാകുമാരിയിൽ നിന്നുമുള്ളത്
നാഗർകോവിൽ- തിരുവനന്തപുരം ദേശിയ പാതയിലെ ജോയിന്റ് കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ്ലൈൻ പൊട്ടിയെന്നാണ്. നാഗർകോവിൽ-തിരുവനന്തപുരം ദേശിയ പാതയിൽ പദ്മനാഭപുരത്തിന് അടുത്തുള്ള സ്ഥലമാണ് സ്വാമിയാർമഠം. അവിടെയാണ് പൈപ്പ് പൊട്ടിയത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.