സോണിയ ഗാന്ധി,അംബേദ്‌കർ, k rail, സദാചാര ഗുണ്ടായിസം തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളിൽ ആയിരുന്നു കഴിഞ്ഞ ആഴ്ചയിൽ സമുഹ മാധ്യമ ചർച്ചകൾ.

ഈ ഒഴിഞ്ഞ കസേരകൾ കോഴിക്കോട്ട് നടന്ന k rail വിശദീകരണ യോഗത്തിൽ നിന്നുള്ളതല്ല
k rail വിശദീകരണ യോഗത്തിൽ നിന്നുള്ളതല്ല ഈ വീഡിയോ. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ വീഡിയോ ആണിത്.

ഹോളിവുഡ് നടിമാരുടെ ഫോട്ടോകൾ സോണിയ ഗാന്ധിയുടേത് എന്ന പേരിൽ വൈറലാവുന്നു
പ്രചരിപ്പിക്കപ്പെടുന്ന ഒരു ഫോട്ടോയും സോണിയ ഗാന്ധിയുടേതല്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്. ഉർസുല ആൻഡ്രസ്, മെർലിൻ മൺറോ എന്നിവരുടെ ഫോട്ടോകൾ ആണ് സോണിയയുടേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

സദാചാര ഗുണ്ടായിസത്തിന്റെ എന്ന പേരിൽ വൈറലാവുന്നത് സേവ് ദ ഡേറ്റ് വീഡിയോയാണ്
പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് വീഡിയോ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

ഇരുമ്പുകൂട്ടിൽ അടച്ച അംബേദ്കർ പ്രതിമകളുടെ പടം പഴയത്
ഇരുമ്പുകൂട്ടിൽ അടച്ച അംബേദ്കർ പ്രതിമകളുടെ പടം പഴയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2015 ൽ തിരുനെൽവേലിയിൽനിന്ന് ഉള്ളതാണ് ഒരു ചിത്രം എന്ന് ഞങ്ങളുടെ വ്യക്തമായി. 2018-ൽ യു.പിയിലെ ബധായുനിൽ നിന്നുള്ളതാണ് മറ്റ് ചിത്രങ്ങൾ എന്നും വ്യക്തമായി.