ശബരിമലയിൽ വിതരണം ചെയ്യുന്നത് ഹലാൽ അരവണ, അന്യമതസ്ഥർക്ക്’ മാത്രം സ്വന്തം ഹോട്ടലിൽ മതഭ്രാന്തന്മാർ മലം വിളമ്പി,പാകിസ്താസ്നെ തോൽപിച്ചപ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം വന്ദേ മാതരം വിളിച്ചു,റൂം ഫോർ റിവർ പ്രോഗ്രാമിന്റെ പരാജയം കാണിക്കാൻ ഒരു വീഡിയോ,ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ പുതിയ അപേക്ഷ, തുടങ്ങി ധാരാളം അവകാശവാദങ്ങൾ മലയാള സമൂഹ മാധ്യമ ഇടങ്ങളിൽ കഴിഞ്ഞ ആഴ്ച സജീവമായിരുന്നു.

ശബരിമലയിലെ അരവണ നിര്‍മാണത്തിനുള്ള കരാര്‍ `കോയമാർക്ക്’ കൊടുത്തിട്ടില്ല
ശബരിമലയിലെ അരവണ പായസത്തിന്റെ ടെൻഡർ ഇപ്പോൾ യുഎഇ ആസ്ഥാനമായുള്ള കമ്പനിക്ക് നൽകിയെന്ന അവകാശപ്പെടുന്ന, അറബി എഴുത്തുകളുള്ള ഒരു ഉൽപ്പന്നതിന്റെ ഫോട്ടോയുള്ള, വൈറൽ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ശബരിമലയിലെ അരവണ ഉല്പാദിപ്പിക്കുന്നത് ക്ഷേത്ര പരിസരത്ത് തന്നെയാണ്.

വന്ദേ മാതരം വിളിക്കുന്ന വീഡിയോ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള T20 ലോകകപ്പ് സെമി ഫൈനലിന്റെതല്ല
വൈറലാകുന്ന വീഡിയോ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള T20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിന്റേതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോയിൽ മുദ്രാവാക്യം ഉയർത്തുന്നത് ഓസ്‌ട്രേലിയൻ താരമല്ല, ആരാധകനാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ.

ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ: പ്രചാരണം തെറ്റാണ്
ആയുഷ്മാന്‍ ഭാരത് പദ്ധതിക്കായി കേരളത്തില്‍ പുതിയ അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഇ-കാര്‍ഡ് ഉള്ളത് കൊണ്ട് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. അക്ഷയ സെന്റർ വഴി ABDM ഇ-കാര്‍ഡ് കൊടുക്കുന്നുണ്ടെങ്കിലും അതിനു ഇൻഷുറൻസുമായി ബന്ധമില്ല. സർക്കാർ കണ്ടെത്തുന്ന കുടുംബങ്ങൾക്കാണ് ആയുഷ്മാന്‍ ഭാരത് ഇൻഷുറൻസിന് അർഹതയുണ്ടാവുക. അല്ലാതെ അതിനു അപേക്ഷ ക്ഷണിക്കാറില്ല.

‘റൂം ഫോർ റിവർ’ പദ്ധതിയെ കളിയാക്കാൻ ഷെയർ ചെയ്യുന്ന പ്രളയ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല
ഞങ്ങളുടെ പരിശോധനയിൽ കേരളത്തിൽ നിന്നല്ല കന്യാകുമാരി ജില്ലയിൽ നിന്നാണ് ഈ വീഡിയോകൾ എന്ന് മനസിലായി. അത് കൊണ്ട് തന്നെ റൂം ഫോർ റിവർ പദ്ധതിയുമായി ഇതിനെ ബന്ധിപ്പിക്കാൻ കഴിയില്ല.

‘അന്യമതസ്ഥർക്ക്’ മാത്രം സ്വന്തം ഹോട്ടലിൽ മതഭ്രാന്തന്മാർ മലം വിളമ്പിയെന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്
സംഭവം നടന്നത് 2014 ൽ ആണെന്നും പ്രതികൾ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും മുകളിലുള്ള ഞങ്ങളുടെ വസ്തുതാ പരിശോധനയിൽ നിന്ന് വ്യക്തമാണ്. സാമുദായിക സൗഹാർദം തകർക്കാനാണ് സംഭവം വീണ്ടും ഷെയർ ചെയ്യുന്നത്. ചില തൊഴിലാളികളുടെ കൈ വൃത്തിയാക്കല്‍ അപര്യാപ്തമായത് കൊണ്ടാണ് ഇവരുടെ ഹോട്ടലിലെ ഭക്ഷണത്തിൽ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തിയത് എന്നാണ് അക്കാലത്തെ മാധ്യമ റിപോർട്ടുകൾ പറയുന്നത്. ഇതൊക്കെ കൊണ്ട് ഹോട്ടൽ ഉടമകൾ അന്യമതസ്ഥർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ മലംകലർത്തി കൊടുത്തുവെന്ന പോസ്റ്റിലെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.