കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ,പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിൽ തുടങ്ങിയവരും കേരളത്തിലെ പ്രളയം, ന്യൂയോർക്കിൽ കഞ്ചാവ് നിയമാനുസൃതമാക്കിയതും സമൂഹ മാധ്യമ ചർച്ചകളിൽ വന്നു.

Andaman and Nicobar ദ്വീപുകൾക്ക് നേതാജിയുടെ പേര് നൽകാൻ തീരുമാനിച്ചോ?
ആൻഡമാൻ ആൻഡ് നിക്കോബാർ ( Andaman and Nicobar) ദ്വീപുകളുടെ പേര് സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നാക്കാൻ തീരുമാനിച്ചിട്ടില്ല. ആ ദ്വീപ് സമൂഹത്തിലെ റോസ് ദ്വീപിനു മാത്രമാണ് സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകിയത്. ആ തീരുമാനം തന്നെ 2018ൽ എടുത്തതാണ്.
സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച സൈന്യമായ ആസാദ് ഹിന്ദ് ഫൗജിന്റെ പേര് ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ ഒരു പാലത്തിന് നൽകാനുള്ള തീരുമാനമാണ് അടുത്ത കാലത്ത് അമിത് ഷാ പ്രഖ്യാപിച്ചത്.

പാലാ ബിഷപ്പ് ഹൗസിൽ നടക്കുന്ന ക്ലീനിങ്ങ് എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ 2018ലേത്
ഈ ചിത്രങ്ങള്‍ 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ സമയത്ത് ഉള്ളതായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണം ബോധ്യപ്പെടുത്തുന്നു. പാലാ ബിഷപ്പ് ഹൗസിൽ നിന്നും ഇപ്പോൾ എടുത്ത പടമല്ല ഇത്.

കേരളത്തിൽ ഈ അടുത്ത ദിവസങ്ങളിൽ സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിട്ടുണ്ടോ?
കേരളത്തിലെ ചില ജില്ലകളിൽ തീവ്രമഴ പെയ്യുമെന്നും ശക്തമായ കാറ്റ് വീശുമെന്നും ജാഗ്രത നിർദേശം അധികാരികൾ നൽകിയിട്ടുണ്ട്. എന്നാൽ ഒരിടത്തും സൈക്ളോൺ ജാഗ്രത നിർദേശം നൽകിയിയിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാക്കുന്നു.

6 കഞ്ചാവ് തൈകൾ വെച്ച് പിടിപ്പിക്കാൻ അനുമതി നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചുവെന്ന പ്രചാരണം തെറ്റാണ്
ഞങ്ങളുടെ അന്വേഷണത്തിൽ 24 ന്യൂസിന്റെ വാർത്ത എഡിറ്റ് ചെയ്താണ് ഷെയർ ചെയ്യപ്പെടുന്നത്. അത് സംപ്രേക്ഷണം ചെയ്തത് ഏപ്രിൽ 1,2021നാണ്. ന്യുയോര്‍ക്കില്‍ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി നല്‍കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചുവെന്നാണ് വാർത്ത. ഇത് പ്രകാരം ഇനി മുതൽ ന്യൂയോർക്കിൽ സ്വന്തം വീട്ടിലും 6 കഞ്ചാവ് തൈകൾ വെച്ച് പിടിപ്പിക്കാൻ അനുമതി ഉണ്ട്. രാഷ്ട്രപതി ഒപ്പ് വെച്ചുവെന്ന് 24 ന്യൂസിന്റെ വിഡീയോയിൽ ഒരിടത്തും പറയുന്നില്ല.

കൽക്കരി വഹിക്കുന്ന ചരക്ക് ട്രെയിനിന്റെ പഴയ വീഡിയോ, ഇപ്പോഴുള്ളത് എന്ന അവകാശവാദവുമായി ഷെയർ ചെയ്യപ്പെടുന്നു
2021 ജനുവരിയിലെ ചരക്ക് ട്രെയിനിന്റെ ഒരു പഴയ വീഡിയോ, കൽക്കരി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രകാശ് ജാവദേക്കർ സമീപകാല വീഡിയോ എന്ന പേരിൽ തെറ്റായി പങ്കിട്ടു. ഈ ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് ചിലർ മലയാളത്തിൽ ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.