മലയാളത്തിൽ കഴിഞ്ഞ ആഴ്ച വൈറലായ വ്യാജ പ്രചാരണങ്ങളിൽ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രറ്ററെ മാറ്റുന്നതിന് വേണ്ടിയുള്ള സമരം മുതൽ പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അഫ്ഗാനിസ്ഥാനിൽ തടവിലായ മലയാളി യുവതികളെ കുറിച്ച് നടത്തിയ പരാമർശം വരെയുണ്ട്. പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ പ്രവർത്തകൻ പെട്രോൾ പമ്പ് തൊഴിലാളിയെ പിതാവിന്റെ കാൽ തല്ലിയൊടിച്ചു,ഐഷ സുൽത്താന ബംഗ്ലാദേശുകാരിയാണ്,പിണറായി വിജയൻ ഐഎസ് ഭീകരരെ പോരാളികൾ എന്ന് വിളിച്ചു,കാശ്മീരിൽ അനധികൃത കയ്യേറ്റക്കാരായ രോഹിൻഗ്യകൾ ഒഴിപ്പിച്ചു തുടങ്ങി എന്നൊക്കെയുള്ള പ്രചാരങ്ങൾ ഉണ്ടായിട്ടുണ്ട്.

സി പി എം നേതാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നു ഐഷാ സുൽത്താന പറഞ്ഞോ? ഒരു വസ്തുതാന്വേഷണം
സമൂഹ മാധ്യമങ്ങളിൽ ഐഷ സുൽത്താന സിപിഎമ്മിലെ ചില നേതാക്കൾ അവരോടു ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നു പറയുന്ന ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമായ പ്രചരണമാണ്. അത് മീഡിയവണും ഐഷാ സുൽത്താനയും വ്യക്തമാക്കി കഴിഞ്ഞു.

മുഖ്യമന്ത്രി ഐ എസ് ഭീകരരെ പോരാളികൾ എന്ന് വിശേഷിപ്പിച്ചോ: വസ്തുതാന്വേഷണം
കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയി ഐ. എസില്‍ ചേര്‍ന്ന ആൾക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോരാളികള്‍ എന്ന അർഥം വരുന്ന ഫൈറ്റേഴ്സ് എന്ന് വിളിച്ചതായി ഒരു പ്രചരണം.മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലെ ഒരു ചോദ്യത്തിന്റെ ഉത്തരമാണ് ഈ പോസ്റ്റുകൾ ആധാരം. എന്നാൽ അതിൽ ഒരിടത്തും മുഖ്യമന്ത്രി പോരാളികൾ (Fighters) എന്ന് പറഞ്ഞിട്ടില്ല.

ജമ്മു – കാശ്മീരിൽ റോഹിംഗ്യൻ മുസ്ലീമുകളുടെ വീടുകൾ തകർത്തോ? ഒരു അന്വേഷണം
ജമ്മു – കാശ്മീരിൽ അനധികൃത കടന്നുകയറ്റക്കാരായ റോഹിംഗ്യൻ മുസ്ലീമുകൾ പൊതു സ്ഥലം കയ്യേറി നിർമ്മിച്ച വീടുകളും അവർക്ക് മാത്രമായി നിർമ്മിച്ച റോഡുകളും പൊളിച്ചടുക്കാൻ തുടങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ സൂക്ഷ്മമായി പഠിച്ചപ്പോൾ വീഡിയോയ്‌ക്കൊപ്പം ഉന്നയിക്കപ്പെട്ട അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. ശ്രീനഗറിലെ ചില പ്രദേശങ്ങളിൽ നിന്ന് അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതാണ് ഈ വീഡിയോ. ഈ വീഡിയോയിൽ നീക്കം ചെയ്യുന്നത് റോഹിംഗ്യകളുടെ വീടുകൾ അല്ല

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു പെട്രോൾ പമ്പ് ജീവനക്കാരനായ പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി എം പ്രവർത്തകനായ മകൻ: പ്രചരണത്തിലെ വസ്തുത എന്ത്?
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു പെട്രോൾ പമ്പ് ജീവനക്കാരനായ പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി എം പ്രവർത്തകനായ മകൻ എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.കേരളാ കൗമുദിയുടെ സ്ക്രീൻഷോട്ട് എന്ന തരത്തിലാണ് ഇത് പ്രചരിപ്പിക്കുന്നത്. എന്നാൽ പടത്തിലുള്ള വാട്ടർമാർക്ക് മനോരമ ന്യൂസിന്റെതാണ്. കേരളാ കൗമുദി തന്നെ വാർത്ത നിഷേധിച്ചിട്ടുമുണ്ട്.ഇത്തരം ഒരു വാർത്ത മനോരമ ന്യൂസിൽ വന്നിട്ടില്ലെന്ന് മനോരമ ന്യൂസും വ്യക്തമാക്കി.

ഐഷ സുൽത്താന ബംഗ്ളാദേശുകാരിയോ? ഒരു അന്വേഷണം
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടക്കുന്ന സമരത്തിന് നേതൃത്വം നല്കുന്ന ഐഷാ സുൽത്താന ബംഗ്ളാദേശുകാരിയാണ് എന്ന് പറഞ്ഞു ഒരു പ്രചരണം നടക്കുന്നുണ്ട്.ഐഷ സുൽത്താന ബംഗ്ലാദേശുകാരിയല്ല. ലക്ഷദ്വീപിലെ ചെത്‍ലാത്ത് ദ്വീപുകാരിയാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.