
ഭിക്ഷ മാഫിയയ്ക്ക് കൊടുക്കാൻ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുവെന്നത് എന്ന രീതിയിൽ പങ്കിടുന്ന വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ്
കുട്ടികളെ ഭിക്ഷ മാഫിയയ്ക്ക് കൊടുക്കാൻ കൊണ്ടുപോവുന്ന, വീഡിയോ സ്ക്രിപ്റ്റ്ഡ് ആണ് എന്ന്, ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥ സംഭവം എന്ന രീതിയിൽ വ്യാജമായി അത് ഷെയർ ചെയ്യപ്പെടുന്നുവെന്നും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

ബംഗ്ലാദേശികളും റോഹിൻഗ്യകളും പ്രകടനം നടത്തുന്നുവെന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2019 ലേത്
അന്യ സംസ്‌ഥാന തൊഴിലാളികൾ പ്രകടനം നടത്തുന്ന വീഡിയോ 2019 ഡിസംബറിലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

CDB വൈസ് ചെയർമാനായി 2014ൽ ബിജെപി സ്ഥാനാർഥിയായി താനൂരിൽ മത്സരിച്ച നാരായണൻ മാസ്റ്ററെ നിയമിച്ചത് പിണറായി അല്ല
നാളികേര വികസന ബോർഡ് കേന്ദ്ര സർക്കാർ സ്ഥാപനമാണ്. അതിലാണ് നാരായണൻ മാസ്റ്റർ വൈസ് ചെയർമാനായി നിയമിതനായത്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Missionaries of Charityയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രം മരവിപ്പിച്ചോ? മമതാ ബാനർജിയുടെ ട്വീറ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ്
മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ അവകാശവാദം തെറ്റിദ്ധാരണാജനകമാണ്. ഇതിനെ ചുവടു പിടിച്ചാണ് മലയാളത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചിട്ടില്ല. പക്ഷേ FCRA രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി David Cameron വസതി ഒഴിയുന്ന ചിത്രം അദ്ദേഹം പ്രധാനമന്ത്രി ആവുന്നതിന് മുൻപ് 2007ൽ എടുത്തത്
ബ്രിട്ടാനിക്കയിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് 2010 മുതൽ 16 വരെയാണ് കാമറൂൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
2005ൽ കോൺസർവേറ്റിവ് പാർട്ടിയുടെ കക്ഷി നേതാവായി 2005 ൽ കാമറൂൺ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ വൈറലായ പോസ്റ്റിലെ ഫോട്ടോ എടുക്കുന്ന കാലത്ത് അദ്ദേഹം കോൺസർവേറ്റിവ് പാർട്ടിയുടെ കക്ഷി നേതാവായിരുന്നു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.