റഷ്യൻ സേനയുടെ ഉക്രൈൻ അധിനിവേശവും തിരഞ്ഞെടുപ്പുമാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ ചർച്ചകളിൽ നിറഞ്ഞു നിന്നത്.

ഉക്രൈനിയൻ മാധ്യമങ്ങൾ യുദ്ധ മരണങ്ങളെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പോസ്റ്റിന്റെ വാസ്തവം
റഷ്യയുടെ ഉക്രൈൻ അധിനിവേശതിന് വളരെ മുമ്പു തന്നെ പ്രസിദ്ധീകരിച്ച ഒരു വീഡിയോയാണ് മാധ്യമങ്ങൾ “സാധാരണക്കാരുടെ മരണങ്ങളെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് എന്ന് ഉപയോഗിക്കുന്നതെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ ദൃശ്യങ്ങൾ 2022 ഫെബ്രുവരി 4 മുതൽ ലഭ്യമാണ്, ഓസ്ട്രിയയിലെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിഷേധത്തിനിടെ റെക്കോർഡുചെയ്‌തതാണ് ഈ വീഡിയോ. റഷ്യയുടെ ഉക്രൈൻ അധിനിവേശം ഫെബ്രുവരി 24നാണ് ആരംഭിച്ചത്.

പാകിസ്ഥാൻ പാർലമെന്റിൽ മോദി അനുകൂല മുദ്രാവാക്യം എന്ന് അവകാശപ്പെടുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്
2020 ഒക്ടോബറിൽ ശബ്ദായമാനമായ അന്തരീക്ഷത്തിൽ നടന്ന സെഷനുശേഷം മതനിന്ദാ ഉൾകൊള്ളുന്ന ചിത്രങ്ങൾക്കെതിരെ നാഷണൽ അസംബ്ലി (NA) ഏകകണ്ഠമായി പ്രമേയം പാസ്സാക്കി.
ഇതിന്റെ വീഡിയോ ആണ്,ഉക്രൈൻ വിഷയത്തിൽ മോദിയുടെ നിലപാടിനെ അംഗീകരിച്ച് പാകിസ്ഥാൻ പാർലമെന്റ് അംഗങ്ങൾ ആർപ്പ് വിളിക്കുന്നുവെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

പെട്രോൾ പമ്പിലെ ഇന്നലത്തെ തിരക്കിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന രണ്ട് ചിത്രങ്ങളും 2012 ലേത്
പെട്രോൾ പമ്പിലെ ഇന്നലത്തെ തിരക്കിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന രണ്ട് ചിത്രങ്ങളും 2012 ലേത് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഒരു ചിത്രം ഗുഡ്ഗാവിൽ നിന്നുള്ളതും മറ്റേത് അഹമ്മദാബാദിൽ നിന്നുള്ളതുമാണ്.

പ്രധാനമന്ത്രി മോദി സന്ദർശക പുസ്തകത്തിൽ എഴുതുന്നതായി നടിക്കുകയായിരുന്നുവെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്
ഞങ്ങളുടെ അന്വേഷണത്തിൽ, “സന്ദർശക പുസ്തകത്തിൽ എഴുതുന്നതായി നടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ” എന്ന അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. വാസ്തവത്തിൽ, പ്രധാനമന്ത്രി മോദി എഴുതിയ സന്ദേശം വായിച്ച ശേഷം ഒപ്പിടുന്നതാണ് വീഡിയോയിൽ ഉള്ളത്. മുമ്പും പ്രധാനമന്ത്രി മോദി തന്നെ പലയിടത്തും സന്ദർശക പുസ്തകത്തിൽ സ്വന്തം സന്ദേശം എഴുതിയിട്ടുണ്ട്. അതേ സമയം മുമ്പേ എഴുതിയ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി ഒപ്പിടുക മാത്രം ചെയ്യുന്ന വീഡിയോകളും ഇൻറർനെറ്റിൽ ലഭ്യമാണ്.

EVMകളുടെ ദുരുപയോഗത്തെ കുറിച്ചുള്ള വീഡിയോ 2019ലേത്
ഞങ്ങളുടെ അന്വേഷണത്തിൽ, EVM ൽ ഏത് ബട്ടനിൽ കുത്തിയാലും താമര വിരിയും എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 2019ലേതാണ്. ആ വീഡിയോയിൽ ഒ വോട്ടർ ബിജെപിയുടെയും ബിഎസ്‌പിയുടെയും ചിഹ്നത്തിന് നേരെ ഒരുമിച്ച് കൈഅമർത്തുന്നത് കൊണ്ടാണിത് എന്ന് മനസിലായി. ആ വീഡിയോ ഉത്തർപ്രദേശിലെ ബിജ്‌നോറിലേതാണ്.