Friday, April 4, 2025

Fact Check

Fact Check: ബ്രിട്ടനിലെ ബാങ്കുകളിലെ ബിജെപി മന്ത്രിമാരുടെ രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്‌സ് പുറത്തുവിട്ടോ?

Written By Komal Singh, Translated By Sabloo Thomas, Edited By Pankaj Menon
Jul 19, 2024
banner_image

Claim
ബ്രിട്ടനിലെ ബാങ്കുകളിലെ മോദിയുടെയും മന്ത്രിമാരുടെയും രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്‌സ് പുറത്തുവിട്ടു.

Fact
ഇത്തരമൊരു പട്ടിക വിക്കിലീക്സ് പുറത്തുവിട്ടിട്ടില്ല.

ബ്രിട്ടനിലെ ബാങ്കുകളിലെ മോദിയുടെയും മന്ത്രിമാരുടെയും രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്‌സ് പുറത്തുവിട്ടുവന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.

“ബ്രിട്ടനിൽ സർക്കാർ മാറിയപ്പോൾ തന്നെ വെളിപാടുകൾ സംഭവിച്ചു തുടങ്ങി,” എന്നാണ് ആ ദീർഘമായ പോസ്റ്റ് ആരംഭിക്കുന്നത്.

“ഋഷി സുനക്കിൻ്റെ തോൽവിക്ക് ശേഷം മോദിയുടെയും മന്ത്രിമാരുടെയും കള്ളപ്പണം വെളിപ്പെട്ടു. 14 വർഷം കൊണ്ട് മോദിയുടെ മന്ത്രിമാരുടെ കള്ളപ്പണം നൂറിരട്ടി വർധിച്ചു,”എന്ന് പോസ്റ്റ് തുടർന്ന് പറയുന്നു. ബ്രിട്ടനിലെ രഹസ്യ ബാങ്കുകളിൽ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ ആദ്യ പട്ടിക വിക്കിലീക്സ് പുറത്തുവിട്ടു.
ആദ്യത്തെ 24 പേരുകൾ ഇപ്രകാരമാണ്,” എന്ന് പോസ്റ്റ് പറയുന്നു.

പോസ്റ്റിൽ പറയുന്ന ലിസ്റ്റ് താഴെ കൊടുക്കുന്നു:

(തുക ഡോളറിൽ)

1 – നരേന്ദ്ര മോദി (56800000000000)56.8 ലക്ഷം കോടി (LkCr), ₹ 4089 LkCr

2 – അമിത് ഷാ (780000000000)0.78 LkCr യുഎസ്ഡി, ₹ 56 LkCr

3 – സ്മൃതി സുബിയൻ ഇറാനി(15800000000000) 15.8 LkCr യുഎസ്ഡി, ₹ 1136 LkCr

4 – രാജ്നാഥ് സിംഗ്(8200000000000)8.2 LkCr യുഎസ്ഡി, ₹ 590 LkCr

5 – ജയ് ഷാ(15400000000000) ₹15.40LkCr 

6 – അനുരാഗ് താക്കൂർ (2890000000000)2.89 LkCr യുഎസ്ഡി,  ₹ 208LkCr

7 – നിർമല സീതാരാമൻ(900000000000) 0.9LkCr യുഎസ്ഡി,  ₹ 64.8LkCr

8 – പിയൂഷ് ഗോയൽ (1500000000000) 1.5 LkCr യുഎസ്ഡി,  ₹ 108LkCr

9 – ഗിരിരാജ് സിംഗ് (7500000000000)7.5LkCr യുഎസ്ഡി,  ₹ 540LkCr

10 – അശ്വനി വൈഷ്ണവ് (2800000000000)2.8LkCr യുഎസ്ഡി,  ₹  201LkCr

11 – ജ്യോതിരാദിത്യ സിന്ധ്യ (590000000000) 0.59LkC യുഎസ്ഡി,  ₹  42.4LkCr

12 – ഡോ മൻസുഖ് മാണ്ഡവ്യ (22000000000000) 22LkCr യുഎസ്ഡി,  ₹  1584Lk

13 – ജഗത് പ്രകാശ് നദ്ദ (7688800000000)7.6LkCr യുഎസ്ഡി,  ₹  167.2LkCr

14- ഷിരാജ്‌സിംഗ് ചൗഹാൻ (58211400000000)58.2LkCr യുഎസ്ഡി,  ₹   4190LkCr

15- മനോഹർ ലാൽ ഖട്ടർ(1980000000000)1.9LkCr യുഎസ്ഡി,  ₹ 137LkCr

16- കിരൺ റിജിജു (13580000000000)13.6LkCr യുഎസ്ഡി, ₹ 976LkCr

17- ജനറൽ വി കെ സിംഗ് (820000000000)0.82LkCr യുഎസ്ഡി, ₹ 59LkCr

18- അർജുൻ റാം മേഘ്‌വാൾ (1450000000000) 1.45LkCr യുഎസ്ഡി, ₹ 104LkCr

19- മീനാക്ഷി ലേഖി (2890000000000) 2.9LkCr യുഎസ്ഡി, ₹ 209LkCr

20 – കേശവ് പ്രസാദ് മൗര്യ (900000000000) 0.9LkCr യുഎസ്ഡി, ₹ 64.8LkCr

21- ദേവേന്ദ്ര ഫഡ്‌നാവിസ് (1500000000000) 1.5LkCr യുഎസ്ഡി, ₹ 108LkCr

22- യോഗി ആദിത്യ നാഥ് (3500000000000) 3.5LkCr യുഎസ്ഡി,  ₹ 252LkCr

  1. സഞ്ജീവ് കുമാർ ബാലിയാൻ (18900800000000)18.9LkCr യുഎസ്ഡി, Rs 1360LkC

“ശരി. കഴിഞ്ഞ 10 വർഷം കൊണ്ട് മോദിയുടെ കൊക്കർ രാജ്യത്തെ എത്രമാത്രം കൊള്ളയടിച്ചുവെന്ന് ഇപ്പോൾ മനസ്സിലായി. എല്ലാ രാജ്യസ്നേഹികളും രാജ്യതാൽപ്പര്യം മുൻനിർത്തി ഈ പോസ്റ്റ് ഫോർവേഡ് ചെയ്യുക…അഴിമതിക്കെതിരായ പോരാടുക,” പോസ്റ്റ് ഉപസംഹരിക്കുന്നു.

Noorudheendoha Noor's Post
Noorudheendoha Noor’s Post

 ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

ഇവിടെ വായിക്കുക:  Fact Check: തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നല്ല ഈ പ്രളയ ദൃശ്യം

Fact Check/Verification

ഈ അവകാശവാദം പരിശോധിക്കാൻ, ഞങ്ങൾ ഗൂഗിളിൽ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. എന്നാൽ വിക്കിലീക്സ് ഇത്തരമൊരു പട്ടിക പുറത്തുവിട്ടതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളൊന്നും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന്, ഞങ്ങൾ വിക്കിലീക്‌സിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡി ഹാൻഡിലുകളും വെബ്‌സൈറ്റും പരിശോധിച്ചു. അവിടെയും അത്തരത്തിലുള്ള ഒരു ലിസ്റ്റിനെ ക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവും ലഭിച്ചില്ല.

Courtesy: WikiLeaks
Courtesy: WikiLeaks

അന്വേഷണത്തിനിടെ, ഞങ്ങൾ X-ൽ ബന്ധപ്പെട്ട കീവേഡുകൾ സേർച്ച് ചെയ്തപ്പോൾ, സമാനമായ അവകാശവാദത്തോടെയുള്ള നൂറുകണക്കിന് പോസ്റ്റുകൾ കണ്ടെത്തി. 2011 മുതൽ, വിക്കിലീക്‌സ് പുറപ്പെടുവിച്ചുവെന്ന് അവകാശപ്പെടുന്ന വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരുകലുള്ള ഇത്തരം ലിസ്റ്റുകൾ പങ്കിടുന്നുണ്ട് എന്ന് ഞങ്ങൾ കണ്ടെത്തി. ഈ അവകാശവാദം യഥാക്രമം  201120122013201420152016 എന്നീ വർഷങ്ങളിലും വിവിധ നേതാക്കളുടെ പേരുകളിൽ പങ്കിട്ടിരുന്നു.

Courtesy: fb/Gajab.ka.shayr
Courtesy: fb/Gajab.ka.shayr

അന്വേഷണത്തിൽ, 2011-ലാണ് ഇത്തരത്തിലുള്ള പട്ടിക ആദ്യമായി വൈറലായതെന്ന് ഞങ്ങൾ കണ്ടെത്തി. അന്നത്തെ കേന്ദ്രസർക്കാരിലെ (യുപിഎ) മന്ത്രിമാരുടെ പേരുകൾ ആ പട്ടികയിലുണ്ടായിരുന്നു. അന്ന്, വിക്കിലീക്സ് ഇത്തരത്തിലുള്ള പട്ടിക വ്യാജമാണെന്ന് പ്രഖ്യാപിച്ചിരുന്നു.


Courtesy: X/@wikileaks

Courtesy: X/@wikileaks

ഇവിടെ വായിക്കുക:Fact Check: കൊച്ചു പെൺകുട്ടി പാടുന്ന ദൃശ്യം കൃത്രിമമാണ്

Conclusion

അന്വേഷണത്തിലൂടെ, ഞങ്ങൾ വിക്കിലീക്‌സിൻ്റെ പേരിൽ പ്രചരിക്കുന്ന ഈ അവകാശവാദം വ്യാജമാണെന്ന നിഗമനത്തിലെത്തി.

Result: False

Sources
Official X handle of Wikileaks
Official Website of Wikileaks

(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ്. അത് ഇവിടെ വായിക്കാം)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,672

Fact checks done

FOLLOW US
imageimageimageimageimageimageimage