മോഹൻ ലാൽ ചിത്രം എമ്പുരാനും വഖഫ് നിയമവുമായിരുന്നു ഈ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയം.

എമ്പുരാൻ സിനിമയിൽ നിന്നും ഒഴിവാക്കിയ രംഗങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു സിനിമയിലേത്
എമ്പുരാനിൽ നിന്നും ഒഴിവാക്കിയ രംഗങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത് സബർമതി റിപ്പോർട്ട് എന്ന ഹിന്ദി ചിത്രത്തിലെ രംഗങ്ങളാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

സ്വന്തം മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ മുസ്ലീം പുരുഷൻ: വസ്തുതയെന്ത്?
ഒരു മുസ്ലീം പുരുഷൻ മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കി എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഞങ്ങൾക്ക് ലഭിച്ച തെളിവുകൾ വ്യക്തമാക്കുന്നു.

ദീപിക പദുകോൺ നടുവിരൽ കാണിക്കുന്നത് സംഘപരിവാർ പ്രവർത്തകരെയല്ല
ദീപിക പദുകോൺ നടുവിരൽ കാണിക്കുന്നത് സംഘപരിവാർ പ്രവർത്തകരെയല്ല മറിച്ച് സ്പെയിനിൽ പത്താൻ സിനിമയുടെ ഷൂട്ടിങ്ങിൻ്റെ ചിത്രങ്ങൾ പകർത്തിയ പാപ്പരാസികളെയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

വഖഫ് ബില്ലിനെതിരെയുള്ള പ്രതിഷേധം ഉത്തർപ്രദേശിൽ അടിച്ചമർത്തുന്നതാണോ വീഡിയോയിൽ?
2019 ൽ ഗോരഖ്പൂരിൽ നടന്ന പൗരത്വ നിയമത്തിന്റെ ദേഭഗതിയ്‌ക്കെതിരായ പ്രതിഷേധമാണ് വഖഫ് നിയമ ഭേദഗതിയ്ക്ക് എതിരെയുള്ള പ്രതിഷേധം എന്ന രീതിയിൽ പങ്കിടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.