കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയും ബംഗ്ലാദേശ് കലാപവും വയനാട് ഉരുൾപൊട്ടലുമായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഏറ്റവും കൂടുതൽ വ്യാജ പ്രചരണങ്ങളും കഴിഞ്ഞ ആഴ്ചയിൽ എന്ന പോലെ ഈ ആഴ്ചയും ഈ വിഷയങ്ങളെ കുറിച്ചായിരുന്നു.

Fact Check: സിപിഎം ഗ്രാമ പഞ്ചായത്ത് മെമ്പർ ദുരിതാശ്വാസ സാധനങ്ങൾ കടത്തിയോ?
ദുരിതാശ്വാസ സാധനങ്ങൾ കടത്തി എന്ന ആരോപണം നേരിടുന്ന വനിത സിപിഎം അംഗം അല്ല. അവർ മുസ്‌ലിംലീഗിന്റെ ഗ്രാമ പഞ്ചായത്ത് അംഗമാണ്.

Fact Check: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ഫെബ്രുവരിയിലേത്
ബംഗ്ലാദേശിൽ പുതിയ സർക്കാർ വരുന്നതിന് മുമ്പുള്ളതാണ് ഇന്ത്യൻ സാധനം ഉണ്ടെങ്കിൽ അത് നശിപ്പിക്കുക എന്ന ആഹ്വാനം ചെയ്യുന്ന വീഡിയോ.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Fact Check: കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖയുണ്ട്
കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖയുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആ ശാഖ ദുരന്തത്തിന് ശേഷം താത്ക്കാലികമായി മേപ്പാടിയിലേക്ക് മാറ്റി.

Fact Check: കെനിയൻ താരത്തെ സ്പാനിഷ് താരം സഹായിച്ചത് പാരീസ് ഒളിംപിക്‌സിൽ അല്ല
സ്പാനിഷ് കായിക താരം ഇവാൻ ഫെർണാണ്ടസ് 2012 ലെ ക്രോസ്-കൺട്രി ഓട്ടത്തിൽ കെനിയൻ റണ്ണർ ആബേൽ മുത്തായ്യയെ സഹായിക്കുന്ന ദൃശ്യമാണ് 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ സംഭവിച്ചത് എന്ന പേരിൽ പങ്കിടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.