കർഷക സമരവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഈ ആഴ്ചയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. അബുദാബി ക്ഷേത്രം ഒരു ബിജെപി നേതാവിനോടൊപ്പം കെ ടി ജലീൽ സന്ദർശിച്ചത്. ഗോധ്ര കേസിലെ പ്രതിയുടേത് എന്ന പേരിൽ ഒരു ഫോട്ടോ എന്നിവയും കഴിഞ്ഞ ആഴ്ച്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.

Fact Check: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നല്ല
ചിത്രം ഇപ്പോൾ നടക്കുന്ന കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടതല്ല. ” ഫോട്ടോ 2013 ജൂണിൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്നുള്ളതാണ്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിൻ്റെ 29-ാം വാർഷികമായ “ഗല്ലുഘര ദിവസിൽ” എടുത്ത ഫോട്ടോയാണിത് .

Fact Check: ദേശീയ പതാകയെ കർഷകർ അപമാനിച്ചെന്ന പ്രചരണം തെറ്റ്
കാനഡയിലെ ടൊറൻ്റോയിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ ഖലിസ്ഥാൻ അനുകൂലികൾ ദേശീയ പതാകയെ അനാദരിക്കുന്ന ഒരു പഴയ വീഡിയോയാണ് കർഷക സമരത്തിൽ നിന്നും എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Fact Check: അബുദാബി ക്ഷേത്രത്തിൽ കെ ടി ജലീലിനൊപ്പമുള്ളത് ഉത്തർപ്രദേശ് ബിജെപി നേതാവല്ല
മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ സിപിഎം നേതാവ് കെ ടി ജലീലിനൊപ്പം ഫോട്ടോയിൽ ഉള്ളത്, ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരി അല്ലെന്ന് ഞങ്ങളുടെ അന്വേഷത്തിൽ തെളിഞ്ഞു. ഫോട്ടോ അബുദാബിയിലെ ക്ഷേത്രത്തിൽ നിന്നുള്ളതാണ്.

Fact Check: ഗോധ്ര ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിയുടേതല്ല ഈ പടം
2002-ലെ ഗോധ്ര ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രോസിക്യൂട്ടർ ആർസി കോഡേക്കർ, തന്നെ പ്രതിയായി തെറ്റായി ചിത്രീകരിക്കുന്ന പോസ്റ്റുകൾക്ക് എതിരെ സൈബർ ക്രൈം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Fact Check: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറിയോ?
പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ അവസാന പ്രാർത്ഥനാ സമ്മേളനത്തിൽ സംഘടിപ്പിച്ച തലപ്പാവ് ലംഗറിൻ്റെ ഏകദേശം രണ്ട് വർഷം പഴക്കമുള്ള വീഡിയോ കർഷകരുടെ പ്രതിഷേധത്തിന്റേത് എന്ന പേരിൽ തെറ്റായി പങ്കിട്ടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.