കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുര്‍ഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എന്ന പേരിൽ ഒരു പോസ്റ്റ്. ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തര്‍പ്രദേശിലെ എംഎല്‍എ മര്‍ദ്ദിക്കുന്ന ദൃശ്യമെന്ന പേരിൽ ഒരു വീഡിയോ. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ. ജ്യൂസിൽ തുപ്പി ഹലാലാക്കിയ കടക്കാരനെ സായിപ്പ് തല്ലി എന്ന പേരിലൊരു വീഡിയോ. ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണം ഇതൊക്കെയായിരുന്നു.

Fact Check: കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുർഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റാണ്
2019ല്‍ ചങ്ങനാശേരിയില്‍ നടന്ന ദുര്‍ഗാവാഹിനി പദസഞ്ചലനത്തിന്റെ ചിത്രത്തില്‍ സീനയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വൈറല്‍ പോസ്റ്റ് നിര്‍മിച്ചിട്ടുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Fact Check: ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിക്കുന്ന രംഗമല്ലിത്
വീഡിയോയിൽ മറ്റൊരാളെ മർദ്ദിക്കുന്ന പ്രതി ബിജെപി എംഎൽഎയല്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

Fact Check: നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോയല്ലിത്
ഗുജറാത്തിലെ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെവീഡിയോയാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: ജ്യൂസിൽ തുപ്പിയ കടക്കാരനെ സായിപ്പ് തല്ലിയെന്ന വീഡിയോയുടെ വാസ്തവം
ഗാസ സ്വദേശിയായ അബു സുബൈദയുടെ പ്രാങ്ക് വീഡിയോയാണ്,ജ്യൂസിൽ തുപ്പി ഹലാലാക്കിയ കടക്കാരനെ സായിപ്പ് തല്ലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ഊരാളുങ്കൽ ഏറ്റെടുത്ത സർക്കാരിന്റെ 12 നിർമ്മാണങ്ങൾ തകർന്നോ?
ലിസ്റ്റിൽ പറയുന്ന മൂന്ന് പ്രവർത്തികൾ മാത്രമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർവഹിച്ചത് എന്ന് ഞങളുടെ അന്വേഷണത്തിൽ ബോധ്യമായി.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.