Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇന്ത്യ പാക് സംഘർഷത്തിന്റെ ബാക്കിപത്രവും പാക് ചാര വനിതയായി സംശയിക്കപ്പെട്ട ജ്യോതി മൽഹോത്രയുടെ അറസ്റ്റും കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചരണങ്ങളിൽ നിറഞ്ഞു നിന്നു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസായിരുന്നു സമൂഹ മാധ്യമങ്ങളിൽ ധാരാളം ചർച്ച ചെയ്യപ്പെട്ട മറ്റൊരു വ്യക്തി.

പ്രശാന്ത് രഘുവംശം പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞ ഹിന്ദി വാചകം തെറ്റായി വിവർത്തനം ചെയ്തോ?
ഇന്ത്യയുമായുളള വെടിനിര്‍ത്തലിനെ കുറിച്ച് താന്‍ അറിഞ്ഞത് രാവിലത്തെ നീന്തലിനിടെയാണെന്നും ഷെഹബാസ് ഷരീഫ് പറഞ്ഞതായുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പ്രശാന്ത് രഘുവംശത്തിന്റെ റിപ്പോർട്ട് ശരിയായിരുന്നു. അദ്ദേഹം ഞാൻ ഉറക്കത്തിലായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത് തെറ്റായി നീന്തുക എന്ന് റിപ്പോർട്ട് ചെയ്തതാണ് എന്ന പോസ്റ്റുകൾ വ്യാജമാണ്.

ലൗ ജിഹാദ് പരാമർശം നടത്തിയ ബിജെപി നേതാവ് വേദിയിൽ കുഴഞ്ഞു വീണു മരിച്ചോ?
വഡോദരയിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വേദിയിൽ കുഴഞ്ഞുവീഴുന്നതിന്റെ ഈ വീഡിയോ പഴയതാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അവകാശവാദവും അടിസ്ഥാനരഹിതമാണ്.

റിയാസ് ശിലാഫലകങ്ങൾ മാത്രം ഉദ്ഘാടനം ചെയ്യുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം എന്ത്?
തിരുവനന്തപുരത്തെ നാറാണിയിൽ നിർമ്മാണം പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉത്ഘാടനം മന്ത്രി നിർവ്വഹിച്ച ശേഷം ശിലാഫലകങ്ങൾ അദ്ദേഹം അനാച്ഛാദനം ചെയ്യുന്ന ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

എൻഐഎ അറസ്റ്റ് ചെയ്ത 16 ഭീകരപ്രവർത്തകരിൽ ഒരാളാണോ ചിത്രത്തിൽ

കുവൈറ്റിൽ മലയാളി ആക്രമിക്കപ്പെട്ടുന്ന വീഡിയോ 2020ലേത്
മോദിയുടെ വീഡിയോ ഷെയർ ചെയ്തതിന് കുവൈറ്റിൽ മലയാളി അക്രമിക്കപ്പെട്ടുവെന്ന് പേരിൽ പ്രചരിക്കുന്ന വീഡിയോ 2020ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Runjay Kumar
October 1, 2025
Sabloo Thomas
August 29, 2025
Sabloo Thomas
August 13, 2025