മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചുവെന്ന പ്രചരണം. മൂവാറ്റുപുഴ നിർമ്മല കോളേജ് ക്യാമ്പസിലെ വിശ്രമ മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കാത്തതിന് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ തടഞ്ഞുവച്ച സംഭവതിന് പിന്നാലെ പ്രിന്‍സിപ്പാളിന്റെ വീട്ടിൽ റീത്ത് വെച്ചുവെന്ന് രീതിയിൽ ഒരു പോസ്റ്റ്. സ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അലിഗഡ് കോടതിയില്‍ നിന്നും എന്ന പേരിൽ ഒരു വീഡിയോ. കേരളത്തിലെ വയലിൽ കണ്ടെത്തിയ മുതല എന്ന പേരിൽ ഒരു ഫോട്ടോ ഇതൊക്കെയായിരുന്നു ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ.

Fact Check: മുസ്ലിം സമുദായത്തിന് മാത്രമായി പോലീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചോ?
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. സംവരണ തസ്തിക നികത്താൻ മുസ്ലിം സമുദായത്തിൽ മതിയായ അപേക്ഷകര്‍ ഇല്ലാതെ വന്നപ്പോൾ, എന്‍സിഎ പ്രകാരം ഇന്ത്യ റിസർവ് ബറ്റാലിയൻ വിഭാഗത്തിലേക്ക് മുസ്ലീം സംവരണം അപേക്ഷ ക്ഷണിക്കുന്ന വിജ്ഞാപനമാണിത്.

Fact Check: നിർമ്മല കോളേജ് പ്രിൻസിപ്പലിന്റെ വീട്ടിൽ റീത്ത് വെച്ചോ?
ഈ പടം 2018 മുതൽ പ്രചാരത്തിലുണ്ട് എന്ന് അന്വേഷണത്തിൽ നിന്നും ബോധ്യമായി.

Fact Check: സ്പിറ്റ് ജിഹാദിൻ്റെ ദൃശ്യങ്ങൾ അല്ല വീഡിയോയിൽ
സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അവകാശപ്പെടുന്നത് പോലെ വൈറലായ വീഡിയോയിൽ സംഭവത്തിന് വർഗീയമായ കരണങ്ങളില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. 2018-ൽ സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് വികാസ് ഗുപ്തയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ് അയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. വികാസ് ഗുപ്ത മുസ്ലീം സമുദായത്തിലെ അംഗമല്ല.

Fact Check: വയലിൽ കണ്ടെത്തിയ മുതലയുടെ ഫോട്ടോ കേരളത്തിൽ നിന്നല്ല
കേരളത്തിലെ വയലിൽ കണ്ടെത്തിയ മുതലയുടെ ഫോട്ടോ എന്ന പേരിൽ പ്രചരിക്കുന്നത് തെലങ്കാനയിൽ നിന്നുള്ള ഫോട്ടോയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.