Wednesday, April 23, 2025
മലയാളം

Fact Check

വീഡിയോയിൽ ഉള്ളത് താലിബാൻ Chief Secretary അല്ല

banner_image

താലിബാൻ ചീഫ് സെക്രട്ടറിയുടേത് (Chief Secretary)  എന്ന പേരിൽ ഒരു വീഡിയോ  വൈറലാവുന്നുണ്ട്. 

“ആർ.എസ്.എസ്സും, ബി.ജെ.പിയും ഇന്ത്യയിൽ അതിശക്തമാണെന്ന് താലിബാൻ അംഗീകരിക്കുന്നു. അതു കൊണ്ടു തന്നെ ഒരു രാജ്യത്തിനും ഇന്ത്യയെ ആക്രമിക്കാൻ കഴിയില്ല.

അതു സാധ്യമാകണമെങ്കിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് നീക്കണം. താലിബാൻ ചീഫ് സെക്രട്ടറി പറയുകയാണ്.മുഴുവൻ വീഡിയോയും കാണുക.RSS ൽ അഭിമാനിക്കുന്നു” എന്നാണ് വീഡിയോ പറയുന്നത്.

Kumar S എന്ന അക്കൗണ്ടിൽ നിന്നുള്ള വീഡിയോയ്ക്ക് ഞങ്ങൾ കണ്ടപ്പോൾ  783 ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

  Fact Check/Verification

 താലിബാൻ ചീഫ് സെക്രട്ടറിയുടെ ഈ അവകാശവാദം അന്വേഷിക്കാൻ, ഞങ്ങൾ വീഡിയോയെ കീഫ്രെയിമുകളായി വിഭജിച്ചു. അതിൽ ഒരു  കീഫ്രെയിം  ഗൂഗിളിൽ തിരഞ്ഞു. 

അപ്പോൾ യൂട്യൂബിൽ വൈറൽ വീഡിയോയുടെ പതിപ്പ്  ഞങ്ങൾക്ക് കിട്ടി. ”Inteha Pasand Hinduon Ka Asal Ajenda Kya Hai ? Khalid Mehmood Abbasi Nwaa Studios” അതിൽ എഴുതിയിരിക്കുന്നത് കാണാം.

https://www.youtube.com/watch?v=7p-1nS1LLMc&feature=emb_imp_woyt

NWAA സ്റ്റുഡിയോ എന്ന കീവേർഡ്  ഉപയോഗിച്ച് ,തിരഞ്ഞപ്പോൾ  2019 ഡിസംബർ 16 ന് NWAA സ്റ്റുഡിയോയുടെ പങ്കിട്ട ഒരു ഫേസ്ബുക്ക് വീഡിയോ ഞങ്ങൾ കണ്ടെത്തി. 

 ഖാലിദ് മെഹ്മൂദ് അബ്ബാസിയുടെ ഹ്രസ്വ വീഡിയോ ക്ലിപ്പുകൾ എന്ന പേരുള്ള ഒരു പ്ലേലിസ്റ്റിലേക്ക്  ഫേസ്ബുക്ക് വീഡിയോ ചേർത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിൽ നിന്നും  വീഡിയോയിലെ വ്യക്തിയുടെ പേര് ‘ഖാലിദ് മെഹ്മൂദ് അബ്ബാസി’ ആണെന്ന് ഞങ്ങൾക്ക്  മനസിലായി.

മേൽപ്പറഞ്ഞ യൂട്യൂബ് വീഡിയോയുടെ വിവരണത്തിൽ ‘ഖാലിദ് മെഹ്മൂദ് അബ്ബാസിയുടെ’ വ്യക്തിഗത യൂട്യൂബ് ചാനലിലേക്കുള്ള ഒരു ലിങ്കും പങ്കുവച്ചിട്ടുണ്ട്. ഖാലിദ് മെഹ്മൂദ് അബ്ബാസി തന്റെ യൂട്യൂബ് ചാനലിൽ സ്വയം ഒരു പാകിസ്ഥാൻ പൗരനാണെന്ന് സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഇസ്ലാമിക് വെബ്സൈറ്റും അബ്ബാസി തന്റെ യൂട്യൂബ് ചാനലുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

ഖാലിദ് മെഹ്മൂദ് അബ്ബാസിയുടെ സ്വകാര്യ യൂട്യൂബ് ചാനലിലെ മിക്ക വീഡിയോകളിലും പാകിസ്താനെക്കുറിച്ച് പരാമർശിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ഇത് അബ്ബാസി താലിബാൻ ചീഫ് സെക്രട്ടറിയല്ല, പാകിസ്താൻ ആസ്ഥാനമായുള്ള ഇസ്ലാമിക പണ്ഡിതനാണെന്ന് വ്യക്തമാക്കുന്നു.

തുടർന്ന്  താലിബാന്റെ ചീഫ് സെക്രട്ടറി ആരാണെന്ന് അറിയാൻ ഞങ്ങൾ ശ്രമിച്ചു. ഇതിനായി ഞങ്ങൾ Google- ൽ  ഇംഗ്ലീഷിലുള്ള നിരവധി കീവേഡുകൾ തിരഞ്ഞു.

പക്ഷേ താലിബാൻ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി (Chief Secretary) എന്ന ഒരു പോസ്റ്റിനെയും കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവും കണ്ടെത്താൻ കഴിഞ്ഞില്ല. 2021 ഓഗസ്റ്റ് 18 ന് ഇതേ വിഷയത്തിൽ ബിബിസി ( BBC) പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, ഉന്നത താലിബാൻ നേതാക്കളുടെ പേരുകളും അവരുടെ സ്ഥാനങ്ങളും സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.

വായിക്കാം:വീഡിയോയിലുള്ളത് കൊച്ചിയിലെ 33 വയസ്സുകാരൻ അല്ല

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ, താലിബാൻ ചീഫ് സെക്രട്ടറി ( (Chief Secretary) ബിജെപിയും ആർഎസ്എസും  ഇന്ത്യയിൽ  അതിശക്തമാണെന്ന്  വിശേഷിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. താലിബാന് ചീഫ് സെക്രട്ടറി ഇല്ലെന്ന് മാത്രമല്ല, വീഡിയോയിൽ കാണുന്ന പാക് പണ്ഡിതനും താലിബാനുമായി നേരിട്ട് ബന്ധമില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നു.

ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം മുൻപ് ഈ അവകാശവാദം  പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.

Result: Misleading/Partly False

Sources

Facebook post by NWAA Studios

Khalid Mehmood Abbasi’s YouTube channel


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.