Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഓണത്തോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം.
അന്ത്യോദയ അന്ന യോജന റേഷൻ കാർഡ് ഉടമകൾക്കും മാത്രമാണ് സൗജന്യ ഭക്ഷ്യ കിറ്റ്.
ഓണത്തോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്ന് ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
“ഓണം പ്രമാണിച്ച്, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണ കിറ്റിന്റെ വിതരണ തീയ്യതികൾ. ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളിൽ എ.എ.ഐ (മഞ്ഞ) കാർഡുടമകൾക്കുള്ള കിറ്റുകൾ വിതരണം നടത്തും. ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളിൽ പി.എച്ച്.എച്ച്(പിങ്ക്) കാർഡുടമകൾക്കും. ഓഗസ്റ്റ് 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുടമകൾക്കും…സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം നടത്തും…സെപ്റ്റംബർ 4, 5, 6, 7 എന്നീ തീയതികളിൽ നിശ്ചയിക്കപ്പെട്ട തീയതികളിൽ വാങ്ങാൻ കഴിയാത്ത എല്ലാ കാർഡുടകൾക്കും കിറ്റ് വാങ്ങാവുന്നതാണ്,” എന്നാണ് പ്രചരിക്കുന്ന വീഡിയോയിലെ വിവരണം.

യൂട്യൂബിൽ ആരംഭിച്ച ഈ പ്രചരണം വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ സജീവമായി നടക്കുന്നുണ്ട്. ഈ അവകാശവാദം പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈനിലും (+91-9999499044) ബന്ധപ്പെട്ടിരുന്നു.

ഇവിടെ വായിക്കുക: ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ എയർ കണ്ടീഷൻ വിശ്രമ മുറിയല്ലിത്
‘ഞങ്ങൾ സൗജ്യന്യ ഓണകിറ്റ്’ എന്നൊരു കീവേഡ് സേർച്ച് നടത്തി. അപ്പോൾ ഓഗസ്റ്റ് 14, 2025ലെ പൊതുവിതരണ ഉപഭോക്തൃ സേവന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു.
“2025ലെ ഓണവുമായി ബന്ധപ്പെട്ട് എല്ലാ AAY കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം നടത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 26 മുതലാണ് AAY കാർഡുടമകൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ന്യായ വില കടകൾ വഴി (റേഷൻ കടകൾ) വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. എന്നാൽ എല്ലാ വിഭാഗം കാർഡുകൾക്കും (AAY, PHH, NPNS, NPS ) സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ ചില സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും വാസ്തവ വിരുദ്ധവും തെറ്റായ പ്രചാരണവുമാണ്. പൊതുവിതരണ വകുപ്പ് ഇത്തരത്തിലുള്ള തീരുമാനം എടുക്കുകയോ, വാർത്ത നൽകുകയോ ചെയ്തിട്ടില്ല. 2025 ഓണവുമായി ബന്ധപ്പെട്ട് AAY കാർഡുകൾക്ക് മാത്രമായിരിക്കും സൗജന്യ കിറ്റ് വിതരണം ഉണ്ടായിരിക്കുകയുള്ളു എന്ന് അറിയിക്കുന്നു. കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ ആരംഭിക്കുന്നതായിരിക്കും,” എന്നാണ് പോസ്റ്റ് പറയുന്നത്.
അതിൽ നിന്നും ഈ പ്രചരണം വ്യാജമാണെന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയതാണെന്ന് ബോധ്യപ്പെട്ടു.

ഓണത്തോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം എന്ന അവകാശവാദം തെറ്റാണെന്ന് സ്ഥിരീകരിക്കുന്ന ഒരു കുറിപ്പ് കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫാക്ട് ചെക്ക് യൂണിറ്റും ഈ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
“ഓണത്തോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. സംസ്ഥാന സർക്കാർ എല്ലാ അന്ത്യോദയ അന്ന യോജന (AAY) റേഷൻ കാർഡ് ഉടമകൾക്കും മാത്രമാണ് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്,” ഫാക്ട് ചെക്ക് യൂണിറ്റ് അവരുടെ വെബ്സൈറ്റിൽ ഓഗസ്റ്റ് 16,2025ന് പ്രസിദ്ധീകരിച്ച കുറിപ്പ് പറയുന്നു.
“ഈ കിറ്റുകളുടെ വിതരണം ഓഗസ്റ്റ് 26 മുതൽ ന്യായവില കടകൾ (റേഷൻ കടകൾ) വഴി ആരംഭിക്കും. എല്ലാ വിഭാഗം കാർഡുകളായ AAY, PHH, NPN, NPNS എന്നിവയ്ക്ക് കിറ്റ് വിതരണം നടത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണ്. അതിനാൽ, എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുമെന്ന പ്രചരണത്തിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് സർക്കാർ അറിയിച്ചു,” കുറിപ്പ് തുടരുന്നു.

അന്ത്യോദയ അന്ന യോജന (AAY) എന്നത് ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഒരു ഭക്ഷ്യസുരക്ഷാ പദ്ധതിയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2000-ൽ ആരംഭിച്ച ഈ പദ്ധതി, പൊതുവിതരണ സമ്പ്രദായത്തിലൂടെയാണ് നടപ്പിലാക്കുന്നത്.
2019ലെ കോവിഡ് മഹാമാരി കാലത്തിന് ശേഷം സംസ്ഥാന സർക്കാർ റേഷൻ കാർഡുള്ള എല്ലാവർക്കും സൗജന്യ ഓണ കിറ്റ് കൊടുത്തിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന്, 2023 മുതൽ അത് അന്ത്യോദയ അന്ന യോജന പദ്ധതിയിൽ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി.
തുടർന്ന് നടത്തിയ മറ്റൊരു കീ വേർഡ് സെർച്ചിൽ 2022-ലെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ കൊല്ലത്തേത് എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് മനസ്സിലാവും. ഇപ്പോൾ പ്രചരിക്കുന്ന സൗജന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തിയതി ഉൾപ്പെട്ടെയുള്ള വിവരങ്ങൾ 2022 ഓഗസ്റ്റ് 19-ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച വാർത്തയിൽ കണ്ടത്താൻ കഴിഞ്ഞത് കൊണ്ട് അത് വ്യക്തമാണ്.

ഇവിടെ വായിക്കുക:ശാസ്താംകോട്ട ക്ഷേത്രത്തിലെ പരമ്പരാഗത ‘വാനര സദ്യ’ എന്ന പേരിൽ പ്രചരിക്കുന്ന പടം എഐ നിർമ്മിതമാണ്
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സൗജന്യ ഭക്ഷ്യ കിറ്റ് കിട്ടുമെന്ന വാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അന്ത്യോദയ അന്ന യോജന റേഷൻ കാർഡ് ഉടമകൾക്ക് മാത്രമാണ് സൗജന്യ ഭക്ഷ്യ കിറ്റ്. ഇപ്പോൾ പ്രചരിക്കുന്നത് 2022-ലെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എന്നും മനസ്സിലായി.
Sources
Facebook post by Department of Civil Supplies & Consumer Affairs, Kerala on August 14,2025
Note in PRD fact check website on August 16,2025
News report by India Today on August 19,2022
Sabloo Thomas
October 11, 2025
Sabloo Thomas
October 7, 2025
Sabloo Thomas
September 1, 2025