Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckWeekly Wrap: റാണി സോയമോയി,മൊബൈൽ ഫോൺ നിരോധനം,റിപ്പബ്ലിക്ക് ദിനത്തിലെ ഫ്ളോട്ടുകൾ,ബാർബർ ഷോപ്പിന്റെ പ്രവർത്തനം തുടങ്ങിയവയെ കുറിച്ചൊക്കെയുള്ള...

Weekly Wrap: റാണി സോയമോയി,മൊബൈൽ ഫോൺ നിരോധനം,റിപ്പബ്ലിക്ക് ദിനത്തിലെ ഫ്ളോട്ടുകൾ,ബാർബർ ഷോപ്പിന്റെ പ്രവർത്തനം തുടങ്ങിയവയെ കുറിച്ചൊക്കെയുള്ള വ്യാജ പ്രചാരണങ്ങൾ

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

മലപ്പുറം ജില്ലാ കളക്ടർ  റാണി സോയമോയി എന്ന പേരിലെ ഒരു സാങ്കല്പിക കഥാപാത്രം, റിപ്പബ്ലിക്ക് പരേഡിലെ ഫ്ളോട്ടുകൾ, അഫ്‌ഗാനിസ്ഥാനിലെ മൊബൈൽ ഫോൺ നിരോധനം, മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന വാർത്ത. ഈ വ്യക്തികളോ സംഭവങ്ങളോ തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ ഇവയെല്ലാം  കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിലെ `വ്യാജ  വാർത്തകളിൽ” ഒരു പോലെ ഇടം പിടിച്ചവയാണ്.

മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന് മീഡിയവണിന്റെ പേരിൽ പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണ്

ബാര്‍ബര്‍ ഷോപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്തായി പറയുന്ന ഒരു മീഡിയവൺ ചാനലിന്റെ പേരിൽ,പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയിയുടെ ജീവിതത്തെ’ അടിസ്ഥാനമാക്കി എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമാണ്

കേരളാ കേഡറിൽ  റാണി സോയമോയി എന്ന പേരിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥ ഇല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. വി ആർ പ്രേംകുമാർ ആണ് മലപ്പുറം ജില്ലാ കളക്‌ടർ. ഫോട്ടോയിൽ ഉള്ളത് മലയാളിയായ  ഹിമാചൽ പ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ എ ഷൈനാമോൾ ആണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഈ ചിത്രങ്ങൾ ഈ കൊല്ലത്തെ Republic Day പരേഡിൽ നിന്നുള്ളതോ?

ഈ കൊല്ലത്തെ റിപ്പബ്ലിക്ക് ഡേ പരേഡിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന ദൃശ്യങ്ങളിൽ രണ്ടെണ്ണം ഈ വര്ഷത്തേത് അല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഒരു ദൃശ്യം 2013 ലെ കർണാടകയുടെ നിശ്ചല ദൃശ്യത്തിൽ നിന്നുള്ളതും മറ്റൊന്ന് 2021ലെ ഉത്തർപ്രദേശിന്റെ നിശ്ചല ദൃശ്യത്തിൽ നിന്നുള്ളതുമാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

അഫ്ഗാനിസ്ഥാനിൽ താലിബാൻ മൊബൈൽ ഫോണുകൾ നിരോധിച്ചെന്ന വീഡിയോയുടെ വാസ്തവം

ഇപ്പോൾ ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല. പോരെങ്കിൽ, രാജ്യവ്യാപകമായി അഫ്ഗാനിസ്ഥാനിൽ താലിബാൻ മൊബൈൽ ഫോണുകൾ നിരോധിച്ചു എന്ന് ഒരു വാർത്ത മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രചരിക്കുന്ന ദൃശ്യം, പാകിസ്താനി കറാച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ നശിപ്പിക്കുന്നതിന്റേതാണ്.

മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular