:മോൻസൺ മാവുങ്കൽ, മണിപ്പൂർ കലാപം, ഒഡിഷ ട്രെയിൻ അപകടം, തുടങ്ങി മുഖ്യധാര മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ തന്നെയായിരുന്നു, സമൂഹ മാധ്യമങ്ങളിലും ഈ ആഴ്ച പ്രധാന ചർച്ച വിഷയമായത്.

Fact Check: ബാലസോർ ട്രെയിൻ ദുരന്തത്തിന് ശേഷം ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയോ?
ഈ പ്രചരണം 2023 ജൂൺ 20 ലെ ഒരു ട്വീറ്റിൽ റയിൽവേ സ്പോക്സ് പേഴ്‌സൺ നിഷേധിച്ചിട്ടുണ്ട്. “ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ഉൾപ്പെട്ട ഒരു ജീവനക്കാരെയും കാണാതാവുകയോ ഒളിവിൽ പോവുകയോ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കുന്നുവെന്നാണ്,” സൗത്ത് ഈസ്റ്റേൺ ചീഫ് പിആർഒ ആദിത്യ കുമാർ ചൗധരിയുടെ ഒരു സംഭാഷണം അടങ്ങുന്ന ട്വീറ്റിൽ റയിൽവേ സ്പോക്സ് പേഴ്‌സൺ പറയുന്നത്.

Fact Check: വൈറൽ വീഡിയോ മണിപ്പൂരിൽ കുക്കി സ്ത്രീയെ കൊല്ലുന്നതാണോ?
മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്കിടയിൽ ഒരു കുക്കി സ്ത്രീയെ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതായി ആരോപിച്ച് കൊണ്ട് ഷെയർ ചെയ്യുന്നത് മ്യാൻമറിൽ നിന്നുള്ള ഒരു പഴയ വീഡിയോയാണ്.

Fact Check:രാജ്‌നാഥ് സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിതൂക്കുന്ന ഫോട്ടോ ആണോ ഇത്?
റാഫേല്‍ യുദ്ധവിമാനത്തില്‍ ശാസ്ത്ര പൂജ നടത്തുന്ന ചിത്രം എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന വൈറൽ ചിത്രം ഉണ്ടാക്കിയത്.

Fact Check: ആമയെ രക്ഷിക്കാൻ സ്രാവ് സഹായിക്കുന്ന വീഡിയോയുടെ വാസ്തവം
മനുഷ്യർ കടലാമയെ രക്ഷിക്കുന്ന രണ്ട് വ്യത്യസ്ത വീഡിയോകൾ ഒരുമിച്ച് ചേർത്താണ് ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വൈറൽ വീഡിയോ സൃഷ്‌ടിച്ചിരിക്കുന്നത്.
കടലാമയുടെ ജീവൻ രക്ഷിക്കാൻ ഒരു സ്രാവ് സഹായിച്ചെന്ന് തെറ്റായ അവകാശവാദത്തോടെയാണ് ഇത് പ്രചരിപ്പിക്കുന്നത് . ആദ്യ വീഡിയോ, 2020-ൽ ബഹാമാസിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഒരു ടൈഗർ സ്രാവിന്റെ ആക്രമണത്തിൽ അകപ്പെട്ട കടലാമയെ രക്ഷിക്കുന്നതാണ്. 2016-ൽ കോസ്റ്റാറിക്കയ്ക്ക് സമീപമുള്ള കടലിൽ മറൈൻ ബയോളജിസ്റ്റുകളുടെ ഒരു സംഘം ഒലിവ് റിഡ്‌ലി ആമയെ രക്ഷിക്കുന്നതാണ് രണ്ടാമത്തെ വീഡിയോ.

Fact Check: തട്ടിപ്പു കേസിലെ പ്രതിയുടെ പടമുള്ള ബാനർ യുവ നേതാക്കൾ മറയ്ക്കുന്ന ഫോട്ടോയുടെ വാസ്തവം
പി കെ ഫിറോസും രാഹുൽ മാങ്കുട്ടത്തിലും, അവരുടെ ഫേസ്ബുക്ക് പേജുകളിൽ, എഐ ക്യാമറയ്‌ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ഷെയർ ചെയ്ത പടങ്ങളിൽ, കൃത്രിമം കാട്ടി ഒരുമിച്ച് ചേർത്ത്, തെറ്റായ വിവരങ്ങൾക്കൊപ്പം ഷെയർ ചെയ്യുന്നുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
പി കെ ഫിറോസും രാഹുൽ മാങ്കുട്ടത്തിലും, അവരുടെ ഫേസ്ബുക്ക് പേജുകളിൽ, എഐ ക്യാമറയ്‌ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ഷെയർ ചെയ്ത പടങ്ങളിൽ, കൃത്രിമം കാട്ടി ഒരുമിച്ച് ചേർത്ത്, തെറ്റായ വിവരങ്ങൾക്കൊപ്പം ഷെയർ ചെയ്യുന്നുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.