Daily Reads
Weekly Wrap: കോൺഗ്രസ്സിന്റെ കർണാടക വിജയവും താനൂർ ബോട്ടപകടവും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
കോൺഗ്രസ്സിന്റെ കർണാടക വിജയവും താനൂർ ബോട്ടപകടവുമായിരുന്നു ഈ ആഴ്ചയിൽ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളുടെ വിഷയങ്ങൾ. കർണാടക തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ധാരാളം പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉണ്ടായി.

Fact Check: താനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേരാണോ ഫോട്ടോയിൽ?
താനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേർ അടങ്ങുന്ന ചിത്രമല്ലിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ഈ ഫോട്ടോയിൽ ഉള്ള കുടുംബം ജീവിച്ചിരിപ്പുണ്ട്.

Fact Check: കോൺഗ്രസ് വിജയത്തിന് ശേഷം പൊളിറ്റിക്കൽ ഇസ്ലാമിന്റെ റാലി നടന്നോ?
കോൺഗ്രസ് വിജയത്തിന് ശേഷം നടന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ റാലി അല്ലിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?
കർണാടക തിരഞ്ഞെടുപ്പിന് മുമ്പുള്ള വീഡിയോയാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2022 ഏപ്രിൽ മുതൽ ഇത് പ്രചാരത്തിലുണ്ട്.

Fact Check: ഹിജാബ് സമര നായിക മുസ്കാന് ഖാനാണോ കര്‍ണാടക പിയുസി പരിക്ഷയില്‍ റാങ്ക് നേടിയത്?
കര്‍ണാടക പിയുസി പരിക്ഷയിൽ റാങ്ക് നേടിയ തബസ്സും ഷെയ്ഖ് അല്ല വീഡിയോയിൽ ഉള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്ത മുസ്കാന് ഖാനാണ് വീഡിയോയിൽ.

Fact Check: പാക്കിസ്ഥാൻ പതാക കർണാടകയിൽ കോൺഗ്രസ് വിജയ ശേഷം വീശിയോ?
കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ കർണാടകയിൽ പാകിസ്ഥാൻ പതാക വീശിയതായി പ്രചരിക്കുന്ന പോസ്റ്റ് തെറ്റാണ്. കാവി പതാകയ്ക്കും അംബേദ്കർ പതാകയ്ക്കും കോൺഗ്രസ് പതാകയ്ക്കും ഒപ്പം പറത്തിയ ഇസ്ലാമിക പതാകയാണ് വൈറലായ വീഡിയോയിൽ കാണുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.